പാർട്ട്‌ 9

99 3 2
                                    

അടിച്ചു ഇറങ്ങുന്ന ഇളം  സൂര്യ കിരണങ്ങളും
കിളികളുടെ നാദവും  ആ പ്രഭാതത്തെ കൂടുതൽ ശോഭ ഏകി.
കണ്ണ് തുറന്ന് നോക്കുമ്പോൾ താൻ ഇപ്പോഴും  ബാൽക്കണിയിൽ തന്നെ ആണ്.കൈ ഒക്കെ മരവിച്ചു ഇരിക്കുന്ന പോലെ .

ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് അവൾ റൂമിലേക്ക്‌ നടന്നു .

"ദീദി ഇപ്പോൾ എണീറ്റതെ ഉള്ളൂ.വാ ഞാൻ കഴിക്കാൻ വിളിക്കാൻ വന്നേ" . ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തി.

"ആരാ എനിക്ക് മനസിലായില്ല" . ചെറിയ ഒരു അമ്പരപ്പോടെ അവൾ ചോദിച്ചു .

"ശോ ഞാൻ എന്നെ പരിചയപെടുത്തിയില്ല അല്ലേ". വലത്തേ കൈ നെറ്റിയിൽ കൊട്ടിട്ട് അവൻ പറഞ്ഞു .

"ഞാൻ ആൻഷിക് ഈ വീടിന്റെ  ഓൾ ഇൻ ഓൾ എന്ന്  ഒക്കെ പറയാം. എന്നും പറഞ്ഞു അതിന്റെ അഹങ്കാരങ്ങൾ ഒന്നും എനിക്ക് ഇല്ല".

അവന്റെ സംസാരം കേട്ട് അവൾക്ക്
ചിരിവരുന്നുണ്ടായിരുന്നു.

"വാ ദീദി നമുക്ക് പെട്ടന്ന് പോയി ഫുഡ്‌ ഒക്കെ കഴിക്കാം . ഇല്ലെങ്കിൽ വയറു കിടന്ന് ബഹളം വെക്കും" .

"ഹാ അൻഷിക്‌ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് പെട്ടന്ന് വരാം".

"ആയ്യോ ദീദി എന്നെ അൻഷിക് എന്ന് വിളിക്കണ്ട വെറുതെ ഒരുപാട് എനർജി വേസ്റ്റ് ആകും അൻഷി എന്ന് വിളിച്ചാൽ മതി . ഞാൻ താഴെ ഹാളിൽ കാണും. ദീദി ഫ്രഷ് ആയിട്ട് വന്നാൽ മതി" .

.............................................................

ഫ്രഷ് ആയി ഹാളിലേക്ക് നടക്കുന്ന ഇടയിൽ ആയിരുന്നു അവൾ  സ്റ്റെപ് ഇറങ്ങി വരുന്ന അവനെ കാണുന്നത്. വൈറ്റ് കളർ ഷർട്ടും ബ്ലൂ ജീൻസും ആണ് വേഷം.അലസമായി കിടക്കുന്ന മുടി ഇടത്തെ കൈ കൊണ്ട് ഒതുക്കി വെക്കുന്നുണ്ട് .

"രുദ്രേട്ടാ ഇന്ന് നമുക്ക് പുറത്ത് ഒക്കെ പോയാലോ ദീദിക്ക് ഇവിടെ എല്ലാം കാണിച്ചു കൊടുക്കാം".
പെട്ടന്നുള്ള അൻഷിടെ സ്വരം അന്ന് അവളെ ബോധത്തിൽ കൊണ്ട് വന്നത് .
താൻ ഇത്ര നേരം അയാളെ നോക്കി നിന്നുവോ ഒരു ചടപ്പോടെ അവൾ മിഴികൾ മാറ്റി.

"ഇല്ല അൻഷി ഇന്ന് എനിക്ക് ഒരുപാട് വർക്ക്‌ ഉണ്ട് . നീ വേണമെങ്കിൽ അവളയും കൊണ്ട് പൊയ്ക്കോ.
ഒരുപാട് ദൂരം പോകരുത്".ഫോണിൽ നോക്കി അവൻ പറഞ്ഞു പുറത്തേക്ക് ഇറങ്ങി.

"വാ ദീദി എന്നാൽ നമ്മുക്ക് പെട്ടന്ന് ഫുഡ്‌ അടിച്ചിട്ട് ഇവിടെ എല്ലാം കറങ്ങാം" . അവർ 2 പേരും ഡൈനിങ് ഹാളിലേക്ക് നടന്നു .

.............................................................
"ദീദി സൂക്ഷിച്ചു വീഴരുത് നല്ല വഴുക്ക് ഉള്ള സ്ഥലം ആണ്".നനഞ്ഞ പറകെട്ടുകളിലൂടെ അവർ നടന്നു .

"ദീദി ...  ദീദിക്ക് വെള്ള ചാട്ടം ഒക്കെ ഇഷ്ടമാണോ.ഇവിടെ നിന്ന് കുറച്ചു കൂടി പോയാൽ നമ്മുക്ക് വെള്ള ചാട്ടത്തിന്റെ അടുത്ത് എത്താം ".

"അൻഷി... എന്ത് ഭംഗിയാ  ഇവിടെ എല്ലാം".മലമുകളിൽ നിന്നും അരുവിയിലേക്ക് ഇണചേരുന്ന വെള്ളത്തെ നോക്കി അവൾ പറഞ്ഞു.

"ദീദിക്ക് അത്ര ഇഷ്ടമാണോ ഈ വെള്ളച്ചാട്ടം ഒക്കെ". അവളോട് അത് ചോദിച്ചു അവൻ ഒരു പാറകെട്ടിന്റെ മുകളിൽ  ഇരുന്നു.

"ഇഷ്ടമാണോ എന്നോ ഒരുപാട്.
നമ്മുടെ ഈ ഓർമ്മകൾ എല്ലാം ഒരു വെള്ളച്ചാട്ടം പോലെ മനസ്സിൽ നിന്നും അകന്ന് പോയെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോകുവാ അൻഷി  ഞാൻ". അവളുടെ  കൺകോണിൽ നിന്നും ഒരിറ്റ് കണ്ണുനീർ സ്ഥാനം പിടിച്ചിരുന്നു.

അൻഷിക്ക് അത് കണ്ടപ്പോൾ എന്തോ ഒന്ന് അവളെ അലട്ടുന്നതായി  അവൻ തോന്നി. പക്ഷെ അത് ഇപ്പോൾ ചോദിക്കുന്ന ശരി അല്ല എന്നും.

"ദീദി ... ദീദിക്ക് ഒരു കാര്യം അറിയാമോ രുദ്രേട്ടനും ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ ആണ് കൂടുതൽ ഇഷ്ടം. ഇവിടെ കുറച്ചു മാറിയാൽ ഒരു ഉൾക്കാട് ഉണ്ട് ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല. രുദ്രേട്ടൻ പറഞ്ഞ  അറിവേയുള്ളു.  കാണാൻ ഒരുപാട് ഉണ്ട് എന്ന് മയിലും മാനും പുഴകളും  നദികളും ഒക്കെ ആയി".
അവൻ പറയുന്ന  ഓരോ കാര്യങ്ങളും അവൾ  ഒരു കൊച്ചു കുട്ടിയുടെ ലാകവത്തോടെ  അവൾ കേട്ട് ഇരിന്നു.

"ഈ രുദ്രേട്ടന്റെ അമ്മയും അച്ഛനും ഒക്കെ എന്തിയെ ആരെയും ഇവിടെ കണ്ടില്ലല്ലോ അൻഷി".

അവളുടെ ചോദ്യത്തിന്  ഒരു നിമിഷം  അവൻ മൗനമായി നിന്നു.

"അത് ദീദി ...". അവൻ എന്തോ പറയാൻ വന്നപ്പോൾ ആയിരുന്നു കൈയിൽ ഇരുന്ന ഫോൺ  ബെൽ അടിച്ചത്.

സ്‌ക്രീനിൽ രുദ്രേട്ടൻ എന്ന് തെളിഞ്ഞതും  അവൻ ഫോൺ  എടുത്തു.

അഴകിയ അസുര Onde histórias criam vida. Descubra agora