പാർട്ട്‌ 10

70 1 0
                                    

"ദീദി  നമുക്ക് പോയാലോ തിരിച്ചു രുദ്രേട്ടൻ വിളിക്കുന്നുണ്ട്".

"ഹ പോകാം അൻഷി ഇനി നമ്മൾ എന്നാ ഇവിടെ വരുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി ഈ സ്ഥലം".കണ്ണുകൾ ചുറ്റും പായിച്ചു അവൾ പറഞ്ഞു.

"അതിന് എന്താ നമുക്ക് എപ്പോ വേണമെങ്കിലും വരാം. ഇപ്പം നമ്മുക്ക് വീട്ടിലേക്ക് പോകാം ഇല്ലെങ്കിൽ രുദ്രേട്ടൻ എന്നെ  ഭിത്തിയിൽ തേയ്ക്കും പിന്നെ വടിച്ചു എടുക്കാൻ പോലും ഞാൻ ബാക്കി  കാണില്ല".

"അത്രക്കും ടെറർ ആണോ നിന്റെ രുദ്രേട്ടൻ" കണ്ണുകൾ മിഴിച്ചു അവൾ ചോദിച്ചു.

"പിന്നെ ദേഷ്യം വന്നാൽ പിന്നെ കണ്ണ് കാണില്ല".എന്തോ ഓർത്തു പോലെ അവൻ പറഞ്ഞു  അവളുടെ കൈയും പിടിച്ചു അവൻ നീങ്ങി .


.............................................................
"നിന്നോട് ഒക്കെ പറഞ്ഞത് അല്ലേ അവളുടെ കൂടെ ഉണ്ടാകണം എന്ന് എന്നിട്ട് നീ ഒക്കെ എന്ത് ഉണ്ടാക്കാൻ പോയി കിടന്നയാടാ ".ദേഷ്യം കൊണ്ട് വിറച്ചു നരേന്ദ്രൻ തന്റെ മുമ്പിൽ നിൽക്കുന്നവരോട് ചോദിച്ചു.

"അത് സാർ ഞാൻ ആ റൂമ് പൂട്ടിയത് ആണ്  ഹോസ്പിറ്റലും കൂടി  ആയതുകൊണ്ട്  ആരെങ്കിലും ശ്രദ്ധിച്ചാലോ എന്ന് കരുതി കുറച്ച് മാറി നിന്നത്".
പറഞ്ഞു തീരും മുൻപ് നെഞ്ചിൽ ചവിട്ട് ഏറ്റ് അയാൾ നിലം പതിച്ചിരുന്നു.

"നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല നായെ ".  വായിൽ ചവച്ചു അരച്ച് മുറുക്കാൻ  അയാളുടെ നേരെ തുപ്പി കൊണ്ട് നരേന്ദ്രൻ പല്ല് കടിച്ചു.

"എത്രയും പെട്ടന്ന് തന്നെ അവളെ കണ്ട് പിടിച്ചു എന്റെ മുമ്പിൽ കൊണ്ട് വന്നേക്കണം ".ഒരു താക്കിത് പോലെ നരേന്ദ്രൻ പറഞ്ഞു.

.............................................................

വിദുരത കണ്ണും നട്ട് അവൾ സ്വിങ്ങിൽ ഇരുന്നു.പല കാര്യങ്ങളും മനസ്സിൽ തെളിഞ്ഞു വന്നതും കണ്ണിൽ കണ്ണുനീർ സ്ഥാനം പിടിക്കാൻ തുടങ്ങി.

പിന്നെ എന്തോ ആലോചിച്ച പോലെ അവൾ  താഴേക്ക് നടന്നു.

കിച്ചണിൽ പ്രായം ഏറിയ  ഒരു സ്ത്രീ തിരക്ക് ഇട്ട് പണി ചെയ്യുന്നു തിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് മുഖം വ്യക്തം അല്ല . ഒരു നരച്ച കോട്ടൺ സാരീ ആണ് വേഷം തന്റെ അമ്മടെ ഒക്കെ പ്രായം വരും വെളുത്ത ചെറിയ തടിച്ചിട്ട് ആണ് കാണാൻ .

സാരീയുടെ തലപ്പ് കൊണ്ട് നെറ്റിയിൽ വിയർപ്പ് ഒപ്പി എടുത്ത് തിരിഞ്ഞതും.

"അയ്യോ മാഡം എന്തിനാ ഇങ്ങോട്ട് വന്നേ എന്തേലും  വേണമെങ്കിൽ പറഞ്ഞാൽ  മതിയായിരുന്നു". ചെറിയ വെപ്രാളത്തോടെ ആ സ്ത്രീ പറഞ്ഞു.

"എന്നെ മാഡം എന്ന് ഒന്നും വിളിക്കണ്ട ദച്ചു എന്ന് വിളിച്ചാൽ മതി".  ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.

"അമ്മേ ഞാൻ എന്തെങ്കിലും സഹായിക്കണമോ ".പെട്ടന്ന് അവളുടെ ചോദ്യം കേട്ട്  ആ സ്ത്രീ അമ്പരന്ന് അവളെ നോക്കിയ ആ  കണ്ണിൽ ചെറിയ നീർതുള്ളികൾ  പൊഴിഞ്ഞു.

"വേണ്ട മോളെ". വാത്സല്യത്തോടെ ആ  സ്ത്രീ  അവളുടെ കവിളിൽ തലോടി.

"അമ്മടെ പേര് എന്താ... അടുത്ത് ആണോ വീട്... വീട്ടിൽ ആരൊക്കെ ഉണ്ട് ". നിർത്താതെ ഉള്ള  അവളുടെ ചോദ്യത്തിന്  അവർ ഒന്ന് ചിരിച്ചു.

"എന്റെ പേര്  സാവിത്രി ഇവിടെ അടുത്ത് തന്നെയാ വീട്. വീട്ടിൽ ഒരു മോൻ ഉണ്ട് ".ചെറിയ ചിരിയോടെ അവർ പറഞ്ഞു.

"മോൾക്ക് കഴിക്കാൻ എന്തെങ്കിലും വേണോ".

"വേണ്ട ഞാൻ സഹായിക്കാം അമ്മ ആ  കത്തി ഇങ്ങു താ  ഞാൻ കട്ട്‌ ചെയ്ത് തരാം". അവർ അരിഞ്ഞോണ്ട് ഇരുന്ന് ക്യാരറ്റ് വാങ്ങിച്ചു ദച്ചു പറഞ്ഞു.

"അയ്യോ വേണ്ട മോളെ ഇത് ഒക്കെ ഞാൻ ചെയ്തോളാം മോൾ അവിടെ പോയി ഇരുന്നോ".

"പറ്റില്ല ഞാൻ  ചെയ്ത് തരാം അമ്മ ഇനി ഇങ്ങോട്ട് ഒന്നും പറയണ്ട".

ആ അമ്മടെ മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞു.

അഴകിയ അസുര Donde viven las historias. Descúbrelo ahora