"വലത്തേ കൈയിൽ ചെറിയ ചതവുണ്ട് നെറ്റിയിൽ നാലു സ്റ്റിച്ചും ഇടത്തെ കാലിൽ ഒടിവും ഉണ്ട്.പ്ലാസ്റ്റർ ഇട്ടേക്കുവാ ഒരു മാസത്തേന് റസ്റ്റ് എടുത്തേക്കട്ടെ . ഒരു ആഴ്ചയോളം ഇവിടെ തന്നെ കിടക്കട്ടെ പിന്നെ കോംപ്ലിക്കേഷൻ ഒന്നുമില്ലെങ്കിൽ ഞാൻ ഡിസ്ചാർജ് എഴുതി കൊടുത്തേക്കാം "
ഡോക്ടർ അത്രെയും പറഞ്ഞു അർഷിയെ നോക്കുമ്പോഴും അവന്റെ കണ്ണുകൾ രുദ്രൻ കിടക്കുന്നിടത്തു തന്നെ ആയിരുന്നു .
രുദ്രന്റെ അടുക്കലേക്ക് നടക്കുമ്പോൾ ദച്ചു മനസ്സിൽ എന്തോ സങ്കടം വന്നു നിറയുന്ന പോലെ തോന്നുന്നുണ്ടായിരുന്നു.
കാൽ പ്ലാസ്റ്റർ ഇട്ട് സ്വിങ്ങിൽ ഇട്ടിട്ടുണ്ടായിരുന്നു ഇടത്തെ കൈ നെഞ്ചിൽ വച്ച് അവൻ കണ്ണുകൾ പൂട്ടി കിടക്കെ ആയിരുന്നു."രുദ്രേട്ടാ.... " അർഷി വിളിച്ചത് കണ്ണുകൾ മേലെ ചിമ്മി അവൻ അവരെ നോക്കി കൂടെ ദച്ചുവിനെ കണ്ടതിൽ അവൻ ഒന്ന് അമ്പരന്നു.
"നീ എന്തിനാ ഇവളെ കുട്ടികൊണ്ട് വന്നേ അല്ലെങ്കിൽ തന്നെ ഇവൾക്ക് പുറകേ ശത്രുക്കൾ ആണ് പോകാൻ നോക്ക് പെട്ടന്ന്" . അവന്റെ ഗൗരവത്തിലുള്ള ചോദ്യത്തിന് അവൾക്ക് അവിടെ വരേണ്ടതില്ലായിരുന്നു എന്ന് വരെ തോന്നി പോയി.
എന്തോ അത് ദച്ചുവിന്റെ മനസ്സിൽ വല്ലാതെ തട്ടിട്ടുണ്ടായിരുന്നു.
"എന്നെ അങ്ങനെ ഇപ്പോൾ പെട്ടന്ന് ഓടിച്ചു വിടാൻ നോക്കണ്ട ഞാൻ അർഷിടെ കൂടെയാ വന്നേ പോകുവാണേൽ അവന്റെ കൂടെ തന്നെ തിരിച്ചു പോകുള്ളൂ ".
"ഇവളെ ഇന്ന് ഞാൻ ....." അറിയാതെ അവന്റെ ശരീരം അനങ്ങിയതിനാൽ നല്ല വേദന ഉണ്ടായിരുന്നു അവൻ
"ആ...."
രുദ്രേട്ടാ പെട്ടന്ന് അർഷി വന്നു അവനെ നേരെ കിടത്തി
"എന്താ രുദ്രേട്ടാ ഇതൊക്കെ എത്ര വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് രാത്രിയിൽ ഉള്ള ഈ യാത്ര ഒന്നും വേണ്ട എന്ന് " കുറച്ച് ദേഷ്യത്തോടെ തന്നെ അർഷി അവനോട് ചോദിച്ചു.
പക്ഷെ അവൻ ചോദിച്ചതിന് രുദ്രൻ മറുപടി ഒന്നും തന്നെ പറഞ്ഞില്ല
അപ്പഴേക്കും ദച്ചു അവളുടെ കൈയിൽ ഇരുന്ന കവർ ടേബിളിൽ വെച്ചിട്ട് കഞ്ഞിയും ചമ്മന്തിയും ഒരു പാത്രത്തിൽ പകർത്തിട്ടുണ്ടായിരുന്നു
