പാർട് 7

1K 135 254
                                    

" i want her "

ആ ശബ്ദം കേട്ടതും എല്ലാവരും തിരിഞ്ഞ് നോക്കി

" എനിക് പെയറായി പ്രിയ മതി " എല്ലാരുടേം മുന്നിൽ എഴുനേറ്റ് നിന്ന് ജോ പറഞ്ഞു

പ്രിയ ഇപ്പോ പൊട്ടും ബോംബ് പോലെ ആളി കത്തികൊണ്ടിരുന്നു അവന്റെ സംസാരം കേട്ടിട്ട്.

" സോറി ടീച്ചർ. എനിക്കിവന്റെ കൂടെ ചെയ്യാൻ താൽപ്പര്യമില്ല " പ്രിയ എഴുനേറ്റ് നിന്നു പറഞ്ഞു

" എങ്കിൽ പിന്നെ പ്രിയ വേറെ ആരേലും സെലക്ട്‌ ചെയ്തോളു " ടീച്ചർ പറഞ്ഞു

അത് കേട്ടതും അവള് ജോയെ നോക്കി ഒന്ന് പുച്ഛിച് ചുറ്റും നോക്കി....

പ്രിയ പിന്നെ ഓരോരുത്തരെയും സെലക്ട്‌ ചെയ്തു.. പക്ഷെ ആരും താല്പര്യമിലന്ന് പറഞ്ഞു ഒഴിഞ്ഞു മാറി... അവൾക്കാകെ ദേഷ്യം കയറാൻ തുടങ്ങി

" അവര് സമ്മതിക്കാൻ പോകുന്നില്ല... ഞാൻ ഒന്ന് തിരഞ്ഞെടുത്താൽ പിന്നെ എന്റെ ക്ലാസ്സ്‌മേറ്റ്സ് ആരും തന്നെ അതിന് വേണ്ടി ശ്രമിക്കില്ല " ജോ എല്ലാരും കേൾക്കേ ഉറക്കെ പറഞ്ഞു

പ്രിയക് ഇതെല്ലാം കൂടി കണ്ടിട്ട് ദേഷ്യം കേറിയവൾ , അവൾടെ ബാഗും എടുത്ത് ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി

" ജോ എന്താ ഇത് ? പ്രിയക്ക് താല്പര്യമില്ലെങ്കിൽ പിന്നെ എങ്ങനെയാ " ടീച്ചർ ചോദിച്ചു

" അവള് സമ്മതിക്കും... ഈ പ്രൊജക്റ്റ്‌ ഞങ്ങളൊരുമിച് ചെയ്യും "

ജോടെ മറുപടി കെട്ട് അവന്റേം പ്രിയേടേം കൂട്ടുകാരെല്ലാം ഒന്നും മനസിലാകാതെ ഇരുന്നു.. എന്താ അവന്റെ ഉദ്ദേശം എന്നാർക്കും പിടി കിട്ടിയില്ല ആ നിമിഷം വരെയും.

ആ മീറ്റിംഗ് കഴിഞ്ഞതും എല്ലാവരും ഇറങ്ങി പോയി... ജോ അപ്പഴും അവിടെ തന്നെ ഇരുന്നു

" ഡാ നീ വരുന്നില്ലേ.. എല്ലാം കഴിഞ്ഞില്ലേ " ജീവ അവനോടായി ചോദിച്ചു

" നിങ്ങള് പൊക്കോ.. ഞാൻ വരുന്നില്ല "

"എന്താടാ നിന്റെ ഉദ്ദേശം ? പ്രിയ ഇറങ്ങി പോയി.. അവള് നിന്റെ കൂടെ വരുവന്ന് തോന്നുന്നുണ്ടോ ? അല്ല അല്ലെങ്കിൽ തന്നെ നീ ഇതെന്തിനുള്ള പുറപ്പാടാ ? " ജീവ ചോദിച്ചു

A CAMPUS DEVILWhere stories live. Discover now