JNM🎭9

202 41 4
                                    

              🎭ജീവനെ നിന്റെ മൗനം🎭9

പിന്നാലെ റിച്ചുവും വന്നു.

ഹായ് അങ്കിൾ ഞാൻ ഋഷികേഷ്  റിച്ചുന് വിളിക്കും

ആമി : റിച്ചു ഏട്ടൻ എന്താ ഇവിടെ

റിച്ചുവിനെ കണ്ട ആമി ചോദിച്ചു. റിച്ചു ആമിയെ ഒന്ന് നോക്കി.

സീത :  ആമി നിനക്ക് റിച്ചുവിനെയും അറിയോ.

ആമി : എന്റെ സീനിയർ ആണമ്മ.

മാധവ് റിച്ചുവിനെ തന്നെ കണ്ണെടുക്കാതെ നോക്കിനിന്നു....

ചായ കപ്പ് വീണ് പൊട്ടിയ സൗണ്ട് കേട്ട് എല്ലാവരും മാധവിനെ നോക്കി.
അദ്ദേഹം സ്തമ്പിച്ചു നില്കുന്നത് കണ്ട് അദ്ദേഹം നോക്കി നിൽക്കുന്ന സ്ഥലതേക്ക് നോക്കി.
അവിടെ റിച്ചുവിനെയും പാറുവിനെയും  കണ്ട മുത്തശ്ശനും മുത്തശ്ശിയും ഒന്ന് ഞെട്ടി. 

മഹി : അങ്കിൾ ഇത് എന്റെ അനിയൻമ്മാര് മൂത്തവൻ കാശിനാഥ്    അനിയത്തി ശ്രീപാർവതി .

അവൻ പറഞ്ഞതോന്നും അവർ മൂന്ന് പേരും കേട്ടില്ല.
മുത്തശ്ശി പതിയെ നടന്ന് പാറുവിന്റെ അടുത്ത് ചെന്നു കുറച്ച് നേരം അവളെ നോക്കിനിന്ന് പിന്നെ ആഞ്ഞു പുണർന്നു.
എല്ലാവരും അത് കണ്ടു അന്തം വിട്ട് നിന്നു.

ജാനകി മുത്തശ്ശി :  ലച്ചു.... ലച്ചു എന്റെ പൊന്ന് മോളെ..

മുത്തശ്ശി അവളുടെ മുഖമാകെ മുത്തം വെച്ചു.

ജാനകി to ചന്ദ്രൻ : ചന്തുഏട്ടാ കണ്ടോ നമ്മുടെ ലച്ചു മോളെ..  .

അദ്ദേഹം നിറമിഴിയാൽ തലയാട്ടി..

ചദ്രശേഖരും ,  ജാനകിയും  അവരെ അഞ്ചു പേരെയും ചേർത്ത്പിടിച്ചു. 

ചന്ദ്രൻ : നിങ്ങൾ എന്റെ ലച്ചുട്ടിയുടെ മക്കളായിരുന്നോ......   അറിഞ്ഞില്ലല്ലോ മക്കളെ........

മുത്തശ്ശനും മുത്തശ്ശിയും മാധവൻ ഉം ഒഴിച്ച് ബാക്കി എല്ലാവർക്കും എന്താ നടക്കുന്നത് എന്നറിയാതെ നിന്നു......


മാധവ് : അച്ഛാ അമ്മേ എന്താ ഈ ചെയ്യുന്നേ അവരെ വിട്.
അവർക്ക് ഇത് വരെ എന്താ നടക്കുന്നെ ന്ന് മനസ്സിലായിട്ടില്ല. 
ആദ്യം അവർക്ക് മനസ്സിലാക്കി കൊടുക്ക്.
മാധവ് ചന്ത്രനെയും ജാനകിയെയും അവരിൽ നിന്നും അടർത്തി മാറ്റികൊണ്ട് പറഞ്ഞു. 

🕊️ജീവനെ നിന്റെ മൗനം🦚Where stories live. Discover now