പാർട് 22

605 157 176
                                    

ട്രിപിന് പോകാൻ ഉള്ള എല്ലാ തയ്യാറെടുപ്പും നടത്തി നേരത്തെ തന്നെ കോളേജിൽ എത്തിയിരുന്നു ജോയും അവന്റെ ടീമും

" ഡാ ജീവയെവിടെ ? അവനേത് പാതാളത്തിൽ പോയി കിടക്കുവാ "

ബാഗോകെ എടുത്ത് ബസിന്റെ ഡിക്കിയിൽ കയറ്റുന്നതിനിടെ ഫെലിക്സ് ജോയോട് ചോദിച്ചു

" അവൻ ഇങ്ങേത്തിക്കോളാന്നടാ പറഞ്ഞേക്കുന്നെ.. അവന്റെ ബാഗോക്കെ എന്റെ കയ്യില് തന്നു വിട്ടിട്ടോണ്ട്.. " ജോ മറുപടി പറഞ്ഞു

ബസിൽ ഓരോരുത്തരും വന്നു കയറാൻ തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ബസിൽ ഓരോരുത്തരും വന്നു കയറാൻ തുടങ്ങി.. അഗസ്റ്റിനും അവന്റെ ഫ്രണ്ട്സും സമയത്തിന് തന്നെ എത്തിയിരുന്നു.. ജോ അപ്പഴും അവൻ പ്രതീക്ഷിക്കുന്ന ആളെ നോക്കി ബസിന് ചുറ്റും വട്ടം കറങ്ങികൊണ്ടിരുന്നു

പെട്ടന്നായിരുന്നു അവന്റെ ചെവിയിൽ പിടിച്ചാരോ ബാക്കിലോട്ട് വലിച്ചോണ്ട് പോയത്

" അയ്യോ വിട് വിട് ചേടത്തി " ജോ ഉറക്കെ പറഞ്ഞു

" നിന്നെ വിടണം അല്ലെടാ ? ഞാനൊന്നും അറിയുന്നില്ലന്നാണോ നിന്റെ വിചാരം ? നീ എന്തൊക്കെയാടാ ഇവിടെ ഒപ്പിച്ചു വെച്ചേക്കുന്നെ ? " ആനി വളരെയധികം കലിപ്പൊടെ ജോയോട് ചോദിച്ചു

"അതെന്നാ ചോദ്യവാ ചേടത്തി.. പ്രിയ നല്ല കൊച്ചല്ലിയോ.. നമ്മടെ കുടുംബത്ത് ഒരാളും കൂടെ ആയില്ലേ.. അതും ചേടത്തീടെ വേണ്ടപ്പെട്ട കൊച്ചു തന്നെ " ജോ അവന്റെ ചെവി ഒരു വിധത്തിൽ ആനീടെ കൈകുള്ളിൽ നിന്നും എടുത്തുകൊണ്ട് പറഞ്ഞു

" നിന്റെ ഇച്ചായൻ എങ്ങനും ഇതറിഞ്ഞാൽ ഒണ്ടല്ലോ.. ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.. നിന്നെ പഠിപ്പിക്കാൻ വിട്ടിട്ട് നീയിവിടെ പ്രേമിച് നടക്കുവാന്നെങ്ങാനും അറിഞ്ഞാലാ "

A CAMPUS DEVILWhere stories live. Discover now