പാർട്ട്‌ 8

126 3 6
                                    

ഉടനീളം ഉള്ള യാത്രയിൽ അവൾ മൗനം ആയിരുന്നു.വിൻഡോയിലൂടെ പുറം കാഴ്ച കാണുന്നത് പോലെ അവൾ ഇരുന്നു പക്ഷെ അവളുടെ കണ്ണുകൾ ഒരു മഴപോലെ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.

ഇനിയുള്ള തന്റെ ജീവിതം എങ്ങനെ ആണ് എന്ന് ഓർക്കുമ്പോൾ അവൾക്ക് ഭയം കൂടി വന്നു. എന്തിന് ഇപ്പോ വന്നു പെട്ട സ്ഥലം സുരക്ഷിത ആണോ എന്ന് പോലും അവൾക്ക് അറിയില്ല,
ഇവൻ ആരാണ് എന്ന് ഒന്നും തന്നെ. അപ്പോൾ ചെയ്തത് മണ്ടത്തരം ആണോ? അറിയാത്ത ഒരാളുടെ കൂടെ ആണ് താൻ ഉള്ളത് എന്നും.
ഒരു കടൽ പോലെ അലയടിക്കുന്നുണ്ടായിരുന്നു അവളുടെ മനസ്സ് .ഇടക്ക് എപ്പഴോ അവൻ അവളെ ശ്രദ്ധിച്ചെങ്കിലും അവളുടെ അവസ്ഥ മനസ്സിൽ ആക്കിയ പോലെ അവൻ ഒന്നും മിണ്ടില്ല .

രുദ്രന്റെ വണ്ടി ഒരു വലിയ ഗേറ്റ് കടന്ന് അകത്തു കയറി .ചുറ്റും കാടു കൊണ്ട് നിറഞ്ഞ ഒരു വിചനമായ സ്ഥലം
ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത ഒരു
വലിയ പ്രഡി തോന്നിക്കുന്ന ഒരു കൊട്ടാരം. ഇരുട്ടിലും ആ കൊട്ടാരത്തിന്റെ ഭംഗി എടുത്ത്  അറിയിക്കുന്ന ക്രസ്റ്റൽ സ്റ്റോൺ വർക്കിൽ ചെയ്ത  വാൾസ് ആ നിലാവിന്റെ പ്രകാശത്തിലും അത് ശോഭയോടെ  തിളങ്ങുന്നത് കണ്ണേ അവളുടെ കണ്ണുകൾ അത്ഭുതത്തോടെ വികസിച്ചു.

"ടോ വാ ഇറങ്ങു " അവന്റെ വിളിയിൽ ആയിരുന്നു അവൾ ശ്രെദ്ധ  മാറ്റിയത്.

ഡോർ തുറന്ന് അവന്റെ കൂടെ അവൾ  ആ വലിയ കൊട്ടാരത്തിലാകെ കയറി.
'Blue ocean' എന്ന എഴുത്തിലേക്ക് അവളുടെ നോട്ടം ചെന്ന് എത്തിയത് വളരെ അട്ട്രാക്ഷൻ തോന്നിക്കുന്നു അതും  ബ്ലൂ  ക്രസ്റ്റൽ കൊണ്ട്  നിർമിക്കപ്പെട്ടത് ആയിരുന്നു.എന്നാൽ ആ അക്ഷരങ്ങളെ തഴുകി ഇറങ്ങുന്ന വെള്ളം അതിന് കൂടുതൽ മനോഹരം ആക്കി.എന്നാൽ ഇരുട്ടിൽ മൂടി പെട്ട ആ  ഹാളിലേക്ക് നോക്കെ അവൾക്ക് പേടിയും നിറഞ്ഞു.

അവന്റെ പിറകെ അവൾ  സ്റ്റെപ്സ് കയറി ആദ്യം കാണുന്ന ഒരു മുറിയിലേക്കു ആയിരുന്നു അവർ കയറിയത്.

"നിനക്ക് ഇഷ്ടമുള്ള നാൾ വരെ ഇവിടെ നിൽക്കാം . ഇല്ലെങ്കിൽ നിനക്ക് പോകണം എന്ന് ഉണ്ടെങ്കിൽ അങ്ങനെയും.നിന്റെ പ്രശ്നം എന്താ ആണ് എന്ന് ഒന്നും എനിക്ക് അറിയണ്ട. Did you hear it.
ആ  പിന്നെ നിന്നെ രക്ഷിച്ചു എന്നപേരിൽ എന്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട".

ഇത്രയും  പറഞ്ഞു അവൻ ആ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങി. എന്തിനോ വേണ്ടി അപ്പോഴും അവളുടെ  കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു .

അവൾ ആ മുറി ആകെ വീക്ഷിച്ചു.ഗ്രെ ബ്ലാക്ക് ആൻഡ് വൈറ്റ് ൽ തീർത്തിരിക്കുന്ന  ഇന്റീരിയർ ഡിസൈൻ

കാറ്റിന്റെ താളത്തിൽ പറന്നു ഉയരുന്ന കർട്ടനിലേക്ക് അവൾ നോക്കി അങ്ങോട്ടാകെ നടന്നു.കർട്ടൻ മാറ്റി നോക്കിയപ്പോൾ നിറയെ ചെടികൾ പിടിപ്പിച്ച ബാൽക്കണി. പല നിറത്തിൽ ഉള്ള റോസ ചെടികൾ കൊണ്ട് അലങ്കരിക്കപ്പെട്ടത് .നിലാവിന്റെ വെളിച്ചത്തിൽ അത് കാണാൻ വളരെ ഭംഗി തോന്നിഇരുന്നു.വിൻഡോയിൽ കുറച്ചു മാറി ഗ്ലാസിൽ നിർമിക്കപ്പെട്ട ഡോർ അവളുടെ ശ്രദ്ധയിൽ പെട്ടു. അത് ബാൽക്കണിയിലേക്ക് ഉള്ള ഡോർ ആയിരുന്നു.ബ്ലാക്ക് കളർ സ്വിങ് ഹാങ്ങ്‌ ചെയ്തിട്ടുണ്ടായിരുന്നു . എന്തോ അവളുടെ മനസ് ശാന്തം  ആകുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു.

രാവിന്റെ മാറിൽ മറഞ്ഞു  ഉയരുന്നു പൂർണചന്ദ്രനും  നിലാവിൽ  തിളങ്ങുന്ന  നക്ഷത്രങ്ങളും
അവൾ പതിയെ ആ സ്വിങ്ങിലാകെ
ഇരുന്നു.

മറ്റുള്ള നക്ഷത്രങ്ങളിൽ നിന്നും മാറി നിൽക്കുന്ന ഒരു നക്ഷത്രം അവളെ  നോക്കി കൺ ചിമ്മി കാണിച്ചോണ്ടിരുന്നു.

"എന്തിനാ എന്നെ ഒറ്റക്ക് ആക്കിയിട്ടു പോയെ.
കൊണ്ട് പൊയ്ക്കൂടായിരുന്നോ എന്നെയും.
ഞാനും വരിലായിരുന്നോ കൂടെ.  ഞാൻ ഒറ്റക്കാ അമ്മേ.എനിക്ക് പേടിയാ എല്ലാരേയും. ഇനിയുള്ള എന്റെ ജീവതം എന്ത് എന്ന് അറിയില്ല. അത് എന്റെ മുമ്പിൽ ഒരു ചോദ്യ ചിഹ്നമായി കിടക്കുവാണ്.ഞാനും വരട്ടെ അമ്മേ.അമ്മടെ അടുത്ത് ആ മടിയിൽ എന്നെ കിടത്തുമോ. എന്റെ സങ്കടങ്ങൾ എനിക്ക് ആ നെഞ്ചിൽ ഒഴുക്കി വിടണം,കൊണ്ട് പോ അമ്മേ...അമ്മേടെ അടുത്തേക്ക്
കൊണ്ട് പോ.... "അവളുടെ മനസ്സ് ആർതുലച്ചു  ആ അമ്മയോട് കെഞ്ചി.

അഴകിയ അസുര Où les histoires vivent. Découvrez maintenant