part 28

546 57 8
                                    



















ഇന്നലെയും എന്റെ സ്വപ്നത്തിൽ നീ വന്നിരുന്നു.

തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു ബസ് യാത്രയിൽ.

വിട്ടുപോകാതിരിക്കാൻ എന്ന പോലെ
എന്റെ കൈക്കുള്ളിലൂടെ നിന്റെ
കൈ ഇട്ട്, വിരലുകൾ കൊരുത്ത്
എന്നോട് ചേർന്ന് എന്റെ തോളിൽ തല ചായ്ച്ചു നീ ഇരുന്നിരുന്നു.

കാറ്റിൽ പാറുന്ന നിന്റെ മുടിയിഴകളെ
മറുകൈ കൊണ്ട് ഇടക്കിടെ മാടിയൊതുക്കി, മധുരമുള്ള ഓാർമകൾ പറഞ്ഞു ചിരിച്....

നീ അങ്ങനെ സംസാരിച്ചു കൊണ്ടേ ഇരുന്നു.....

ഇടക്ക് എന്റെ മുഖത്തേക്ക് ഒന്നു നോക്കി,

സ്നേഹം തുളുമ്പുന്ന കണ്ണുകൾ
എന്റെ കണ്ണിൽ ഉടക്കിക്കൊണ്ട്,
ഒന്നു കൂടി ചേർന്നിരുന്ന്,

മുഖം എന്റെ മുഖത്തോട് അടുപ്പിച്ച്,

പെട്ടെന്ന്,

എന്റെ കവിളിൽ നീയൊന്നു ചുംബിച്ചു

ഞാനൊന്നു കണ്ണുടച്ച്, മനസ്സു നിറഞ്ഞ്, പുഞ്ചിരിച്ചു.

എന്റെ മുറിയുടെ ഏകാന്തതയിലേക്ക് കണ്ണിൽ തുളച്ചു കയറുന്ന ഇരുട്ടിലേക്ക്, കിടക്കയിൽ നിനക്കായി ഒഴിച്ചിട്ടു
പകുതിക്ക് അരികിലേക്ക്, യാഥാർത്ഥത്തിലേക്ക്  ഞാൻ കണ്ണുകൾ തുറന്നു.

നീ ഒഴിച്ചിട്ടു പോയ,
ജനാലയോട് ചേർന്ന സീറ്റിലിപ്പോഴും ശുന്യതയാണ്.

ഒരുപാട് കാലത്തിനു ശേഷം

ഇന്നലെ രാത്രിയാണ്

വീണ്ടും ആ സീറ്റിൽ നീ വന്നിരുന്നത്.

ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ,

നീ ഇല്ലാത്ത ജീവിതത്തിലേക്ക് ഇനി ഒരിക്കലും ഉണരാതിരുന്നെങ്കിൽ

മരണത്തിനപ്പുറത്തെ ലോകത്തേക്കുള്ള,

നിന്റെ അടുക്കലേക്കുള്ള,

ഈ യാത്ര അവസാനത്തേതായിരുന്നെങ്കിൽ.....

വീടിനു അടുത്തുള്ള സ്റ്റോപ്പിൽ അവനിറങ്ങി പതിയെ വീടു ലക്ഷ്യം വെച്ചു നടന്നു ഒരുമിച്ചു നടന്ന വഴികളിൽ ഇന്നവനോറ്റക്ക് ...അതി രാവിലെ സമയം ആയതുകൊണ്ട് റോഡിൽ ആളുകൾ കുറവാണ്...

ARRANGE MARRIAGE Where stories live. Discover now