പാർട് 14

1K 160 280
                                    

പ്രിയേയും കൊണ്ട് മാനുവൽ വന്നത് ഒരു ഷോപ്പിംഗ് മാളിലേക്കായിരുന്നു

" സർ നമ്മളെന്താ ഇവിടെ ? " കാറിൽ നിന്നും ഇറങ്ങുന്നതിന് മുൻപായി അവൾ ചോദിച്ചു

" പ്രിയ താൻ ഇപ്പോ കോളേജ് പോയി വന്നതല്ലേ.. നമക്കൊന്ന് ഷോപ്പ് ചെയ്യാം.. എന്നിട്ട് ഇറങ്ങാം ഇവിടുന്ന് " അവൻ കാറിൽ നിന്നും ഇറങ്ങി വന്ന് അവൾക് ഡോർ തുറന്ന് കൊടുത്തു കൊണ്ട് പറഞ്ഞു

പ്രിയക്ക് എതിരഭിപ്രായം ഒന്നും പറയാൻ തോന്നിയില്ല , അവളും പിന്നാലെ കാറിൽ നിന്നും ഇറങ്ങി..

അവർ മാളിനുള്ളിലേക്ക് കയറി. പ്രിയക്ക് അവൾടെ ഫ്രണ്ട്‌സ് ഇല്ലാതെ ഷോപ്പിംഗ് ചെയുന്നത് വളരെ ബോർ ആയി തോന്നിയെങ്കിലും അവളൊന്നും പറഞ്ഞില്ല.. അവൻ അവളെയും കൂട്ടി ഒരു ബോട്ടീക്കീലേക്ക് കയറി , എന്തൊക്കെയോ തിരയാൻ തുടങ്ങി.. പ്രിയ അവിടെയെല്ലാം ചുറ്റി നടന്നു കണ്ടുകൊണ്ടിരുന്നു

" പ്രിയാ " മാനുവലിന്റെ വിളി കെട്ടവൾ തിരിഞ്ഞു നോക്കിയതും , കയ്യിൽ ഒരു ജോടി ഡ്രെസ്സുമായി അവൻ അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു

" എന്താ സർ ഇത് " അവൾ ചോദിച്ചു

" പ്രിയാ , ഇന്ന് താൻ എന്റെ കൂടെ കറങ്ങാൻ സമ്മതിച്ചതല്ലേ.. അപ്പോ ഇത് എന്റെ തനിക്കുള്ള 1സ്റ്റ് ഗിഫ്റ്റ് ആയി കൂട്ടിയാൽ മതി.. പിന്നെ അന്ന് കോളേജിൽ താൻ വിന്നർ ആയതിന്റെ ഗിഫ്റ്റ് കൂടി ആണെന്ന് കൂട്ടിക്കോ " അവൾക് നേരെ ആ ഡ്രെസ്സ് നീട്ടി പിടിച്ചവൻ പറഞ്ഞു

" പക്ഷെ സർ എനിക് വേണ്ടി ഇതൊക്കെ എന്തിനാ ? നമ്മൾ തമ്മിൽ അത്രകും അടുപ്പമൊന്നും ഇല്ലലോ " അവൾ സ്ട്രൈറ് ആയി തന്നെ ചോദിച്ചു

" പ്രിയ അറിയില്ല.. ഒരു പക്ഷെ എല്ലാരേയും പോലെ ആയിരിക്കില്ല എനിക് താൻ.. i think u are someone special for me " അവൻ പറഞ്ഞത് കേട്ടതും പ്രിയ്ക്ക് പെട്ടന്ന് എന്ത് പറയണം എന്നറിയില്ലായിരുന്നു.. ഇനി ലിസ പറഞ്ഞപോലെ ഇയാൾക്ക് അവളോട് വല്ല പ്രേമവും ആണോന്ന് ഓർത്ത് അവളുടെ ഹാർട്ട്‌ വേഗത്തിൽ കിടന്ന് മിടിക്കാൻ തുടങ്ങി

" താൻ ഈ ഡ്രെസ്സ് ഇട്ട് എന്റെ കൂടെ വരുവാണെങ്കിൽ... ഒരു റിക്വസ്റ്റ് ആയി കൂട്ടിയാൽ മതി " അവൻ ചോദിച്ചു

A CAMPUS DEVILWhere stories live. Discover now