പിറ്റേദിവസം,
ദേവൻ്റെ റൂമിൽ നിർത്താതെ അലാറം അടിക്കുന്നു, അവൻ കയ്യെത്തിച്ച് അത് ഓഫ് ചെയ്ത് തിരിഞ്ഞ് കിടന്നു.
5 സെക്കൻഡുകൾക്കുള്ളിൽ തന്നെ അവൻ കണ്ണ് തുറന്ന് ചാടി എഴുന്നേറ്റു, അങ്ങനെ കിടന്നാൽ ഒക്കില്ല അവനിന്ന് മുതൽ പുതിയ ചില ലക്ഷ്യങ്ങൾ ഉണ്ട്.
അവൻ വേഗം തന്നെ കുളിയും നനയും കഴിഞ്ഞ് താഴേക്ക് എത്തി,
കിച്ചണിൽ ചായ എടുക്കാൻ ചെന്ന അവനെ
മഞ്ചുവമ്മ മുഴുവനായി ഒന്ന് നോക്കി:"😒😒 എന്താണ് ഇത്ര നേരത്തെ ഒരുങ്ങിയത് ഞാൻ കഴിക്കാൻ ഉണ്ടാക്കുന്നതേ ഉള്ളൂ, അല്ല.... ഇതേത ഈ പുതിയ ഷർട്ട് "ദേവൻ:" എൻ്റമ്മോ ഒന്നുവില്ലാ ഞാൻ വെറുതേ റെഡി ആയതാ, അമ്മ പതുക്കെ ഫുഡ് ഉണ്ടാക്കിയാൽ മതി, ഞാൻ ഇപ്പോ വരാം " അവൻ ചായ കുടിച്ച ഗ്ലാസ്സ് കഴുകി വെച്ച് പുറത്തേക്ക് വേഗത്തിൽ നടന്നു.
മഞ്ചുവമ്മ :" ഹാ നിക്കടാ അവിടെ ചോദിക്കട്ടെ "അവനപ്പോൾ സിറ്റൗട്ടിൽ നിന്ന് ഇറങ്ങിയിരുന്നു :" ഞാൻ ഇപ്പോ വരാമ്മാ "
മുറ്റത്ത് പത്രവും വായിച്ചിരുന്ന ദിനേശൻ :" രാവിലെ തന്നെ എങ്ങോട്ടാടാ ഇനി"
ദേവൻ ചെരുപ്പിട്ടുകൊണ്ട് :" ഞാൻ അനൂപിൻ്റെ വീട്ടിൽ വരെ പോകുവച്ഛാ ഇപ്പോ വരാം "
ജയൻ :" ഹൊ അവൻ്റെ കല്യാണം ഇന്നലെ കഴിഞ്ഞെടാ അവനെ ഇനിയെങ്കിലും ഒന്ന് സമാധാനത്തോടെ വിട് "
ദേവൻ പതുക്കെ :" അയിന് ആ കോന്തനെ ആര് കാണാൻ പോണ്😒, ഞാൻ എൻ്റെ അനുവിനെ കാണാൻ പോകുവാ 😌"
ദേവൻ പിറുപിറുക്കുന്നത് കണ്ട ദിനേശൻ:" എന്നാടാ നീ പിറുപിറുക്കുന്നത് "
ദേവൻ:" ഓ ഒന്നുവില്ല എൻ്റെ അച്ഛാ ഞാൻ ഇപ്പോ വരാം" അവൻ വേഗം നടന്ന് ഗേറ്റ് കടന്നു,
ദേവൻ :" ഹോ ഒന്ന് വീടിന് പുറത്ത് കാൽ എടുത്ത് വെക്കണമെങ്കിൽ എത്ര ചോദ്യം കേൾക്കണം 😑"
YOU ARE READING
❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️
Romanceഅനു : " ഹോ ഇവന് ഓരോ വർഷവും ലൈനുകളുടെ എണ്ണം കൂടിവരികയാ😪Hmm... ദേവേട്ടാ ഇത്രയും നാൾ ആയിട്ട് നിങ്ങൾക്ക് ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ലേ" ദേവൻ ഒരു നിമിഷം മറുപടി പറയാനായി എടുത്തു, :" ഇത്രയും കാലം ആയി നിനക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ...