തോഴൻ 🫂❣️

177 27 51
                                    


മഴയൊക്കെ അല്ലേ guys ⛈️

⛈️🌧️🌩️🌩️☂️⛈️🌬️🎐⛈️🌧️🍃💨🌧️🌧️

ദേവനും കൂട്ടരുടെയും പാട്ട് അതിൻ്റെ ഇടവേളയിലേക്ക് എത്തി, ആൾക്കാർ എല്ലാവരും തന്നെ നല്ല ഉന്മേഷഭരിതായി ഇരിക്കുവാണ്.
അവർ പതിയെ വെള്ളം കുടിക്കാനും ചെറുതായി റെസ്റ്റ് എടുക്കാനുമായ് സ്റ്റേജിൽ നിന്ന് ഇറങ്ങി.
ഇതേ സമയം അപ്പു സച്ചിയെ നോക്കി റെഡി ആണോ എന്നർത്ഥത്തിൽ , സച്ചി തല ആട്ടി, സച്ചി തിരിഞ്ഞ് അനുവിനെയും കൂട്ടുകാരെയും നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.അവർ എല്ലാം അവനെ നോക്കി തലയാട്ടി പോയിട്ട് വാ എന്ന മട്ടിൽ, കാരണം അവർക്ക് അത്രയും ഉറപ്പായിരുന്നു അവൻ ജയിക്കുമെന്ന്.അപ്പുവിനെ സച്ചിക്ക് ഒരു വെല്ലുവിളി ആയി അവർക്ക് തോന്നിയതേ ഇല്ല, അത് കൊണ്ട് തന്നെ എല്ലാവരും ശാന്തരായി നിന്നു.
അനുവും ഒരു പാതി ചിരിയോടെ അവന് നേരേ തലയാട്ടി.

സച്ചി ജയിക്കും വീണ്ടും അനുവിനോടുള്ള അപ്പുവിൻ്റെ ദേഷ്യം കൂടും അതായിരുന്നു അനുവിൻ്റെ മനസ്സിൽ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സച്ചി ജയിക്കും വീണ്ടും അനുവിനോടുള്ള അപ്പുവിൻ്റെ ദേഷ്യം കൂടും അതായിരുന്നു അനുവിൻ്റെ മനസ്സിൽ. അവൻ ഒരു ദീർമഘനിശ്വാസം വിട്ടു സ്റ്റേജിലേക്ക് നോക്കി. ദേവൻ ഇറങ്ങിയിട്ടില്ല അവൻ മൈക്ക് operator മാരോട് സംസാരിച്ച് നിൽക്കുവാണ്.
ആ സമയത്താണ് അപ്പുവും, സച്ചിയും ദേവൻറെ അടുത്തേക്ക് പോയി സംസാരിക്കാൻ.

അഭിയും, അച്ചുവും, അനിയും, അഖിൽ, എബി അവർ എല്ലാവരും അനുവിൻ്റെയും കൂട്ടുകാരുടെയും അടുത്ത് എത്തി.അവിടെ ഉണ്ടായിരുന്ന ബോട്ടിലിലെ വെള്ളം എടുത്ത് അനുവും ജാക്സണും അവർക്ക് കൊടുത്തു
ഒരു കുപ്പി വെള്ളം ഒറ്റ കമത്തിന് കുടിച്ച ശേഷം അഭി അവരെ നോക്കി പറഞ്ഞു
:" ഈ കുപ്പിയിലെ വെള്ളം മതിയാകില്ല മക്കളെ എൻ്റെ ദാഹം തീർക്കാൻ "
അവർക്ക് കാര്യം മനസ്സിലായി,😄😄 🍻🥃

❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️Where stories live. Discover now