പ്രിയനേ നീ അറിയുന്നുവോ 🌈❣️

203 29 33
                                    


നേരത്തെ എഴുന്നേൽക്കുന്ന ആൾ അല്ലാത്തത് കൊണ്ട് തന്നെ ബെഡിൻ്റെ സുഖത്തിൽ അവൻ അങ്ങനെ കിടന്നു. ടേബിളിൽ തല വെച്ച് കിടന്ന് ഉറങ്ങിയ അവൻ ഇടക്ക് എഴുന്നേറ്റ് ബെഡിലേക്ക് കിടന്നിരുന്നു.
ഒരു 6 മണി ആയപ്പോൾ അവൻ്റെ റൂമിൻ്റെ ഡോറിൽ ഒരു കൊട്ട് കേട്ടു, അവൻ ഉണർന്നിട്ട് വീണ്ടും ഒന്ന് കൂടേ കിടന്നിട്ട് എഴുന്നേറ്റ് വാതിൽ തുറന്നു.
വാതിലിന് പുറത്ത് ഉദിച്ചത് പോലെ അപ്പു നിക്കുന്നു.

അപ്പു ഗൗരവത്തിൽ :"😐 ഇവിടെ അനൂപേട്ടൻ ഒരു കേബിൾ വെച്ചിട്ടുണ്ട് അതെടുക്കാൻ വന്നതാ"

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

അപ്പു ഗൗരവത്തിൽ :"😐 ഇവിടെ അനൂപേട്ടൻ ഒരു കേബിൾ വെച്ചിട്ടുണ്ട് അതെടുക്കാൻ വന്നതാ"

അനു തല കുലുക്കി എന്നിട്ട് തിരികെ പോയി ബെഡിൽ ഇരുന്നു.

അപ്പു അവിടെയുള്ള ഷെൽഫൊക്കെ തപ്പാൻ തുടങ്ങി.
അനു അവനെ തന്നെ നോക്കി ഇരിക്കുവാണ്.
അപ്പുവിന് അത് മനസ്സിലായപ്പോൾ അവൻ തല ചരിച്ച് അനുവിന് നേരേ നോക്കി.
:" 🤨 എന്താടാ നോക്കുന്നേ എൻ്റെ മുഖത്ത് വല്ലതും ഇരിപ്പുണ്ടോ"

അനുവിന് ഇപ്പോ അവൻ്റെ എടുത്തടിച്ചുള്ള സംസാരം പരിചിതമായത് കൊണ്ട് അവനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞൂ,
:" എനിക്ക് നിൻ്റെ ഹെയർ കളർ ഇഷ്ടപ്പെട്ടു ☺️" അവൻ കളിയാക്കി പറഞ്ഞതല്ല അവന് അത് ശരിക്കും ഇഷ്ടപ്പെട്ടിരുന്നു.

പക്ഷേ അപ്പു അത് കേട്ട് ഷോക്ക് ആയി പോയി,കാരണം അവൻ hair ഡൈ ചെയ്തിട്ട് ആ സലോണിലെ പയ്യൻ അല്ലാതെ അവൻ്റെ ഹെയർ കളർ ഇഷ്ടമാണെന്ന് പറയുന്ന ഒരേ ഒരാൾ അനു ആണ്.
അവൻ ഓർത്തു പണ്ടും അവൻ്റെ ഇഷ്ട്ടം മനസ്സിലാക്കി അവനെ അത്രയും സപ്പോർട്ട് ചെയ്ത ഒരു ആളെ ഉണ്ടായിരുന്നുള്ളൂ, അനു.അതായിരുന്നു അപ്പുവിന് അനുവിനെ അത്രയും ഇഷ്ട്ടം. എന്നാൽ അവൻ പോയി കഴിഞ്ഞ് അവന് പകരം വെക്കാൻ പറ്റിയ ആരേയും അവന് കണ്ടെത്താൻ ആയില്ല. അതവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു പിന്നെ അവൻ്റെ കൂടെ കൂടിയവൻമാർ നല്ല അസ്സൽ കാല് വാരികൾ. അവരിൽ നിന്ന് നേരിട്ട അനുഭവം അവനെ പിന്നെ ഒരുത്തൻ മാരെയും കൂടേ അടുപ്പിക്കാതെ ആയി.
അനു പറഞ്ഞത് കേട്ട് അപ്പു എന്ത് ചെയ്യണം എന്നറിയാതെ അവിടെ നിൽക്കുവാണ്,
അപ്പോഴാണ് ദേവൻ അങ്ങോട്ട് വന്നത്
:" ഹാ കിട്ടിയില്ലേടാ ഇത് വരെ"

❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️Donde viven las historias. Descúbrelo ahora