ആനന്ദുമായുള്ള വഴക്കിനു ശേഷം ജാനകി പുറത്തേക്കിറങ്ങി ...... കരയിലേക്ക് ഒന്നൊന്നായി ഇരച്ചു വരുന്ന തിരകൾ അവളുടെ പ്രശ്നങ്ങളെ ഓർമിപ്പിച്ചു ...... തിരപോലെ അന്ത്യമില്ലാത്തതായിരുന്നു അവളുടെ സങ്കടങ്ങളും .ചെറുപ്പം മുതലേയുള്ള കാര്യങ്ങൾ അവളിലേക്ക് തേട്ടി വന്നു
വിശ്വനാഥനും ദേവിക്കും മൈതിലിയും ജാനകിയും ജനിച്ചപ്പോൾ ഇരട്ടി മധുരമായിരുന്നു ... സുന്ദരികളായ രണ്ട് പെൺമക്കൾ.
കാലങ്ങൾ കടന്നുപോയതും എല്ലാവരുടേയും സ്നേഹം മൈതിലിയിലേക്ക് ഒതുങ്ങി . രൂപം കൊണ്ട് ഇരുവരും ഒരുപോലെയാണെങ്കിലും സ്വഭാവം കൊണ്ട് ഏറെ വ്യത്യസ്തരായിരുന്നു. അനുസരണയും അടക്കവും ഒതുക്കവുമുള്ള മൈതിലിയെ എല്ലാർക്കും ഒരുപാട് ഇഷ്ടമായിരുന്നു. മൈതീലിയെ താനുമായി എല്ലാവരും താരതമ്യം ചെയ്യുമ്പോ ആ കുഞ്ഞു ഹൃദയം നീറുന്നത് ആരും അറിഞ്ഞില്ല.
ജാനകിയുടെ കഴിവുകളെ കണ്ടെത്തിയത് മുത്തശ്ശനായിരുന്നു. അവളുടെയുള്ളിലെ പെൺസിംഹത്തെ വളർത്തിയെടുത്തതും അദ്ദേഹമാണ്.
വികാരങ്ങൾക്ക് അടിമപ്പെടരുത്, ഭയപ്പെടരുത്, ആരുടെ മുന്നിലും തല താഴ്ത്തരുത് ....you are a beautiful but powerful lioness.... മുത്തശ്ശനവളെ പറഞ്ഞു പഠിപ്പിച്ചു .... അങ്ങനെ മംഗലത്തെ ആൺകുട്ടിയായി അവൾ മാറി.
ജീവിതത്തിൽ എപ്പോഴെങ്കിലും അടി പതറുമ്പോ അവൾക്ക് താങ്ങായി മുത്തശ്ശനും മൈതിലിയും കൂടെ ഉണ്ടായിരുന്നു.
മനസ്സിലാക്കത്തവർക്ക് അവൾ വെറും അഹങ്കാരി, വാശിക്കാരി, തന്റേടി, തല തെറിച്ചവൾ ..... അവൾ ആനന്ദിനും അങ്ങനെ തന്നെ
പക്ഷെ എത്ര കഠിനാധ്വാനം ചെയ്തിട്ടാണ് എത്ര ത്യാഗം സഹിച്ചിട്ടാണ് അവൾ ഇന്നത്തെ ജാനകി വിശ്വനാഥായി പരിണമിച്ചതെന്ന് ആരും മനസ്സിലാക്കിയില്ല.
ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് അവൾ തീരത്തു നിന്നും എഴുന്നേറ്റു
വീട്ടിലേക്ക് തിരിച്ചെത്തിയ ജാനകി ആരോടും മിണ്ടിയില്ല. തന്നെ കണ്ടപ്പോൾ കുഞ്ഞി കൈകൾ നീട്ടിയ നിള മോൾക്ക് ഒരുമ്മ കൊടുത്ത് അവൾ മുറിയിലേക്ക് ചെന്നു
YOU ARE READING
Our Perfect Love Story 💕 Hopekook
Fanfictionമലയാളം ff ( completed) ഇത് ഒരു love after marriage story ആണ് . കൂടുതൽ ഞാനൊന്നും പറയണില്ല അപ്പോ വാ നമുക്ക് കഥ വായിക്കാ.....😌