Part 60

1K 78 71
                                    

കണ്ണാടിക്ക് മുന്നിൽ അവൾ അവളുടെ പ്രേതിബിംബത്തെ നോക്കി ഇരുന്നു..... വർഷങ്ങൾക്ക് ശേഷം അവൾ വീണ്ടും അതേ വസ്ത്രത്തിൽ.....
അവളിലെ ഇപ്പോഴത്തെ വികാരം എന്തെന്ന് വ്യക്തമല്ല.... സന്തോഷത്തിനും ഭയത്തിനും നടുവിൽ മറ്റൊരാൾക്കും മനസ്സിലാക്കാൻ കഴിയാത്ത എന്തോ ഒന്നു....

" മോളെ..... " ജെസ്സിക്ക അവളെ വിളിക്കാൻ ആയി വന്നതായിരുന്നു... ഒരുക്കാൻ വന്നവർ എല്ലാം പോയിട്ട് കുറച്ചായി....
ഒറ്റക്കിരിക്കണം എന്ന് പറഞ്ഞു ടെസ്സയെയും അന്നയെയും പറഞ്ഞയച്ചതാണ്... നന്ദു തൊട്ടപ്പുറത്തെ മുറിയിൽ ഒരുക്കത്തിൽ ആണ്....

" എന്താടാ...... " ജെസ്സിക്ക ലില്ലിയുടെ പിന്നിൽ ആയി വന്നു നിന്നു... അവളുടെ തോളിൽ കൈ വെച്ച് കണ്ണാടിയിൽ തെളിഞ്ഞു കാണുന്ന മകളെ നോക്കി നിന്നു....

" എനിക്ക്........ " എന്താണ് തനിക്ക് ഇപ്പോൾ തോന്നുന്നത് എന്ന് പറഞ്ഞറിയിക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.. അവളിലെ സംഘർഷം ആ അമ്മക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.....

" മമ്മയെ നോക്ക്.. ഒന്നും ഓർത്തു എന്റെ കൊച്ചു വിഷമിക്കണ്ടാ.... ഇനി എന്റെ മോള് കരയരുത്.... കഴിഞ്ഞതിനെ എല്ലാം മറവിക്ക് വിട്ടു കൊടുത്തേരെ... നിറങ്ങൾ ഇല്ലാത്ത നിന്റെ ജീവിതത്തെ ഇവിടെ ഈ മുറിയിൽ ഉപേക്ഷിച്ചു ഇന്ന് നീ ഇറങ്ങുകയാണ് .... എന്റെ മോൾടെ ജീവിതത്തിൽ ഇനി സന്തോഷം മാത്രം ആയിരിക്കും... " അവർ മകളെ എഴുന്നേൽപ്പിച്ചു അവർക്ക് നേരെ തിരിച്ചു നിർത്തികൊണ്ട് പറഞ്ഞു...
പാതി വഴിയിൽ നഷ്ടമായ ജീവിതം വീണ്ടെണ്ടുക്കാനുള്ള സമയം ആയെന്ന ഓർമ്മ പെടുത്തൽ....
ഒരിക്കൽ വിധി തട്ടി തെറിപ്പിച്ച ജീവിതം ആണ് ഇന്ന് അതേ വിധി തന്നെയാണ് അവൾക്ക് പുതിയ ജീവിതം കൊടുത്തതും....

ജെസ്സിക്ക ലില്ലിയെയും കൊണ്ട് പുറത്തേക്കിറങ്ങി....

" നന്ദു..... " വെളിയിൽ എത്തിയതും അവൾ ജീനയോടായി ചോദിച്ചു....

" ടെസ്സയും അന്നയും വിളിക്കാൻ പോയിട്ടുണ്ട്.. മോള് ഇറങ്ങിക്കോ..." ഇപ്പോൾ തന്നെ അവർ പള്ളിയിൽ എത്താൻ വൈകിയിട്ടുണ്ട്...

അകത്തു ഓരോ മുറിയിലും മൂലയിലും കൂടി നിൽക്കുന്നവരെ പുറത്തേക്ക് ഇറക്കുന്നതിന്റെ തിരക്കിൽ ആണ് ജീന...

ARRANGE MARRIAGE Where stories live. Discover now