DARKNESS DREAMS

472 33 0
                                    

*Taehyung നെ kidnap ചെയ്ത ആളുകൾ അവനെ ഒരു ഇരുണ്ട മുറിയിൽ കൊണ്ടുപോയി പൂട്ടിയിട്ടു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

*Taehyung നെ kidnap ചെയ്ത ആളുകൾ അവനെ ഒരു ഇരുണ്ട മുറിയിൽ കൊണ്ടുപോയി പൂട്ടിയിട്ടു. തുറന്നു വിടുവാൻ എത്ര തവണ പറഞ്ഞിട്ടും അവർ കേട്ടില്ല. അവന്റെ വാക്കുകളെ കേൾക്കാതെ അവർ അവിടെ നിന്നും പോയി. ആ ഇരുണ്ട മുറിക്കുള്ളിൽ സഹായമില്ലാതെ അവൻ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ അവന്റെ അടുത്തേക്ക് വന്നു*

Taehyung : Hey ആരാ നിങ്ങൾ ഒക്കെ? എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നത്?

"എല്ലാം പറയാം. അതിന് മുന്നേ ഒരാളെകൂടി നിനക്ക് കൂട്ടിനു കൊണ്ടുവരും. അത് കഴിഞ്ഞു നിന്നെ ഞാൻ വിട്ടയയ്ക്കാം."

*അത്രയും പറഞ്ഞുകൊണ്ട് അയാൾ അവിടെ നിന്നും പോയി. Taehyung ന് ഒന്നും തന്നെ മനസിലായില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവൻ എന്തോ ശബ്ദം കേട്ടു. അവൻ പുറത്തേക്ക് നോക്കുമ്പോൾ അവർ പറഞ്ഞതുപോലെ ഒരാളെ അവർ എല്ലാവരും ചേർന്ന് ബന്ധിച്ചു കൊണ്ടുവരികയായിരുന്നു. അയാളെ അവനെ പൂട്ടിയിട്ട ആ മുറിയിലേക്ക് തന്നെ കൊണ്ടു വന്നു. അയാളുടെ മുഖം കറുത്ത തുണി കൊണ്ട് മറച്ചിരുന്നു. കൈകൾ രണ്ടും പിറകിലേക്ക് ബന്ധിച്ചു കെട്ടിയിട്ടുണ്ടായിരുന്നു. അയാളെ അവിടെ ആക്കിയതിന് ശേഷം അവർ അവിടെ നിന്നും പോയി. Taehyung ന് ആകെ പേടിയായി. അവൻ അയാളുടെ അടുത്തേക്ക് മെല്ലെ നടക്കാൻ തുടങ്ങി. അയാളുടെ മുഖത്തു നിന്നും അവൻ ആ കറുത്ത തുണി മാറ്റി. പക്ഷെ അവനെ ഞെട്ടിച്ചുകൊണ്ട് മുന്നിൽ കണ്ട രംഗം അവനെ വല്ലാതെ ഭയപ്പെടുത്തി.അയാളുടെ മുഖം നിറച്ചും അടിയേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. കഴുത്തിനു ചുറ്റും ചങ്ങല കെട്ടുകൾ കൊണ്ട് വലിഞ്ഞു മുറുകിയതിന്റെ പാടുകൾ ഉണ്ടായിരുന്നു. വായിൽ നിന്നും രക്തം വാർന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൻ പേടിച്ചു പിറകിലേക്ക് മാറി. എങ്ങനെ എങ്കിലും അവിടെ നിന്നും പുറത്തു കടക്കണമെന്ന് അവൻ തീരുമാനിച്ചു. അവൻ അവിടെ കിടന്നു അലറിവിളിക്കാൻ തുടങ്ങി. പക്ഷെ ആരും തന്നെ അവിടേക്ക് വന്നില്ല. അവന് വല്ലാതെ ദാഹിക്കാൻ തുടങ്ങി.*

THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now