കുറച്ച് ദിവസങ്ങൾക്ക് ശേഷം
ദേവൻ: രണ്ടാളും അവിടെ നിന്നെ
അത്താഴം കഴിഞ്ഞ് മുറിയിലേക്ക് പോകാനൊരുങ്ങിയ തന്റെ മകനേയും മരുമകളേയും ദേവൻ വിളിച്ചു
ദേവൻ: കുറച്ച് കാര്യങ്ങൾ പറയാനുണ്ട് .... ഇവിടെ വന്നിരിക്ക്
ജാനി & ആനന്ദ് : മ്.....
ദേവന്റെ തൊട്ടടുത്തായി അർജുനും ഇരിപ്പുണ്ടായിരുന്നു
ആനന്ദ് : എന്താ അച്ഛാ കാര്യം
ദേവൻ : നിങ്ങളുടെ ഉദ്ദേശം എന്താ
ജാനി: അച്ഛനെന്താ അങ്ങനെ ചോദിച്ചെ
ദേവൻ: നിങ്ങളെ കുറിച്ച് എത്ര റൂമേഴ്സ് ആണെന്നറിയോ..... ആ ബിസിനസ്സ് പാർട്ടിക്ക് ശേഷം എത്ര പേരോടാ ഞാൻ മറുപടി പറയണ്ടെ ... ഞാൻ മാത്രമല്ല ഈ വീട്ടിലെ ഓരോരുത്തരും
ആനന്ദ് : എന്നെ ഇതിലേക്ക് വലിച്ചിഴക്കണ്ട ഇവള് യാദവിനെ പാർട്ടനർ ആയി കൊണ്ടൊന്നോണ്ടല്ലെ ഈ പ്രശനം
ജാനി : പിന്നെ താൻ വേറെ പെണ്ണിനെ കൂടെ കൊണ്ട് പോയ പിന്നെ ഞാനെന്ത് ചെയ്യാനാ
ആനന്ദ് : കൂടെ കൊണ്ടോവാൻ നിനക്ക് ആ യാദവിനെ മാത്രം കിട്ടിയൊള്ളു
ജാനി : യദു എന്റെ childhood friend ആണ് .... അത് കൊണ്ട് അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല
ആനന്ദ്: പക്ഷെ എനിക്ക് തോന്നുന്നുണ്ട് ....നീ എന്റെ ഭാര്യയാണെന്നൊള്ള കാര്യം മറക്കരുത്
ജാനി : ഞാൻ തന്റെ ഭാര്യയാണെങ്കിൽ തന്റെ കൂടെ എന്നെ കൊണ്ട് പോകണം അല്ലാതെ മറ്റൊരു പെണ്ണിനെയല്ല
ആനന്ദ്: ഇനി വാ തുറന്നാ നിന്റെ ......
ദേവൻ: ആനന്ദ് മിണ്ടിപോവരുത് നീ😡 രണ്ടും കൂടി കുടുംബത്തിന് നാണക്കേട് ഉണ്ടാക്കരുത്
ആനന്ദ് : നാണക്കേട് !!! എന്റെ ജീവിതം നശിപ്പിച്ചപ്പോ എല്ലാർക്കും സമാധാനായില്ലെ .....നിങ്ങളൊരൊറ്റരുത്തന്റെ വാശികാരാണാ ഇവളെ എനിക്ക് കെട്ടേണ്ടി വന്നത് .... മക്കളുടെ സന്തോഷത്തിലും വലുത് നിങ്ങൾക്ക് കുടുംബത്തിന്റെ അഭിമാനല്ലെ വലു.....
അർജുൻ : ഫാ..... നിർത്തടാ😡 ആരോടാ നീ ശബ്ദമുയർത്തുന്നതെന്ന് അറിയോ .... അച്ഛൻ മാത്രല്ല ഈ വീട്ടിലേം അവൾടെ വീട്ടിലേം എല്ലാവരും ഈ കല്യാണത്തിന് ഉത്തരവാദികളാ... പിന്നെ ഈ കല്യാണം നടക്കാനിണ്ടായ സാഹചര്യം എല്ലാരേക്കാളും നന്നായി നിനക്കറിയാ .... വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറഞ്ഞ എന്റെ കൈടെ ചൂട് നീയറിയും
YOU ARE READING
Our Perfect Love Story 💕 Hopekook
Fanfictionമലയാളം ff ( completed) ഇത് ഒരു love after marriage story ആണ് . കൂടുതൽ ഞാനൊന്നും പറയണില്ല അപ്പോ വാ നമുക്ക് കഥ വായിക്കാ.....😌