പാർട് 21

850 149 195
                                    

ജോ അവന്റെ ഇഷ്ടം പ്രിയയോട് പറഞ്ഞതിൽ പിന്നേ അവളവനെ അവളിൽ നിന്നും ഒരുപാട് അകറ്റി മാറ്റാൻ ശ്രേമിച്ചു.

" പ്രിയാ നീ ഒന്നു നല്ലപോലെ ആലോചിക്ക്.. ജോക്ക് നിന്നെ ശെരിക്കും ഇഷ്ടവായിട്ടാ അവൻ അങ്ങനെ പറഞ്ഞത് "

പ്രിയേടെ ഒപ്പം ക്ലാസ്സിൽ ഇരുന്നുകൊണ്ട് റോസു അവളോട് പറഞ്ഞു

" റോസു നിനക്ക് എന്റെ അവസ്ഥ അറിയില്ല.. അവന്റെ ഇഷ്ടം സത്യമാണോ കള്ളമാണോ എന്നൊന്നും എനിക്കറിയണ്ട.. എന്റെ ജീവിതത്തിൽ ഇനി നടക്കേണ്ട കാര്യങ്ങളിലൊക്കെ ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട് "

പ്രിയ മറുപടി നൽകി

" ശെരി നിനക്ക് അവനെ ഇഷ്ടമല്ല.. സമ്മതിച്ചു.. പക്ഷെ അതിന് വേണ്ടി നിനക്ക് ഇഷ്ടം അല്ലാത്ത മറ്റൊരാളെ കെട്ടാൻ നില്കുന്നതെന്തിനാ... പ്രിയാ..  ടീ.. നീ ഒന്നൂടെ ആലോചിക്കടി "

" ഈ കാര്യം നമ്മക് വിടാം..  നീ വേറെ എന്നതെങ്കിലും ഉണ്ടേൽ പറയ്‌ "

പ്രിയേടെ ഉത്തരം കേട്ടതും റോസു മുഖം വീർപ്പിച് കെട്ടി ഇരുന്നു

.
.
.
.
.
.
.

അതെ സമയം ,

" പ്രിയ ഇപ്പോ എന്നോടൊള്ള വാശിക്ക് പുറത്താണ് ഇങ്ങനെയൊരു തീരുമാനം എടുത്ത് വെച്ചിരിക്കുന്നത് . അവളാര് പറഞ്ഞാലും കേട്ടില്ലെങ്കിലും നീ പറഞ്ഞാൽ കേൾക്കില്ലേ "

കോളേജിന് പുറകിലെ ബൈക്ക് ഷെഡിൽ ഇരുന്ന് ജോ കൂടെയുള്ള ആളോട് ചോദിച്ചു

" നിന്നോടുള്ള വാശികൊണ്ട് മാത്രം അങ്ങനെ സ്വന്തം ജീവിതം നശിപ്പിക്കുന്ന ഒരു പെണ്ണല്ല പ്രിയ.. അവളെ എനിക്കറിയാം.. മറ്റെന്തോ ഒണ്ട്.. നമ്മളിൽ നിന്നുമൊക്കെ അവൾ മറക്കുന്ന മറ്റെന്തോ കാരണം "

" പക്ഷെ അഗസ്റ്റിൻ , അത്രയ്ക്ക് മാത്രം പ്രിയക്ക് എന്താ മറയ്ക്കാൻ ഉള്ളത്.. നിനക്കവളെ കുറിച് എല്ലാം അറിയില്ലെ " ജോ വീണ്ടും ചോദിച്ചു

" മ്മ്.. അവളുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ വെക്കാൻ അവളാഗ്രഹിച്ചിട്ടില്ല.. അതുകൊണ്ട് തന്നെ എനിക്ക് അവളെ കുറിച് അറിയാവുന്ന കാര്യങ്ങളും കുറവാണ് ... ഒന്നൊഴിച്..... "

A CAMPUS DEVILWhere stories live. Discover now