അനു അവരുടെ അടുത്ത് എത്തി, അവർ അപ്പോൾ ഒരു colour ഫിക്സ് ചെയ്തിരുന്നു, അവനെയും അത് കാണിച്ചു അവൻ്റെ സമ്മതവും തിരക്കി,അവർ അതങ്ങ് ഉറപ്പിച്ചു.ദേവന് അപ്പോൾ അവൻ്റെ കൂട്ടുകാരുടെയും,അനൂപിൻ്റെയും ഒക്കെ കോൾ വന്ന് കൊണ്ടേയിരുന്നു അവൻ അവർക്ക് മറുപടി കൊടുത്ത് കൊണ്ട് പുറത്തേക്ക് പോയി.
അവർക്ക് ആവിശ്യം ഉള്ളത് എല്ലാം എടുത്ത് അവർ ബില്ലടിക്കാൻ നീങ്ങി.അത്രയും ഡ്രസ്സ് എടുത്തത് കൊണ്ടും അപ്പുവിൻ്റെ ആൾക്കാർ ആയത് കൊണ്ടും ആ മുതലാളി അവർക്ക് discount കൊടുത്തു.
അനു ആ ഷർട്ടും പാക്ക് ചെയ്ത് മേടിച്ചു അവർ അത് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല,കാരണം അവരും ഷർട്ട് അല്ലാതെ വേറേ തുണികൾ എടുത്തിരുന്നു.
അവർ എല്ലാം എടുത്ത് ഇറങ്ങിയപ്പോൾ 12 മണിയോടെ അടുത്തിരുന്നു,
പുറത്ത് അപ്പോഴും ദേവൻ ഫോണിൽ ആയിരുന്നു അനൂപായിരുന്ന് മറുതലയ്ക്കൽ,
ദേവൻ :" എടാ അവർ ഇറങ്ങി ഞങ്ങൾ ഇറങ്ങുവാ "
അവൻ ഫോൺ വെച്ചു,
ദേവൻ അവരോടായി പറഞ്ഞു :" ഹോ പെണ്ണുങ്ങളെ കൊണ്ട് വന്നാൽ പോലും ഇത്രയും സമയം സെലക്ഷന് എടുക്കില്ലല്ലോടാ "
അപ്പു :" 😏😏"
Felix :" we got everything ചേട്ടാ 🥳 "
അവൻ കയ്യിലെ കവറുകൾ കാണിച്ച് കൊണ്ട് പറഞ്ഞു,
അപ്പു :" അതാണ് one of the top quality textiles in the town "മൈക്കിൾ :" free പ്രൊമോഷൻ ആണോ മോനേ അതോ നിനക്ക് ഇതിനൊക്കെ commission ഉണ്ടോ 😁"
അപ്പു :" 😎 അതൊക്കെ ഉണ്ട് മക്കളെ നിങ്ങ വാ നമുക്ക് പോവാം "
അവർ അങ്ങനെ കാറിൽ എല്ലാം വെച്ചു പഴയത് പോലെ തന്നെ വണ്ടിയിലും ബൈക്കിലും കയറി.
വീട്ടിലേക്ക് തിരിച്ചു,
ഫെലിക്സ് നല്ല സന്തോഷത്തിൽ അപ്പുവിൻ്റെ കാത് കടിച്ച് പറിക്കുന്നത് പോലെ ബൈക്കിൻ്റെ പുറകിൽ ഇരുന്ന് സംസാരിക്കുന്നു. ഫെലിക്സിന് ഈ കല്യാണ പരിപാടികൾ മുഴുവനായും അങ്ങ് ഇഷ്ടപ്പെട്ടിരുന്നു.അതേ സമയം അനുവിൻ്റെ വീട്ടിൽ, അനൂപ് കിടന്നിരുന്നു.അവൻ ആഘോഷം ഒക്കെ കഴിഞ്ഞ് തളർന്നിട്ടുണ്ട്.
അമ്മു ഇപ്പോഴും നാളത്തേക്ക് തിളങ്ങാൻ ഒരു face പാക്കും ഇട്ട് ഇരുപ്പാണ് അവളുടെ ചില കൂട്ടുകാരികളും കസിൻസും അവളുടെ ഒപ്പം ഉണ്ട് അവരുമായി കഥയും പറഞ്ഞിരുപ്പാണ്. ഇടക്ക് ഷീലാമ്മ അവരോട് കിടന്ന് ഉറങ്ങാൻ പറഞ്ഞ് ബഹളം വെക്കുന്നുണ്ട്.
അവരെല്ലാം അമ്മുവിൻ്റെ റൂമിൽ ഒരുമിച്ചാണ് കിടക്കാൻ ഒരുങ്ങിയിരിക്കുന്നത്.ലച്ചുവമ്മയും അച്ചമ്മയും കൂടേ ഒരു റൂമിൽ കിടന്നു. ബാക്കി റൂമുകളിലും ബന്ധുക്കൾ നിറഞ്ഞിരുന്നു.
അപ്പുവിൻ്റെ അച്ഛനും അമ്മയും വീടുകളിലേക്ക് പോയിരുന്നു.
YOU ARE READING
❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️
Romanceഅനു : " ഹോ ഇവന് ഓരോ വർഷവും ലൈനുകളുടെ എണ്ണം കൂടിവരികയാ😪Hmm... ദേവേട്ടാ ഇത്രയും നാൾ ആയിട്ട് നിങ്ങൾക്ക് ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ലേ" ദേവൻ ഒരു നിമിഷം മറുപടി പറയാനായി എടുത്തു, :" ഇത്രയും കാലം ആയി നിനക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ...