പാർട്ട്‌ 3

149 4 1
                                    

മഞ്ഞ് വീണ വഴിപാതയിൽ അവൾക്ക് എതിരെ ആയി അവൻ ഓടി. അവന്റെ നെഞ്ചോരം അവളെ ചേർക്കുമ്പോൾ രണ്ടു പേരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു തൂകി. ആ മഞ്ഞിലും തണുപ്പിനെ മാറ്റിയെന്ന പോലെ അവന്റെ ചൂട് അവൾക്ക് ഏകി. ആ കരവലയത്തിൽ തന്റെ പ്രാണന്റെ ചിറകിന്റെ അടിയിൽ അവൾ സുരക്ഷിത ആണ് എന്ന് അവൾക്ക് അനുഭവപ്പെട്ടു.



"ദേവി... ഈ രുദ്രന്റെ പ്രണയം അഗ്നി പോലെ തീവ്രമാണ്. എന്നാൽ നിന്റെ മഴ പോലെ ശാന്തതയും. ഈ രുദ്രന്റെ ക്രോദത്തെയും സ്നേഹത്തെയും ഒരു പോലെ സ്നേഹിക്കാൻ കാണില്ലെ പെണ്ണേ നീ എന്റെ കൂടെ".....

"ഈ ദേവന്റെ ദേവി ആയി എന്നും ആ വാമ ഭാഗത്ത്‌ ഞാൻ കാണും".

അവൾ അവന്റെ ഷർട്ട്ന്റെ രണ്ടു ബട്ടൻസ് അഴിച്ചു  രോമങ്ങൾ നിറഞ്ഞ  ആ വിരിഞ്ഞ നെഞ്ചിൽ  സമ്മതം എന്ന പോലെ ചുണ്ടുകൾ  ചേർത്ത്  പതിയെ  കടിച്ചു .

"അറിയാം പെണ്ണേ, I am wild..... So my love is also wild..... എന്നിൽ നിന്നും ഒരു മോചനം നിനക്ക് ഇല്ല പെണ്ണേ  ഈ അസുരന്റെ ദേവി ആയി എന്നും നീ എന്റെ കൂടെ വേണം".

അവന്റെ  കരവലയത്തിൽ നിന്നും തനിക്കും ഒരു മോചനം വേണ്ട എന്ന പോലെ  അവനെ പുണർന്നു അവളും ആ കരവലയത്തിൽ ഒതുങ്ങി.

" ഹ എന്റെ പെണ്ണിന് നാണമോ എവിടെ ഞാൻ നോക്കട്ടെ " അവൻ അവളുടെ  മുഖം അവനു നേരെ അഭിമുഖം ആക്കി ചോദിച്ചു

അവൾ അവനെ തട്ടി മാറ്റി മുമ്പോട്ട് ഓടി പക്ഷെ അവന്റെ  നിശബ്ദത അവിടെമാകെ നിറഞ്ഞു.
ആ  വഴിയോരത്തു അവൾ അവനെ കാണാതെ വല്ലാതെ ആയി . അവളുടെ കണ്ണുകൾ ഒരു പിടച്ചിലോടെ അവിടെ മുഴുവനും വീക്ഷിച്ചു. എന്നാൽ തന്റെ മുമ്പിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അവനെ കാണെ അവളുടെ കണ്ണുകൾ നീർതാളം കെട്ടി. കൈ കാലുകൾ ബലം കുറഞ്ഞു ഒരു അടി മുന്നോട്ട് നടക്കാൻ ആകാതെ നിന്നു. നെറ്റിത്തടങ്ങളിൽ വിയർപ്പ് തുള്ളികൾ അവളുടെ നാസികയിൽ തട്ടി നിന്നു.അവനെ തന്റെ മടിയിൽ കിടത്തി അവൾ വിളിച്ചു.

"ദേ... ദേവേട്ടാ ....." അവളുടെ ശബ്ദം തികച്ചും നേർത്തതായിരിന്നു . തന്റെ പ്രാണനെ തന്റെ മുമ്പിൽ ജീവൻ ഇല്ലാതെ കിടക്കുന്നത് ഉൾകൊള്ളനാകാതെ ഒന്ന് അലറിവിളിക്കാനാകാതെ ഒരു നിസ്സഹായ അവസ്ഥയിൽ അവൾ ഇരുന്നു

"ദേവേട്ടാ ..... ദേവേ  ട്ടാ..... ദേവേട്ടന്റെ  ദേവിയാ ....  വിളിക്കുന്നേ ... ... ഒന്ന്.......  നോക്ക് ദേവേട്ടാ ........."

"ദേവേട്ടാ .............."അലറി വിളിച്ചു അവൾ ബെഡിൽ നിന്നും എണീറ്റു . നെറ്റിത്തടങ്ങളിൽ നിന്നും വിയർപ്പ്തുള്ളികളാൽ ശരീരം ആകെ വിറച്ചു.
താൻ കണ്ട സ്വപ്നം ഉൾകൊള്ളാനാകാതെ അവൾ നന്നേ കിതച്ചു.

പെട്ടെന്ന്‌  ജനൽ കമ്പിയിൽ ആരുടെയോ നിഴൽ രൂപം അവളെ ഭീതിയിൽ ആക്കി. പതിയെ  അവൾ കട്ടിലിൽ നിന്നും എണീറ്റ് ആ ജനലോരത്തു വന്നു. പക്ഷെ അതിനു മുൻപേ ആ രൂപം അവിടെ നിന്ന് പോയി.

അഴകിയ അസുര Tahanan ng mga kuwento. Tumuklas ngayon