അനു അനൂപിൻ്റെ കയ്യിൽ ഒരു chain ഇട്ടു കൊടുത്തു. ദയയെ അവൻ പരിചയപ്പെട്ടു. ദയക്കും അവൻ ഒരു ഗിഫ്റ്റ് കൊടുത്തു.
പുറകെ അപ്പുവും വിധുവും സമ്മാനങ്ങൾ അവർക്ക് നൽകി.
അനു ദയയുടെ വീട് കണ്ടിട്ടില്ലാത്തത് കൊണ്ട് അവരുമായി വീട് ചുറ്റി കാണാൻ ഇറങ്ങി.ദേവൻ ദൂരേക്ക് നോക്കി ഇരിക്കുന്നത് കണ്ട
അനി അവൻ്റെ മുഖത്തിന് മുന്നിൽ കൈ ഞൊടിച്ച് കൊണ്ട് :" ഹേ ഇവൻ്റെ ഫ്യൂസ് പോയോ "
ദേവൻ അവൻ്റെ കൈ തട്ടി മാറ്റി അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി,
എബി :" ഏഹ് അതെന്തൊരു പോക്കാടാ പോയത്..... അങ്ങനെ അവനെ ഒറ്റക്ക് സമാധാനത്തോടെ വിടരുത് "
അഭി :" അതേ വാ "
അവരെല്ലാം ദേവൻ്റെ പുറകെ പോയി,
ദേവൻ അവിടെ ഒരു മരത്തിന് ചുവട്ടിൽ പോയി ഇരുന്നു.
അവിടെ ആകേ നല്ലത് പോലെ അലങ്കരിച്ചിട്ടുണ്ട് അവൻ അതൊക്കെ ഒന്ന് നോക്കി, എന്നിട്ട് സ്വയം പറഞ്ഞു :" ഹോ പൈസ കൊറേ പൊടിച്ചിട്ടുണ്ടല്ലോ "അപ്പോഴേക്കും അങ്ങോട്ട് അവരും എത്തി,
വൈഗയേയും അവളുടെ കൂട്ടുകാരികളെയും പാസ്സ് ചെയ്താണ് അവർ ഇങ്ങോട്ട് വന്നത്
അഭി വൈഗയെ നോക്കിയാണ് ദേവൻ്റെ അടുത്ത് എത്തിയത് :" എടാ അളിയാ....."
ദേവൻ :" എന്താണ് 😑 "
ദേവൻ്റെ തോളിൽ കയ്യിട്ടുകൊണ്ട് അഭി പറഞ്ഞു :" 😌എടാ..... ദാ കൊച്ചിന് ഞാൻ ജീവിതം കൊടുക്കുന്നതിൽ എന്താ നിൻ്റെ അഭിപ്രായം " അവൻ വൈഗയുടെ നേരെ കൈ ചൂണ്ടി.ദേവൻ അകന്ന് അവനെ ഒന്ന് നോക്കി,
അഭി :" എടാ ഇനി ആ കൊച്ച് കൂടിയേ അവർക്കുള്ളു , ഈ കണ്ട സ്വത്തൊക്കെ നോക്കി നടത്താനുള്ള ശേഷി അവക്കില്ല അവളിട്ടിരിക്കുന്ന ഡ്രസ്സ് തന്നെ അവളുടെ frnd താങ്ങിയാ നടക്കുന്നെ "എല്ലാവരും വൈഗ നിൽക്കുന്നിടത്തെക്ക് നോക്കി, ശരിയാണ് അവളുടെ ഡ്രസ്സ് നല്ല heavy ആണ് അത് വേണി ഇടക്ക് പൊക്കി കൊടുക്കുന്നുണ്ട് നടക്കാൻ.
എബി :" 😯 എൻ്റമ്മോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു നിന്നെ കൊണ്ട് "
അഭി :" എടാ മനുഷനായാൽ നമ്മുടെ പരിസരവും ചുറ്റുമുള്ള ജീവജാലങ്ങളെയും ശ്രദ്ധിക്കണം 😤"
YOU ARE READING
❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️
Romanceഅനു : " ഹോ ഇവന് ഓരോ വർഷവും ലൈനുകളുടെ എണ്ണം കൂടിവരികയാ😪Hmm... ദേവേട്ടാ ഇത്രയും നാൾ ആയിട്ട് നിങ്ങൾക്ക് ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ലേ" ദേവൻ ഒരു നിമിഷം മറുപടി പറയാനായി എടുത്തു, :" ഇത്രയും കാലം ആയി നിനക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ...