എയർപോർട്ടിൽ നിന്ന് അനുവിന്റെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു. അനു ജനലിലൂടെ പുറത്തെ കാഴ്ച്ചകൾ നോക്കി ഇരുന്നു.
അവന്റെ മനസ്സിലൂടെ അവന്റെ വീടും പരിസരവും അച്ഛനും അമ്മയും അമ്മൂമ്മയും അമ്മുവും ചേട്ടനും എല്ലാവരും കടന്നു പോയി അവരുടെ ചിരികൾ, കൊഞ്ചലുകൾ,പരിഭവങ്ങൾ എല്ലാം അവൻ്റെ കാതിൽ കേൾക്കാമായിരുന്നു. എത്ര നല്ല സമയം ആയിരുന്നു അത് അവൻ ചിന്തിച്ചു. കൂടാതെ അപ്പുവിൻെറ വീടും അവൻ്റെ അമ്മയെയും അച്ഛനെയും എല്ലാം അവനോർത്തു. എല്ലാത്തിനും ഉപരി ദേവനേയും അവൻ്റെ വാക്കുകളും ഇന്നും അവൻ ആദ്യം ഉണ്ടായ വിറയലോടെ തന്നെ ഓർക്കാറുണ്ട്.അവൻ അതൊരിക്കലും മറക്കാൻ കഴിയാത്ത വിധത്തിൽ അവൻ്റെ മനസ്സിൽ ഇപ്പോഴും ആഴത്തിൽ പതിഞ്ഞു കിടക്കുന്നു.
അനു ആലോചനയിലേക്ക് ആണ്ടു
: * ഒരു പക്ഷേ ദേവേട്ടൻ പറഞ്ഞതിൻ്റെ അർത്ഥം അതായിരിക്കില്ല ആയിരുന്നെങ്കിൽ ഇത്രയും നാളായി എന്നെ ഒന്ന് കോൺടാക്ട് ചെയ്യാൻ പോലും നോക്കിയില്ലല്ലോ *
അവനിത് ഉള്ളതാണ് തിരിച്ചും മറിച്ചും ആ വാക്കുകൾ ഇട്ട് ചിന്തിച്ച് കൂട്ടൽ.അവൻ ഓരോന്ന് ആലോചിച്ച് ഇരുന്ന് ഉറങ്ങിപ്പോയി
ഒരു ദിവസം എടുക്കും ഫ്ലൈറ്റ് കൊച്ചി എത്താൻ. ഡൽഹിയിൽ ഒരു സ്റ്റോപ്പും ഉണ്ട്.
ESTÁS LEYENDO
❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️
Romanceഅനു : " ഹോ ഇവന് ഓരോ വർഷവും ലൈനുകളുടെ എണ്ണം കൂടിവരികയാ😪Hmm... ദേവേട്ടാ ഇത്രയും നാൾ ആയിട്ട് നിങ്ങൾക്ക് ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ലേ" ദേവൻ ഒരു നിമിഷം മറുപടി പറയാനായി എടുത്തു, :" ഇത്രയും കാലം ആയി നിനക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ...