പാർട് 12

1.1K 156 153
                                    

പിറ്റേന്നൊരു ഞായറാഴ്ച വൈകിട്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


പിറ്റേന്നൊരു ഞായറാഴ്ച വൈകിട്ട്...
പള്ളിയിൽ കുറുബാന കഴിഞ്ഞച്ചൻ വരാൻ അവൻ കാത്തിരുന്നു

" എന്താടാ മോനെ ജോ നീ ഇതു വഴിയൊക്കെ ?നിനക്ക് കർത്താവിനെ ഒക്കെ ഓർമയോണ്ടോ "

അൾത്താരക്ക് മുന്നിൽ മുട്ടു കുത്തി നിൽക്കുന്ന ജോയെ കണ്ടോണ്ടാണ് ഫാദർ കുര്യച്ചൻ അവിടേക്ക് വന്നത്

" ഈശോ മിശിഹായ്ക് സ്തുതി അച്ചോ "
അവൻ വേഗം എഴുനേറ്റു

"എപ്പോഴും സ്തുതി... അല്ല എന്താ കർത്താവിനോട് പ്രാർത്ഥിക്കുന്നത് നീ ഇത്ര കാര്യമായിട്ട്" അച്ഛൻ ചോദിച്ചു

" അച്ചാ എനിക്കൊന്ന് സംസാരിക്കണം.. ഞാനിപൊ അതു പോലെയൊരു മാനസിക അവസ്ഥയിലാണ് " അവൻ പറഞ്ഞു

ശേഷം അച്ഛൻ അവനെയും കൂട്ടി കുമ്പസാര കൂട്ടിലേക്ക് നടന്നു

" ഇനി പറയ്‌.. എന്താ നിന്റെ പ്രശ്നം "

"അച്ചോ , എന്റെ ഇപ്പഴത്തെ അവസ്ഥക് കാരണം അവളാണ്.. പ്രിയ "

" അതാരാടാ ? "

" എന്റെ കോളേജിലെ ശത്രുവാ.. അല്ല ശത്രു പോലെയാ.. പക്ഷെ ഇപ്പോ അവള് കാരണം എനിക്കൊറങ്ങാൻ പറ്റുന്നില്ലച്ചോ " ജോ പറഞ്ഞു

" അതെന്നാടാ അവള് നിന്റെ കൂടെ ആണോ കിടക്കുന്നെ ? " അച്ഛൻ ചോദിച്ചു

" അതല്ലച്ചോ.. എനിക്കറിയില്ല.. അവളെ കുറിച് ഞാനെപ്പോഴും ഓർക്കുന്നു.. അവളെ എനിക്കിഷ്ടമല്ല.. പക്ഷെ എന്നിട്ടും അവളിപ്പോ എന്നെ ബാധിച്ചോ ഏതെങ്കിലും രീതിയിൽ എന്നൊരു സംശയം.. അച്ഛനെന്നെ ഒന്ന് സഹായിക്കണം.. ഇത്തരം ചിന്തകൾ ഒക്കെ മനസിൽ നിന്ന് കളയാൻ എന്നതാ ഒരു വഴി ? "

"കല്യാണം പോലും കഴിചിട്ടില്ലാത്ത എന്നോടാണോടാ നീ ഇതൊക്കെ ചോദിക്കുന്നെ ? "

A CAMPUS DEVILWhere stories live. Discover now