CHAPTER 7

425 56 19
                                    

"ആരുഷി...."

"Hey Krishna.. How are you?"

"I am doing good..... താനിപ്പോ വന്നേ ഉള്ളു? അതോ..."

"ഏയ് ഇല്ലെടോ വന്നിട്ട് കുറച്ചു നേരായി... ഞാൻ രേവതി ആന്റി ആയി സംസാരിച്ചു നിക്കുവായിരുന്നു..."

"എന്നാ പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത് അവിടെ നിന്ന പോരായിരുന്നോ?"

അച്ചു ഇഷ്ടപെടാത്ത രീതിയിൽ പറഞ്ഞു...

"Vachas please can we talk for a moment. I have something to tell you..."

"നീ പോയി സംസാരിക്ക് അച്ചു ഞാൻ ഇവിടെ ഉണ്ടാകും..."

മനസ്സില്ല മനസ്സോടെ അച്ചു ആരുഷിയുടെ കൂടെ ഓഡിറ്ററിയത്തിന് പുറത്തുള്ള ഗാർഡനിലേക്ക് നടന്നു...

"തനിക്കെന്താ പറയാനുള്ളത്?"

"നോക്ക് വചസ് എനിക്കറിയാം തനിക് എന്നോട് ദേഷ്യം ഉണ്ടെന്ന്..പക്ഷെ ഞാൻ പറയുന്നത് താനൊന്ന് കേൾക്ക്... ഒന്നുമില്ലെങ്കിലും നമ്മൾ നല്ല കൂട്ടുകാരായിരുന്നില്ലേ..."

'അതങ്ങനെ തന്നെ നിലനിന്നേനെ നമ്മുടെ രണ്ടാളുടേം മാര്യേജ് നടത്താനുള്ള പ്ലാൻ ഇല്ലായിരുന്നെങ്കിൽ.. നിനക്കറിയാവുന്നതായിരുന്നില്ലേ എനിക്ക് ഒരു കല്യാണത്തിന് ഇന്ട്രെസ്റ് ഇല്ല എന്നുള്ളത്... എന്നിട്ടും..."

"Hey wait wait... താൻ മാത്രം ഇങ്ങനെ പറഞ്ഞു പോയാൽ എങ്ങനാ... ഇന്നുവരെ എനിക്ക് പറയാൻ ഉള്ളത് താൻ കേട്ടിട്ടുണ്ടോ... അങ്ങനെ ഒരു proposal വന്ന നാൾ മുതൽ താനെന്നെ ഇഗ്നോർ ചെയ്യുവാണ് ..
Atleast you should have asked me about it.And for your information I was never intrested in this marriage... I always considered you as my goodfriend nothing more...."

"പക്ഷെ... അന്ന് തനിക്ക് സമ്മതാണെന്ന് തന്റെ അച്ഛൻ പറഞ്ഞല്ലോ..."

"താനത് വിശ്വസിച്ചു... എടൊ അന്ന് വാസുദേവ് അങ്കിൾ ആണ് അച്ഛനോട് നമ്മുടെ മാര്യേജ് നടത്തിയാലോന്ന് ചോദിച്ചത്. അച്ഛനത് അവതരിപ്പിച്ചപ്പോൾ തന്നെ ഞാൻ പറ്റില്ലാന്ന് പറഞ്ഞിരുന്നു... But he never listened it... For him it was a big oppertunity to bond with your company also it will give so much more profit for him..അതുകൊണ്ട് എന്റെ എതിർപ്പ് അവഗണിച്ചു അച്ഛൻ സമ്മതം പറഞ്ഞു.
ഞാനിത് തന്നോട് പറയാൻ വേണ്ടി കുറെ ട്രൈ ചെയ്തിരുന്നു.... But you never attended my calls and always rejected the meetings..."

മുകിൽ Where stories live. Discover now