CHAPTER 5

462 59 6
                                    


അപ്പു യാദവത്തിൽ കിച്ചുവിനെ അന്വേഷിക്കുന്നതിനിടയിൽ തിരക്കുപിടിച്ചു എങ്ങോട്ടോ പോകുകയാണ് അവൾ.

"മിഥു നിനക്ക് ഉറപ്പാണോ അവൻ അവിടെ തന്നെ ഉണ്ടെന്ന്..."

"ആടി കിച്ചു...ഇന്നലെ വരെ അവന്റെ ഫോൺ ഓഫായിരുന്നു... അതാ നമ്മള് എത്ര ശ്രമിച്ചിട്ടും ലൊക്കേഷൻ ട്രേസ് ചെയ്യാൻ കഴിയാഞ്ഞത്. കുറച്ചു മുന്നേ അവന്റെ ഫോൺ ഓൺ ആയി അപ്പൊത്തന്നെ കേശു അത് ട്രേസ് ചെയ്തു. അവന്മാര് രണ്ടും അവിടെ
എത്തിയിട്ടുണ്ടാകും നീ കൂടെ വരുന്നെന്ന് നിർബന്ധം പിടിച്ചോണ്ടാ..."

"പിന്നെ ഇത്രേം ദിവസം കഷ്ടപ്പെട്ടിട് ഞാൻ വരാതെ എങ്ങനാ... അവനു രണ്ടും കൊടുത്തില്ലേൽ എനിക്ക് ഇന്ന് ഉറങ്ങാൻ പറ്റുല്ലെടാ...."

"ഉവ്വാ.... പോയേക്കുന്നതെ വിക്കിയും കേശുവും ആണ് അവനെ ജീവനോടെ ബാക്കി കിട്ടിയ നമ്മുടെ ഭാഗ്യം..."

"അതും ശെരിയാ..."

"എന്നാലും നീ വരണ്ടായിരുന്നു കിച്ചു..ഏട്ടന്മാർ ആരേലും അറിഞ്ഞ പിന്നെ എല്ലാ കാര്യത്തിലും തീരുമാനം ആകും..."

"ഏയ് അവരെ നീ നോക്കണ്ട... പക്ഷെ ആ കുറുക്കന് എന്തൊക്കെയോ സംശയങ്ങൾ ഉണ്ട്...പിന്നെ കാര്യങ്ങൾ ഒന്നും അറിയാത്തത് കൊണ്ട് കുഴപ്പമില്ല..."

"Hmm... പിന്നെ എന്താ പ്ലാൻ... അവന്മാര് എന്തായാലും നമ്മളെ വെയിറ്റ് ചെയ്ത് നിക്കില്ല അവനെ കണ്ടുപിടിച്ചു ഇപ്പൊ കൊടുത്തിട്ടുണ്ടാകും.... അപ്പൊ..."

"അപ്പൊ ഒന്നുല്ല... അവനെക്കൊണ്ട് എല്ലാ സത്യവും പറയപ്പിക്കുന്നു... വീഡിയോ എടുക്കുന്നു.... പോരാത്തതിന് അവനെ വിക്കിയുടെ ബേസ്മെന്റിൽ കൊണ്ടുപോകുന്നു... ഇലക്ഷന് കഴിഞ്ഞു നേരെ കണ്ണേട്ടനോട് കാര്യം പറയുന്നു...."

"അപ്പൊ അച്ഛനോട്..."

"ആ............അത്.....
നീ കൂടുതൽ സംസാരിക്കാതെ വണ്ടി വേഗം ഓടിക്കാൻ നോക്ക്... എല്ലാരും പാർട്ടിക്ക് പോകുന്നതിനു മുൻപ് എനിക്ക് വീട്ടിൽ എത്തണ്ടതാ..."

ആ വിഷയത്തെ പറ്റി കൂടുതലൊന്നും സംസാരിക്കാൻ അവൾക് താല്പര്യം ഇല്ലന്ന് മനസിയിലാക്കിയതോടെ മിഥുൻ വണ്ടിയുടെ വേഗത കൂട്ടാൻ തുടങ്ങി. അവന്റെ ചോദ്യവും അവളെ കൂടുതൽ ചിന്തയിലാഴ്ത്തി....

മുകിൽ Where stories live. Discover now