അവർ പറക്കുകയായിരുന്നു..
ആരെല്ലാമോ..
അവരുടെ ആകാശങ്ങൾ ഉയരത്തിൽ ആയിരുന്നു
എന്റെ ചിറകുകൾക്ക് സ്വപ്നം കാണാവുന്നതിലും
ഞാൻ വിതുമ്പി, കരഞ്ഞു,അലറി,
എന്റെ ചിറകുകളെ വെറുത്തു.
അവയെ അരിഞ്ഞ് കിനിയുന്ന ചോരയുമായി നടന്നു നീങ്ങിയപ്പോഴും
ഞാനറിഞ്ഞില്ല
എന്റെ കാലുകളെപ്പൊഴും മണ്ണിലായിരുന്നൂ
ഞാനൊരിക്കലും പറന്നിരുന്നില്ല
എന്റെ ചിറകുകളൊരിക്കലും വിടർത്തിയിരുന്നില്ല
വിരസതയുടെ ഉച്ചകോടിയിൽ കൂട്ടിനെത്തിയ കാറ്റ് ചൊന്നു
ആകാശത്തിന്റെ ഉയരങ്ങളിലല്ല
നീ പറക്കുന്നതിലാണ് കാര്യം.