ബാൽക്കണിയിൽ കൈവരിയിൽ ചാരി ഇടത്തെ കൈയിൽ പകുതി കാലി ആയ ജാക്ക് ഡാനിയേലും വലത്തേ കൈയിൽ കത്തി എരിയുന്ന സിഗരറ്റുമായി അവൻ വിദൂരതയിൽ നോക്കി നിന്നു .ആദ്യത്തെ പഫ് എടുത്ത് അവൻ ഒരു വന്യതയോടെ ഇടത് ഭാഗത്തേക്ക് തല ചരിച്ചു.
S.V group of കമ്പനിസിന്റെ എംഡി ആയ sharath k menon 2 ദിവസം ആയി കാണാതായിട്ട്. രാവിലെ പുലർച്ചയോടെ ആണ് ശരത്തിനെ കാണാതാകുന്നത് .
ടീവി യിലൂടെ കേൾക്കുന്ന ന്യൂസ് കാണേ അവന്റെ കണ്ണുകൾ തിളങ്ങി.ശരത്തിന്റെ യാജനയോടുള്ള ശബ്‌ദം അവന്റെ ചെവിയിൽ അലയടിച്ചു.
"R J pls " എന്നെ ദയവ് ചെയ്ത് ഉപദ്രവിക്കരുത് .
അവൻ ബെഡിന്റെ സൈഡിൽ ഉള്ള വാളിൽ അമർത്തി. അത് ഒരു സൈഡിലോട്ട് നീങ്ങി.അത് ഒരു അണ്ടർ ഗ്രൗണ്ട് റൂമിലേക്കുള്ള വഴി ആയിരുന്നു. തടിവെച്ചു ഉണ്ടാക്കിയ സ്റ്റെപ്പുകളാൽ അവൻ അവിടെ ഇറങ്ങി ഒരു മൂലയിൽ കയറിൽ ബന്ധിക്കപെട്ടവനെ നോക്കി അവന്റെ അരികിലേക്ക് ചെന്നു.
ബോധമില്ലാത്ത ശരത്തിനെ തോളിലേറ്റി മുറിക്കകത്തു മൂലക്കുള്ള ഗ്ലാസ് ടേബിളിൽ കൊണ്ടിട്ടു.ഒരു വലിയ ശബ്ദത്തോടെ അത് പൊട്ടി ചില്ല് തറച്ചു . പിന്നെ പുറത്ത് നിന്ന് ഒരു കസേരയും കൊണ്ടിട്ടു .
ബോധം വീണപ്പോൾ അവൻ കണ്ടു തന്റെ മുമ്പിൽ ഇരിക്കുന്ന രുദ്രനെയും കൈവിരലുകളുടെ ഇടയിൽ എരിഞ്ഞു തീരാറായ സിഗരറ്റും . തോളിൽ വലിയ ചുറ്റികയും .
രുദ്രൻ പതിയെ നടന്നു ശരത്തിന്റെ അടുത്ത് മുട്ട് കുത്തി ഇരുന്നു.ചുറ്റിക തറയിൽ ആഞ്ഞടിച്ചു . അടിച്ച ഭാഗം പൊട്ടി പൊടി പറന്നു.ശരത് പേടിച്ചു പിറകോട്ടു നിരങ്ങി.
" അന്ന് ഞാൻ പറഞ്ഞില്ലേ നിന്നോട് എല്ലാം എന്റെ ശരീരത്തിൽ ഇനി ഒരു അംശം ജീവന്റെ ബാക്കി ഉണ്ടെങ്കിൽ പിന്നെ നീ ഒന്നും ജീവനോടെ കാണില്ല എന്ന്. എന്നെ നോവിച്ചാൽ അവന്റെ ജീവൻ എടുക്കുന്നവൻ ആണ് ഈ രുദ്രൻ അപ്പോൾ നീ എല്ലാം കുടി എന്നെയും എന്റെ പെണ്ണിനെ കൊല്ലാൻ ശ്രമിച്ചു എന്റെ ബിസിനസ് സാംമ്രാജയത്തിൽ കയറിയാൽ ഞാൻ നിന്നെ വെറുതെ വിടണോ".
ശരത് തന്റെ ഇടത്തെ കൈ ചുരുട്ടി രുദ്രന്റെ മുഖത്തേക്ക് ഇടിക്കാൻ ശ്രമിച്ചു. എന്നാൽ രുദ്രൻ മുൻകുട്ടി അറിഞ്ഞ പോലെ ആ മുഷ്ടി തന്റെ കൈക്കുള്ളിൽ ആക്കി തിരിച്ചു.
"ആാാാ.............."
അവൻ വേദന കൊണ്ട് അലറി വിളിച്ചു
രക്ഷപെടാൻ വേണ്ടി തന്റെ മുറിഞ്ഞ മറ്റേ കൈ വീശി.എന്നാൽ രുദ്രൻ രണ്ടു കൈകളും പിറകിലോട്ട് വലിച്ചു അവന്റെ തല ഭിത്തിയിലേക്ക് ആഞ്ഞടിച്ചു .ഇരു കവിളുകളും അവൻ മുഷ്ടി കൊണ്ട് ഇടിച്ചു.പല്ലും കവളും പൊട്ടി ചുടു രക്തം പുറത്ത് ചാടി." നീ അറിഞ്ഞോ ഈ സിറ്റി മുഴുവനും നിന്നെ അനേഷിക്കുവാ SV group of കമ്പനീസിന്റെ MD sharath k menon was missing ".😏അവന്റെ കവിൾ തടങ്ങളിൽ തട്ടി കൊണ്ട് രുദ്രൻ പറഞ്ഞു അവിടെ നിന്ന് നീങ്ങി ടേബിളിന്റെ മുകളിൽ ഉള്ള ബിയർ ബോട്ടിൽ വാ കൊണ്ട് പൊട്ടിച്ചു എടുത്തു.
എന്നാൽ ഈ സമയത്ത് ശരത് തന്റെ നേർക്ക് പൊട്ടി കിടക്കുന്ന ഗ്ലാസ് ചില്ലുകളിൽ ഒന്ന് കൈക്കുള്ളിൽ ഒതുക്കി
രുദ്രന്റെ നേർക്ക് വീശി അപ്രതീക്ഷമായത് കൊണ്ട് തന്നെ രുദ്രന്റെ കൈകളിൽ അത് ചെന്ന് തറച്ചു.ഗ്ലാസ്സ് കൊണ്ട് അവനെ പ്രഹരിപ്പിച്ചിട്ടും അവൻ യാതൊരു ഭാവവും ഇല്ലാത്തത് കാണവേ ശരത്തിനെ കൂടുതൽ ഭീതിയിൽ ആഴ്ത്തി . രുദ്രന്റെ ഞാടി ഞരമ്പുകൾ കൂടുതൽ തെളിഞ്ഞു അവന്റെ കണ്ണിലെ ക്രോദത്തെ വിളിച്ചു ഓതുന്ന പോലെ കണ്ണുകൾ ചുവന്ന് നിറഞ്ഞു.രുദ്രൻ അവന്റെ കാലിന്റെ പുറകിലെ മടക്കിൽ ചവിട്ടിയതും അവൻ നിലത്തു ഇരുന്നുപോയി.അവന്റെ പുറം നോക്കി ചുറ്റിക ആഞ്ഞു പ്രഹരിച്ചു .
കൈയിൽ ഉള്ള ബാക്കി ബിയർ അവന്റെ ശരീരത്താകെ ഒഴിച്ചു.ആാാാ................
" അലറട അലറ് നീ....... എന്റെ ജീവിതം ഈ കോലത്തിൽ ആക്കിയവന്റെ അവസ്ഥ ഇതിലും ദയനീയം ആണ്. നിന്നെ പറഞ്ഞു വിട്ട നിന്റെ ചേട്ടൻ വിശ്വജിത്തിനെ
ഞാൻ കാണുന്നുണ്ട് എന്റെ പെണ്ണിനെ എന്റെ അടുത്ത് നിന്നും അകറ്റിയ ആ പൂ ......മോനെ എനിക്ക് കാണണം"തലമൂടി ഇരുകൈകളാൽ വലിച്ചു രുദ്രൻ ആ കസേരയിൽ ഇരുന്നു.
"ആാാാ.......... നിനക്ക് അറിയൂ ഇന്ന് എന്റെ പെണ്ണിന്റെ ഓർമകളിൽ പോലും ഞാൻ ഇല്ല. എല്ലാത്തിനും ഞാൻ അവനെ കൊണ്ട് കണക്ക് പറയിപ്പിക്കും . പിന്നെ നീ എന്റെ കൂടെ നിന്ന് എന്നെ ചതിച്ചതിനും എല്ലാത്തിനും കുടി.
" Happy journey "...... ആ ചുറ്റിക അവന്റെ തലയിലേക്ക് ആഞ്ഞ് അടിച്ചു.
"ആാാാ.................."
