പാർട്ട്‌ 7

130 4 1
                                    

കാറ്റിന്റെ താളത്തിൽ തുറന്ന് അടയുന്ന ഡയറിയിലേക്ക് ഒരു നിമിഷം അവന്റെ കണ്ണുകൾ പോയി . മെല്ലെ എഴുന്നേറ്റ് അതിന്റെ അടുക്കൽ അടുക്കുമ്പോൾ കണ്ണിൽ നിന്നും ഒഴുകുന്ന മിഴിനീർ കാഴ്ച്ചയെ മങ്ങലാക്കി കൊണ്ട് ഇരുന്നു .അവന്റെ വിറയാർന്ന കൈകളാൽ അതിന്റെ ഓരോ താളുകളെയും അവൻ മറിച്ചു.
പ്രണയം എന്ന് മനോഹരമായ സാഗരതെ ജീവനുള്ള പോലെ വിളിച്ചു ഓതുന്ന വരികൾ തന്റെ പ്രിയപെട്ടവളുടെ കൈപടയിൽ എഴുതപെട്ടത് .ആ വരികളിൽ വിരൽ ഓടിക്കുമ്പോൾ തന്റെ ഹൃദയം നന്നേ പിടക്കുന്നത് അവൻ അറിഞ്ഞു.

"വഴി വിളക്കിൽ തെളിയുന്ന വഴിപാതയിൽ രാവിന്റെ മാറിൽ ഒളിക്കുന്ന പൂർണചന്ദ്രനെയും  നോക്കി നിന്റെ കൈയിൽ കൈ കോർത്തു നടക്കണം കോരി തണുക്കുന്ന തണുപ്പിൽ നിന്റെ മാറോട് ചേർന്ന് നിൽക്കണം ഈ ജന്മം ".

അവന്റെ മിഴിനിർ ആ വരികളെ  നനച്ചോണ്ട് ഇരുന്നു .

അവന്റെ ഓർമ്മകൾ വർഷങ്ങൾക്ക് പുറകോട്ട് പോയി അവളെ ആദ്യം കണ്ട നിമിഷം.

അന്ന് ഒരു രാത്രിയിൽ ഫ്രണ്ടിന് ആക്‌സിഡന്റ് ആയി sv ഹോസ്പിറ്റലിൽ നിന്നും അവനെ കണ്ടിട്ട് തിരിച്ചു പടികൾ ധൃതിയിൽ ഇറങ്ങുമ്പോൾ ആയിരുന്നു  ഇടനാഴിയിലൂടെ അല അടിക്കുന്ന  ഒരു പെണ്ണിന്റെ ശബ്ദം കേട്ടത് . അത് കേൾക്കേ കാലുകൾ ഒരു നിമിഷം നിച്ഛലമായി ഹൃദയം ഇടിപ്പ് വർദ്ധിച്ചപോലെ ആ ഇടനാഴിയിലൂടെ അവൻ നടന്നു
അധികം ആൾ ഇല്ലാത്ത ആ ഇടവഴിയിൽ ഒരു പൂട്ടിയിട്ട മുറി അതിൽ നിന്നും വരുന്ന ശബ്ദം അവനെ അതിലേക്ക് അടിപ്പിച്ചു
എന്തോ ഒരു ഉൾപ്രേരണയാൽ അവൻ അവിടെ ഇരുന്നു ഓക്സിജൻ സിലിണ്ടർ കൊണ്ട് ആ മുറി തല്ലി പൊട്ടിച്ചു.

ഇരുട്ടിൽ ഒരു മൂലയിൽ മുഖം കൈകളാൽ മറച്ചു മുട്ടിൽ മുഖം പൂഴ്ത്തി ഇരുന്നു. കരയുന്ന ആ പെണ്ണിലാകെ അവന്റെ  ശ്രെദ്ധ പോയി. ശബ്ദം കേട്ട് പതുക്കെ അവൾ തല പൊക്കി നോക്കി.

അലഞ്ഞു കിടക്കുന്ന മുടിയും കണ്ണീർ കൊണ്ട് നീർത്തളം കെട്ടി കുഴിഞ്ഞ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളും ആയി അവൾ അവനെ നോക്കി പെട്ടന്ന് അവൾ നിലവിളിച്ചു

"പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ ഞാൻ എവിടെ വേണമെങ്കിലും ഒപ്പിട്ടു തന്നോളം എന്റെ പേരിലെ സ്വത്തുക്കൾ തരാം എന്ന് ഞാൻ പറഞ്ഞില്ലെ ഇനി എങ്കിലും എന്നെ ഒന്ന് വെറുത വിട്ടൂടെ "

അവളുടെ കുഴഞ്ഞ ശബ്ദം കേൾക്കേ അവന് അവളോട് ഒരു അലിവ് തോന്നി . പതിയെ അവൻ അവളുടെ അടുക്കൽ ആകെ അടുത്തു മുട്ട് കുത്തി ഇരുന്നു.

ഭയം കൊണ്ട് അവൾ പുറകിലോട്ട് നിരങ്ങി ഇരുന്നു.

"ഞാൻ നിന്നെ ഒന്നും ചെയ്യാൻ വന്നതല്ല ശബ്ദം കേട്ടപ്പോൾ വന്നതാ ആരാ നീ
നിന്നെ ആരാ ഇതിൽ പൂട്ടി ഇട്ടത്".

"ഞാൻ പറയാം എല്ലാം എന്നെ ഇവിടെ നിന്ന് ഒന്ന് കൊണ്ട് പോകുമോ ഇല്ലെങ്കിൽ അവർ എന്നെ കൊല്ലും ".
ഇടറിയ ശബ്ദത്തിൽ അവൾ അവനോട് യാചിച്ചു.

എന്തോ അവനും അത് കണ്ടു വല്ലാത്ത സങ്കടം തോന്നി പതിയെ അവളെ അവിടെ നിന്നും പിടിച്ചു എഴുനേൽപ്പിച്ചു ഡോറിന്റെ  അടുത്തേക്ക് നടന്നു.  നടക്കുമ്പോൾ അവളുടെ കാലുകൾ ഇടറി വീഴാൻ ആഞ്ഞതും അവൻ ഇരു കൈയിൽ
അവളെ  കോരി എടുത്ത് പുറത്തേക്ക് നടന്നു.

അഴകിയ അസുര Wo Geschichten leben. Entdecke jetzt