DISCLOSURE

281 20 0
                                    

Beomgyu : രണ്ട് വർഷങ്ങൾക്ക് മുൻപാണ് അവർ ആരാണെന്ന് ഞാൻ ശെരിക്കും അറിഞ്ഞത്. ആദ്യമൊക്കെ നിസാരമായി തള്ളിക്കളയുമായിരുന്നു എല്ലാം.പക്ഷെ പിന്നീട് അതെല്ലാം കാണുമ്പോൾ സ്വയം കുറ്റബോധം തോന്നാൻ തുടങ്ങി.

എന്തെങ്കിലും എനിക്ക് ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ എല്ലാത്തിനും തെളിവ് ഇല്ലാതെ ഒന്നും തന്നെ ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ആ സമയമായിരുന്നു Yeonjun ന്റെ സഹോദരനാണ് Hyung എന്ന് ഞാൻ അറിയുന്നത്. ഒരു കച്ചിത്തുരുമ്പായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.

പതിയെ Hyung മായി ഞാൻ അടുക്കാൻ ശ്രമിച്ചു. എല്ലാം തുറന്നു പറയുന്ന സാഹചര്യം വരുമ്പോൾ എനിക്ക് പറയാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചു. അതുകൊണ്ടാണ് Hyung നോട്‌ പ്രണയമാണെന്ന തരത്തിൽ ഞാൻ പെരുമാറിയത്. പക്ഷെ Hyung നെ ചതിക്കാൻ എനിക്ക് കഴിഞ്ഞില്ല.

പക്ഷെ ഈ വിഷയം വീട്ടിൽ അറിഞ്ഞു. എന്നെ ഒരുപാട് ഉപദ്രവിച്ചു. കോളേജിൽ പോകാൻ അനുവദിക്കാതെ എന്നെ തടഞ്ഞു വെച്ചു. പക്ഷെ ഒരിക്കൽ എനിക്ക് അനുയോജ്യമായ ഒരവസരത്തിൽ രക്ഷപെടാൻ എനിക്ക് ഒരു മാർഗം കിട്ടി. അന്ന് ഞാൻ വീട്ടിൽ നിന്നും രക്ഷപെട്ടു.

യഥാർത്ഥത്തിൽ മറ്റൊരാളെ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടായിരുന്നു.എങ്ങനെയും തിരികെ അവന്റെ കൂടെ പോകാൻ ഞാൻ തീരുമാനിച്ചു. എല്ലാ സത്യങ്ങളും അന്ന് തുറന്നു പറയാൻ വേണ്ടി ഒരു രാത്രി ഞാൻ hyung ന്റെ വീട്ടിൽ വന്നു. പക്ഷെ അവിടെ വെച്ചാണ് Hyung ജോലി ചെയ്യുന്ന ഓഫീസിൽ തന്നെയാണ് അവനും work ചെയ്യുന്നതെന്ന് ഞാൻ മനസിലാക്കി.

നിങ്ങൾ അന്ന് എന്നെക്കുറിച്ചു സംസാരിച്ചത് ഞാൻ കേട്ടിരുന്നു. അവൻ തിരികെ പോയപ്പോൾ Hyung നോട്‌ സംസാരിക്കാനാണ് ഞാൻ വന്നത്. പക്ഷെ തെറ്റിദ്ധാരണയുടെ പേരിൽ Hyung എന്നെ തടഞ്ഞു വെച്ചു. മറ്റാരുടെയോ പ്രേരണ മൂലം ഞാൻ Hyung നെ അപായപെടുത്താൻ വന്നതാണെന്ന് സംശയിച്ചു. അന്ന് മുതൽ ദാ ഇന്ന് വരെ ഞാൻ പുറംലോകം കണ്ടിട്ടില്ല.

*crying*

പലപ്പോഴായി സത്യങ്ങൾ പറയണമെന്ന് ഞാൻ കരുതിയതാ. പക്ഷെ കഴിഞ്ഞില്ല.  പേടിയായിരുന്നു എനിക്ക്. പക്ഷെ ഒരു തരത്തിൽ സമാധാനം എന്തെന്ന് ഞാൻ അറിഞ്ഞത്, ഇവിടെ ഉണ്ടായിരുന്നപോഴാ...

THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now