അന്ന് രാത്രി ആരും ആ വീട്ടിൽ ഉറങ്ങിയില്ല. എന്തെന്നില്ലാത്ത അസ്വസ്ഥതയായിരുന്നു ആനന്ദിന്റെ മനസ്സിൽ .... കുറ്റബോധം .... വേദന ... തന്റെ വികാരങ്ങളെന്താണെന്ന് അവന് മനസ്സിലായില്ല
മനസ്സൊന്ന് ശാന്തമാകാൻ അവൻ ഗാർഡനിലേക്കിറങ്ങി. അവിടത്തെ കാറ്റ് പോലും തന്നെ പഴിക്കുന്നതായി അവനു തോന്നി
ഗാർഡനിലെ കല്ല് ബഞ്ചിൽ ചാരി കണ്ണുകളടച്ചു കൊണ്ട് അവളും ഉണ്ടായിരുന്നു... കരഞ്ഞു ചുവന്ന അവളുടെ മുഖം നിലാവിന്റെ വെളിച്ചത്തിൽ ഒരു വിങ്ങലോടെയവൻ നോക്കി
ആനന്ദ് : ജാനകി ......
അവൻ പ്രതീക്ഷിച്ച പോലെ അവളിൽ നിന്നും മറുപടിയൊന്നും ലഭിച്ചില്ല
ആനന്ദ് : ജാനകി I am sorry... really sorry....😞 ഞാൻ അങ്ങനെയൊന്നും പറയണമെന്ന് വച്ച് പറഞ്ഞതല്ല പറ്റി പോയി നീ എന്നോട് ക്ഷമിക്ക് ജാനി
ജാനി : നീ നിന്റെ മനസിലുള്ളതല്ലെ തുറന്ന് പറഞ്ഞത് ആനന്ദ് .... ഒരു വിധത്തിൽ അത് നന്നായി എന്റെ സ്വപ്ന ലോകത്ത് നിന്ന് എനിക്ക് മോചിതയാവാൻ കഴിഞ്ഞുകണ്ണുകളടച്ചു കൊണ്ട് അവൾ പതിയെ മൊഴിഞ്ഞു
ജാനി: എല്ലാമൊരു തീരുമാനമാവുന്നതിന് മുൻപ് എനിക്ക് നിന്നോട് മനസ്സ് തുറന്ന് സംസാരിക്കണം .... ഇവിടെ ഇരിക്കോ
ആനന്ദ് : മ് .....ആനന്ദ് അവളുടെ അടുത്തായി ഇരുന്നു... ഒരു ദീർഘനിശ്വാസത്തോടെയവൾ വാനിൽ മിന്നിമായുന്ന നക്ഷത്രങ്ങളെ നോക്കി
ജാനി : സത്യത്തിൽ മാതു നോടും അലക്സിയോടും എനിക്ക് അസൂയയാണ് .... ഹൈസ്കൂളിൽ പഠിക്കുമ്പോ തുടങ്ങിയതാ അവരുടെ പ്രേമം. അവളുടെ കണ്ണ് ചെറുതായൊന്ന് നിറയുന്നത് പോലും അവനിഷ്ടല്ല...അവന് അത്രക്കും ഇഷ്ടായിരുന്നു അവളെ .... അതോണ്ട് തന്നെയാ രണ്ട് മതമാണെങ്കിലും അവരെ ഞാൻ സപ്പോർട്ട് ചെയ്തത് ....എന്റെ മാതൂനെ അവൻ നന്നായി നോക്കുമെന്ന് എനിക്കുറപ്പായിരുന്നു..... അവരെ പോലെയൊരു ബന്ധമേ ഞാനും ആഗ്രഹിച്ചുള്ളു..... പണ്ട് സ്കൂളിൽ പഠിക്കുമ്പോ എന്റെ സ്വഭാവം വച്ച് ആരും എന്നോട് ഇഷ്ടാന്ന് പറയില്ല...പക്ഷെ എന്റെ കൂടെ നിഴലായി യാദവ് ഉണ്ടായിരുന്നു .... അന്ന് അവന് എന്നോടുള്ള സ്നേഹം ഞാൻ തിരിച്ചറിഞ്ഞില്ല... രണ്ട് വർഷങ്ങൾക്ക് മുൻപ് എനിക്ക് നിന്നോട് ഇഷ്ടാണെന്ന് പറഞ്ഞപ്പോ അവനൊരുപാട് വിഷമായി ....എന്നിട്ടും എന്റെ സന്തോഷത്തിനവൻ കൂട്ടുനിന്നു .... കല്യാണത്തിന് മാതൂന്റെ സ്ഥാനം ഏറ്റെടുക്കണമെന്ന് മുത്തശ്ശൻ പറഞ്ഞപ്പോ ശരിക്കും എനിക്കൊരുപാട് സന്തോഷം തോന്നി... കല്യാണത്തിന് ശേഷമെങ്കിലും നീയെന്നെ ഇഷ്ടപ്പെട്ടുമെന്ന് കരുതി. അതാ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് .... എനിക്ക് തന്നെ ഒരുപാട് ഇഷ്ടായിരുന്ന ടോ.....പക്ഷെ നമ്മുടെയീ ബന്ധത്തിന് കുറച്ച് ആയുസ്സല്ലെ ഒള്ളൂ .... ആദ്യമായിട്ട് ഈ ജാനകിക്ക് തോറ്റ് പിന്മാറേണ്ടി വന്നു ..... അതും എന്റെ ആദ്യ പ്രണയത്തിനു മുന്നിൽ
YOU ARE READING
Our Perfect Love Story 💕 Hopekook
Fanfictionമലയാളം ff ( completed) ഇത് ഒരു love after marriage story ആണ് . കൂടുതൽ ഞാനൊന്നും പറയണില്ല അപ്പോ വാ നമുക്ക് കഥ വായിക്കാ.....😌