CHAPTER 6

430 53 12
                                    

അഭിയുടെ അപാർട്മെന്റ്

ഗസ്റ്റ് റൂമിലെ കട്ടിലിൽ ആമിയുടെ മടിയിൽ അവളെയും കെട്ടിപിടിച്ചു കിടന്നു കരയുകയാണ് മുകിൽ.

"മുന്നാ നീ ഇങ്ങനെ കരയല്ലേടാ...."

അത് പറയുമ്പോൾ ആമിയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

"എനിക്ക്... പറ്റുന്നില്ല ആമി....അച്ഛനെ ഒന്ന് അവസാനമായി കാണാൻ പോലും...."

വാക്കുകൾ ഇടറിയതോടൊപ്പം അവളുടെ കരച്ചിലിന്റെ ആഴവും കൂടി.... കൂടെ ആമിയും കരയാൻ തുടങ്ങി....

............................................................................

അമേയ -(ആമി )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അമേയ -(ആമി )

Age:25

ആമിയുടെ ചേട്ടനാണ് അഭിയെ വിവാഹം ചെയ്യാൻ പോകുന്നത്.

ആമിയും ഫാമിലിയും മുംബൈയിൽ setteled ആണ്. ആമിയുടെ ചേട്ടൻ അലോക് ആണ് മുകിലിന്റെ ഏട്ടൻ മനുവിന്റെ PA.

ശെരിക്കും പറഞ്ഞാൽ ആമിയും മുകിലും ചെറുപ്പം തൊട്ടേ ഒരുമിച്ചാണ് പഠിച്ചത്.രണ്ടുപേരും കാനഡയിൽ നിന്നു MBA കഴിഞ്ഞു നാട്ടിൽ എത്തി ഒരാഴ്ച ആകുന്നതേ ഉണ്ടായിരുന്നുള്ളു. എല്ലാ അവധിക്കാലത്തും നാട്ടിലുള്ള അച്ഛന്റെ ഫാമിലിയുടെ ഒപ്പം ആമി വന്നു നിൽക്കാറുണ്ട്. ചിലപ്പോഴൊക്കെ അലോകും... അങ്ങനെയാണ് അഭിയെ അവൻ കാണുന്നതും ഇഷ്ടപ്പെടുന്നതും ഒക്കെ. അത് കൊണ്ട് തന്നെ അന്ന് തൊട്ടേ ആമി അഭിയുടെ കൂടെ വന്നു നിക്കാറുണ്ട്.
എന്നത്തേയും പോലെ കാനഡയിൽ നിന്നും graduation കഴിഞ്ഞു എത്തിയപ്പോൾ ആമി നാട്ടിലേക്ക് വന്നു. ആ സമയത്താണ് മുകിലിന്റെ അച്ഛന്റെ കൊലപാതകം നടന്നത്. മുകിലിനെയും മനുവിനെയും കേരളത്തിലേക്ക് ആമിയുടെ അടുത്തേക്ക് അന്ന് രാത്രിയിൽ കൊല്ലാൻ വന്നവരിൽ നിന്നും രക്ഷിച്ചു ട്രെയിനിൽ കയറ്റിവിട്ടത് അലോക് ആയിരുന്നു.
ഇവരെത്തുന്ന ടൈമിൽ ആമി റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്നെങ്കിലും ആ ട്രെയിനിൽ ഇവരുണ്ടായില്ല. അപ്പോഴാണ് ഇവരെ കാണാതായ വിവരം അലോകും ആമിയും മനസ്സിലാക്കുന്നത്.

മുകിൽ Where stories live. Discover now