(FLASHBACK) - OLD MEMORIES

231 24 4
                                    

ആ കാർ ചെന്നെത്തിയത് ആ mansion ലേക്ക് ആയിരുന്നു. ഒരു ചെറിയ ഞെട്ടലോടെ ആയിരുന്നു Jk യും ഉണ്ടായിരുന്നത്. അവർ മൂന്നുപേരും കാറിൽ നിന്നും ഇറങ്ങി അകത്തേക്ക് നടന്നു.

Jk : Dad??? നമ്മൾ എന്തിനാ ഇവിടെ വന്നത്??

Jeon : വർഷങ്ങളായി നീ കാണാൻ വന്നുകൊണ്ടിരുന്ന ആ മനുഷ്യനെ കാണാൻ. അദ്ദേഹത്തിനു മുന്നിൽ എത്തുമ്പോൾ എല്ലാം നിനക്ക് മനസിലാകും...

Mr. Park : നീ ആരായിരുന്നു എന്ന് അദ്ദേഹവും മനസിലാക്കാൻ പോകുന്ന ദിവസമായിരിക്കും ഇത്...

Jk യെയും കൊണ്ട് അവർ രണ്ടുപേരും അയാളുടെ മുറിയിലേക്ക് പോയി..

മുറിയിൽ അദ്ദേഹം ഉണ്ടായിരുന്നില്ല.പകരം Balcony യിൽ വായനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന അയാളെ അവർ കണ്ടു.... Jeon അയാളുടെ അരികിലേക്ക് പോയി അയാളെ വിളിച്ചു കൊണ്ട് മുറിയിലേക്ക് എത്തി.....,jk അയാളെ തന്നെ നോക്കി നിന്നു.. അവന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയത് അയാൾ ശ്രദ്ധിച്ചു.... Jeon നോട്‌ കാര്യമെന്തെന്ന് ആവശ്യപ്പെടാൻ നിൽക്കാതെ അയാൾ Jk യെ തന്നെ നോക്കി നിന്നു.. അവരുടെ അടുപ്പം അത്ര ആഴത്തിൽ ആണെന്ന് jeon ന് അറിയാമായിരുന്നു.... അയാളുടെ മകനെ വർഷങ്ങളായി അയാൾ തേടുകയാണെന്ന സത്യം jeon ഉം park ഉം അറിയാമായിരുന്നു.

Jeon : Hann,,, (His name)

Han : Jeon,,, കാരണമില്ലാതെ നിങ്ങൾ ഒരിക്കലും ഇവിടെ വരില്ല എന്ന് എനിക്കറിയാം.. ഇനിയെങ്കിലും പറഞ്ഞു കൂടെ...

Mr. Park : Han,,, Jk എല്ലാ സത്യങ്ങളും അറിഞ്ഞു.. ഇനി അവന്റെ സ്വന്തം അച്ഛനെ അവൻ തിരിച്ചറിയണം...

Jeon : Han,,, അത് പറയേണ്ട യഥാർത്ഥ അവകാശി നീ തന്നെയാണ്.

Han : Jeon,,, ഞാൻ പറഞ്ഞതല്ലേ നിന്നോട് ഒന്നും അവനെ അറിയിക്കരുത് എന്ന്....

Jeon : കാര്യങ്ങൾ കൂടുതൽ പ്രശ്നമാകാതെ ഇരിക്കണമെങ്കിൽ അവൻ എല്ലാം അറിയണം....

Jk പതിയെ അയാളുടെ അടുത്തേക്ക് നടന്നു ചെന്നു....

Jk : എന്റെ യഥാർത്ഥ അച്ഛൻ ആരാ??? നിങ്ങൾക്കറിയോ????

Han become silent......

Mr. Park : Jungkook,,, Han നിശബ്ദനായത് നിന്റെ ചോദ്യത്തിന് മറുപടി പറയാൻ ഇല്ലാത്തതു കൊണ്ടല്ല... നഷ്ട്ടപെട്ട സ്വന്തം മകനും, നീയും ഒരേ ദിവസം അച്ഛനെ മനസിലാക്കണം എന്ന വാശി ഉള്ളത് കൊണ്ടാണ്...

THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now