പാർട്ട്‌ -11

38 1 0
                                    

"അൻഷി.....
ഫുഡ്‌ റെഡി" . ഉറക്കെ ഉള്ള അവളുടെ ശബ്ദം കേട്ട് രുദ്രൻ അവളെ രുക്ഷമായി ഒന്ന് നോക്കി . എന്നാൽ അവൾ പല്ല് എല്ലാം കാണിച്ചു  നന്നായി ഒന്ന് ചിരിച്ചു കൊടുത്തു .

"ഓ ജാട പിശാശ് ഒന്ന് ചിരിച്ചാൽ എന്താ വായിൽ നിന്നും മുത്ത് കോഴിയുമോ മസിൽ പിടിച്ചു ഇരിക്കുവാ ". ചുണ്ട് കൊട്ടി പതിഞ്ഞ ശബ്ദത്തിൽ അവൾ അതും പറഞ്ഞു അൻഷിയെ തപ്പി ഇറങ്ങി .

ഇവൻ ഇനി എവിടെ പോയി കിടക്കുവാ അതും പറഞ്ഞു അവൾ നേരെ അവന്റെ റൂമിലേക്കു വിട്ടു .

"അൻഷി നീ എവിടെയാ...."

"ഞാൻ ഇവിടെ ഉണ്ടല്ലോ  ഹേയ് ദീദി എന്താ ഇങ്ങനെ പന്തം കണ്ട പെരുച്ചാരിയെ പോലെ നിക്കുന്നെ". അവളുടെ മുഖത്തിന് നേരെ അവൻ കൈ വീശിയപ്പോൾ ആണ് അവൾ സ്വബോധത്തിൽ വന്നേ .

"ഇത് എന്താടാ ജുറാസിക് പാർക്കോ? നീ എങ്ങനെ ഈ കാട്ടിൽ ജീവിക്കുന്നു". പകുതി കളി ആക്കിയും കാര്യയും ആയിട്ടും അവൾ ചോദിച്ചു.

കഴുകാൻ ഉള്ളതും കഴുകിയതുമായ  തുണികൾ എല്ലാം കുന്നു പോലെ  കൂട്ടി ഇട്ടിരിക്കുന്നു. ഫ്ലോറിൽ നിന്ന് തിരിയാൻ സ്ഥലം ഇല്ല അത്രയും വൃത്തിക്കാ അവൻ റൂം വെച്ചേക്കുന്നത്

"നിനക്ക് ഈ മുറി ഒക്കെ ഒന്ന് വൃത്തിയാക്കിയാൽ എന്താ അൻഷി".

"You know one thing ദീദി പെണ്ണെ creative people are always like mess".

"ഓ ഒരു creative people ഒന്ന് പോ ചെറുക്കാ നിനക്ക് ഫുഡ്‌ വലതും വേണമെങ്കിൽ താഴെ വന്നാൽ കിട്ടും" .

"ഓഹോ അങ്ങനെ ആണോ ".

"ആ ഹാ അങ്ങനെ ആണ് ".അതും പറഞ്ഞു രണ്ടു പേരും താഴെ എത്തി ആയിരുന്നു .

...................................................................

"മോനെ രുദ്രാ എനിക്ക് ഒന്ന് കോയമ്പത്തൂർ വരെ ഒന്ന് പോകണമായിരുന്നു മോന്റെ അഡ്മിഷൻ ഒക്കെ ശരിയായി അവനെ ഒന്ന് കൊണ്ടാകാൻ ആയിരുന്നു ഞാൻ കുറച്ച് ദിവസത്തേന് "....സാവിത്രി അമ്മ പറഞ്ഞു പൂർത്തി ആക്കുന്നതിനു മുൻപ് രുദ്രൻ പറഞ്ഞു തുടങ്ങി.

"അതിന് എന്താ സാവിത്രി അമ്മയെ പോയിട്ട് വാ ഞാൻ  കൂടെ വരണോ ".

"അയ്യോ വേണ്ട കുഞ്ഞേ ഞാൻ പൊയ്ക്കോളാം" .

അഴകിയ അസുര Hikayelerin yaşadığı yer. Şimdi keşfedin