🎭ജീവനെ നിന്റെ മൗനം🎭3
flashback - ദച്ചു POV
2 വർഷം മുൻപ്.... ചെന്നൈ നഗരം.
അച്ഛനും അമ്മയും സന്തോഷത്തോടെ തന്നെ നോക്കി കണ്ണുനീർ പൊഴിക്കുന്നു.....തന്റെ കഴുത്തിൽ അദ്ദേഹം താലി ചാർത്തി. ഇരു കയ്യും കൂപ്പി ഞാൻ ആ താലി സ്വീകരിച്ചു. ഒരു നുള്ള് സിന്ദൂരം കൊണ്ട് അയാൾ എന്റെ സീമന്തരേഖ ചുവപ്പിച്ചു. ഞാൻ അയാളുടെ മുഖതേക്ക് നോക്കി ആദ്യമായി കണ്ണിൽ ഉടക്കിയത് തിളങ്ങുന്ന പൂച്ചകണ്ണുകളാണ്. ഞാൻ ആ കണ്ണുകളിൽ നോക്കി നിന്നു. പെട്ടന്നാണ് ഫോണിൽ അലാറം അടിച്ചത്. ഞെട്ടി ഉണ്ണാർന്ന് ഞാൻ ചുറ്റും ഒന്ന് നോക്കി.
ദച്ചു : ഹോ സ്വപ്നമായിരുന്നോ. ആരാണ് അയാൾ മുഖം ഓർമ കിട്ടുന്നില്ല പക്ഷെ ആ കണ്ണുകൾ......
ദച്ചു അമ്മ : മോളെ ദച്ചു നീ എഴുന്നേറ്റില്ലേ......
അമ്മയുടെ വിളിയാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.
ദച്ചു...........
ദച്ചു : ദാ വരുന്ന അമ്മ
അവൾ ബാത്റൂമിൽ പോയി ഫ്രഷ് ആയി നേരെ കിച്ചണിലേക്ക് പോയി.
ദച്ചു : ഇന്നെന്താ സ്പെഷ്യൽ അമ്മകുട്ടി
ഇന്ന് ദോശയാ ദച്ചു....... ദോശ ചട്ടിയിലേക്ക് മാവ് ഒഴിച്ചു കൊണ്ട് ദച്ചുവിന്റെ അമ്മ നിർമല പറഞ്ഞു.
ദച്ചു : അച്ഛനെന്തിയെ അമ്മ...
നിർമല : ബാൽക്കണ്ണിയിൽ ഉണ്ടാകും. നീ ഈ ചായ അച്ഛയ്ക്ക് കൊടുത്തേ .
ദച്ചു ചായയുമായി ബാൽക്കണ്ണിയിലേക്ക് പോയി.ദച്ചു : അച്ചേ ചായ ...
അയാൾ പത്രത്തിൽ നിന്നും മുഖമുയർത്തി ദച്ചുവിനെ നോക്കി പുഞ്ചിരിച്ചു. ചായ ദച്ചുവിന്റെ കയ്യിൽ നിന്നും വാങ്ങി ചുണ്ടോട് അടുപ്പിച്ചു
ഇത് കൃഷ്ണൻ. ഭാര്യ നിർമല......കൃഷ്ണനും നിർമലക്കും ആണും പെണും ആയി ദച്ചു മാത്രം ഉള്ളു. ചെന്നൈയിൽ ഒരു ഫ്ലാറ്റിൽ ആണ് ഇവരുടെ താമസം. കൃഷ്ണൻ ബാങ്ക് മേനജർ ആയി വർക്ക് ചെയ്യുന്നു.
YOU ARE READING
🕊️ജീവനെ നിന്റെ മൗനം🦚
FanfictionJNM നാല് ഏട്ടമ്മാരുടെ കുഞ്ഞി പെങ്ങൾ.... അവരുടെ ജീവനും ജീവിതവുമായവൾ... അവളുടെ ശബ്ദമായി മാറിയവരുടെ കഥ.... ജീവനെ നിന്റെ മൗനം അത് സമ്മതമായി ഞാൻ എടുക്കുന്നു..... #VMIN #TAEKOOK #JIHOPE #YOONJIN #NAMJIN