CHAPTER-1

1K 80 19
                                    


"Munna ....come on fast.... നമുക്ക് ഒട്ടും സമയമില്ല."

ഇരുൾ നിറഞ്ഞ അപരിചിതമായ ഉൾവഴിയിലൂടെ രണ്ടു പേർ വേഗത്തിൽ ഓടുകയാണ്. അവരുടെ പരിഭ്രാന്തിയിൽ നിന്ന് തന്നെ ആരിൽ നിന്നോ രക്ഷപെടാനുള്ള തത്രപ്പാട് വ്യക്തമാണ്.

"എട്ടാ.... Please.... എനിക്ക്....എനിക്കിനി കഴിയില്ല..... ഞാൻ.... ആകെ തളർന്നു പോകുന്ന പോലെ...."

"എങ്ങനെയെങ്കിലും നീ ഇവിടെ നിന്ന് രക്ഷപ്പെട്ടേ മതിയാവു. ഇപ്പൊ അതാണ് ഏറ്റവും പ്രധാനം."

"പക്ഷേ... ഏട്ടനില്ലാതെ... ഞാൻ...".

അവളുടെ ശബ്ദം ഇടറി....

"It's not the time to cry... Pull yourself together.... Do as I say Munna...... Please.."

ഇല്ലെന്നവൾ തലയാട്ടി... അവന്റെ കണ്ണുകളും നിറഞ്ഞു വന്നു..

"പ്ലീസ് മുന്നാ... ഈ ഏട്ടനുവേണ്ടി.... നീ ഇവിടുന്ന് പോ... പോകാവുന്ന അത്രയും ദൂരെ....നിനക്ക് വേണ്ടി... നിന്റെയി ഏട്ടൻ തിരിച്ചു വരും... You know I will never break my promises.... "

മാനത്തു ഉദിച്ചുയർന്ന പൂർണ ചന്ദ്രനെ സാക്ഷിയാക്കി തളർന്നു വീഴാരായ അവളുടെ കൈകൾ കൂട്ടിപിടിച്ചു അവൻ പറഞ്ഞു. ദൂരെ നിന്നും ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ടതും അവർ ഇരുവരും വീണ്ടും ഓടാൻ തുടങ്ങി... കുറച്ചു ദൂരം ചെന്നപ്പോഴേക്കും മുന്നിലൊരു റോഡ് കണ്ട് അവൻ അവളെ തള്ളി നീക്കി...

" Just run.... Don't ever look back... ഒരിക്കലും അവരുടെ കയ്യിൽ പെടരുത്.... പോ.... ഞാൻ... വരും.... "

കരഞ്ഞു കലങ്ങിയ കണ്ണുകളാൽ അവളവനെ അവസാനമായി നോക്കിയിട്ട് വേഗത്തിൽ ഓടാൻ തുടങ്ങി.
മനസ്സ് വിങ്ങി പൊട്ടുന്ന വേദനയിൽ അവൾ അകലുന്നത് നോക്കി ഒരു നിമിഷം നോക്കിനിന്നു.പിന്നീട് വന്ന വഴി അവൻ തിരിച്ചൊടുമ്പോൾ അവന്റെയുള്ളിൽ പകയുടെ അഗ്നി ജ്വലിച്ചികൊണ്ടിരുന്നു......

•••••••••••••••••••••••••••••••••••••••••••••••••••••••

"നിന്നോട് ഞാനെപ്പോഴേ പറഞ്ഞതാ...നേരയുള്ള വഴി പോയ മതിന്നു... അപ്പൊ അവന്റെ ഒരു ഷോർട് കട്ട്‌.... ഇതേതു കാട്ടുമുക്കണോ ന്തോ... ഒരു സ്ട്രീറ്റ് ലൈറ്റ് പോലും കാണാനില്ല..."

മുകിൽ Where stories live. Discover now