പാർട് 17

1.2K 178 255
                                    

ആ ദിവസം അവനുറങ്ങാൻ കഴിഞ്ഞില്ല... കണ്ണടച്ചാലും പ്രിയ , കണ്ണടച്ചില്ലെങ്കിലും പ്രിയ.....

" ആഹ് ഇതിപ്പോ അവളെ കാണാതിരുന്നാലും പറ്റുന്നില്ലല്ലോ "
മുറിയുടെ ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടവൻ പറഞ്ഞു

" എന്നതാടാ ഒറക്കം ഒന്നും ഇല്ലേ നിനക്ക് " പുറകിൽ നിന്നും ജെയിംസ് ഇച്ചായന്റെ ശബ്ദം കെട്ടവൻ തിരിഞ്ഞു നോക്കി

" ആ ഇച്ചായാ , എനിക്ക് ഉറക്കം വന്നില്ല " അവൻ ഒരു മറുപടി എന്നപ്പോൾ പറഞ്ഞു

" നീ ഇന്നെവിടെ പോയതാടാ പ്രിയേം കൂട്ടി " ജോടെ അരികിൽ വന്നു നിന്ന് ജെയിംസ് ഒന്നുകൂടി ചോദിച്ചു

" അത് ഇച്ചായാ ഞങ്ങള് ഒരാളെ കാണാൻ പോയതാ.. " അവൻ ഇച്ചായന് മുഖം കൊടുക്കാതെ തന്നെ പറഞ്ഞു

" മ്മ് .. അവള് ആനീടെ അനിയത്തിയാ.. അപ്പോ നമുക്കും അവള് പെങ്ങളെ പോലെയാ.. അവളെ സംരക്ഷിക്കണ്ട ഉത്തരവാദിത്തം നിനക്കൊണ്ട് "

ജെയിംസിന്റെ വാക്കുകൾ കേട്ടതും ജോ ചാടി വീണു

" പെങ്ങളോ 😱 അത് ഇച്ചായന് മാത്രം.. എനിക് പെങ്ങന്മാരൊന്നും വേണ്ട.. ചുമ്മാ ഓരോന്നൊക്കെ പറഞ്ഞോളും " ജോ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി

" എന്താടാ ഒരു മാറ്റം നിനക്ക് ? ഞാൻ കുറച്ചു ദിവസായി ശ്രദ്ധിക്കുന്നു ? " ജെയിംസ് ചോദിച്ചു

" അബ് അത് പിന്നെ.. മാറ്റം എനിക്കല്ല ഇച്ചായനാ.. ആനി ടീച്ചർ വന്ന ശേഷം ഇച്ചായൻ എന്നെ ഒട്ടും ശ്രദ്ധിക്കുന്നില്ല.... " അവൻ വിഷയം മാറ്റാൻ ഉള്ള അവസാന പരിശ്രമം നടത്തി

" നിന്നെ ഇന്ന് ഞാൻ " ജെയിംസ് അതും പറഞ്ഞ് ജോടെ ചെവിയിൽ പിടിച് വലിച്ചോണ്ട് മുറിയിലേക്കു പോയി

" ഇന്ന് നമ്മൾ ഒരുമിച്ച് കിടക്കുന്നു " ജെയിംസ് പറഞ്ഞു

" ഓ കല്യാണം കഴിയുന്ന വരെയല്ലേ.. പിന്നെ ഞാൻ വീണ്ടും ഒറ്റക്കല്ലേ " ജോ ചോദിച്ചു

"അയിന് നീ ആദ്യം പോയി കെട്ട്... നിനക്ക് കൂട്ടിനു ഒരാള് വരുമ്പോ മാറിക്കോളും... " ജെയിംസ് ചിരിച്ചുകൊണ്ട് കട്ടിലിൽ കയറി കിടന്നു.

A CAMPUS DEVILWhere stories live. Discover now