മീറ്റിംഗ് കഴിഞ്ഞു തന്റെ അപാർട്മെന്റിൽ എത്തിയ ശേഷം എന്തൊക്കെയോ ആലോചിച്ചു കട്ടിലിൽ കിടക്കുകയായിരുന്നു ഭൂമി. മനസിലെ വല്ലാത്ത ഭാരം അവളെ വളരെയധികം ആസ്വസ്ഥയാക്കി.
ഭൂമിക അതാണവളുടെ പേര്. The first girl from kerala who passed the IPS EXAM in the age of 21 in First chance...... Proud of Kerala... The youngest IPS OFFICER in the entire history.... Who got gold medal in the training period.... The best officer. സ്വന്തം പരിശ്രമവും കഴിവും കൊണ്ട് നാഷണൽ ക്രൈം ഇൻവെസ്റ്റികഷൻ burea (NCIB)യിലേക്ക് തിരഞ്ഞെടുക്കപെട്ട ഏറ്റവും പ്രായം കുറഞ്ഞ പോലീസ് ഓഫീസർ. പറഞ്ഞു വരുമ്പോൾ ഒരുപാട് ഉണ്ട് ഭൂമിയുടെ നേട്ടത്തെ പറ്റി. 2 വർഷത്തെ ട്രെയിനിങ് പീരിയഡ് കഴിഞ്ഞ് ആദ്യത്തെ പോസ്റ്റ് ഡൽഹിയിലായിരുന്നു.
പിന്നീട് മികവുകൾ കൊണ്ട് അടുത്ത വർഷം തന്നെ NCIB യിലേക്ക് പോസ്റ്റ് കിട്ടി. മുംബൈയിൽ വന്നിട്ട് ഇപ്പൊ 2 വർഷം. ഈ കാലയളവിൽ അവൾ തെളിയിക്കാത്ത കേസുകൾ ഇല്ല... അത് മറ്റുള്ളവരിൽ മുഷിച്ചിലുണ്ടാക്കിയെങ്കിലും അവൾ ഒരിക്കയാലും ലക്ഷ്യം വിട്ടു മാറിയിട്ടില്ല.....1 വർഷത്തിന് മുൻപ് അവനെ കണ്ടുമുട്ടുന്നത് വരെ....
ഇന്നിപ്പോ താൻ സ്നേഹിച്ച ആളെ തന്നെ കുറ്റവാളിയാക്കി ചിത്രീകരികയുമ്പോൾ ഒന്നും പറയാൻ ആകാതെ ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ അവൾക്കു വീർപ്പു മുട്ടി. ആരോടും പറയാൻ കഴിയാതെ മനസിനുള്ളിൽ വിങ്ങിയ വേദനകളെല്ലാം കണ്ണുനീരായി പുറത്തേക്ക് വന്നു.പെട്ടെന്നാണ് ടേബിളിൽ ഇരുന്ന അവളുടെ ഫോൺ റിങ് ചെയ്തത്. Caller Id കണ്ടപ്പോഴേക്കും അവൾ വേഗം കണ്ണുനീർ തുടച്ചു.
"Hello... ജീവാ...."
"വേണ്ട നീ എന്നോട് ഒന്നും പറയണ്ട.... അല്ലെങ്കിലും നിനക്ക് എന്നെക്കാളും വലുത് നിന്റെ ജോലി ആണല്ലോ.... അതാണല്ലോ എന്റെ ലൈഫിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം നീ എന്റെ കൂടെ ഇല്ലാത്തത്..."
"അതെനിക് ലീവ് കിട്ടാത്തോണ്ടല്ലേ കുഞ്ഞു.... അല്ലേൽ ഞാൻ വരാതിരിക്കയോ.....". ഇടറി വന്ന അവളുടെ ശബ്ദം പരമാവധി മറക്കാൻ അവള് ശ്രമിച്ചു...
"ഇക്കു.... നിനക്കെന്താ പറ്റ്യേ... നീ ഓക്കേ അല്ലെ... നിന്റെ സൗണ്ടൊക്കെ മാറി ഇരിക്കയുന്നല്ലോ...."
YOU ARE READING
മുകിൽ
Fanfiction"പ്രധാനവാർത്തകൾ... പ്രമുഖ വ്യവസായിയും ഈ വർഷത്തെ no. 1 ബിസിനസ് ഉടമയ്ക്കയുള്ള അവാർഡ് ലഭിച്ച VRISHABH MALHOTHRA മുംബൈയയിലെ വീട്ടിൽ കൊല ചെയ്യപ്പെട്ട അവസ്ഥയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ രണ്ടു മക്കളെ കാണാതായി എന്ന് റിപ്പോർട്ട് ലഭിച്ചു." ...