JNM🎭12

218 56 10
                                    


        

            🎭ജീവനെ നിന്റെ മൗനം🎭12

" ഞങ്ങൾ മങ്കലത്തെക്ക് പോകുമ്പോൾ നിങ്ങളും വരണം...ഇനി നിങ്ങൾ അവിടെയാണ് കഴിയേണ്ടത്. 

ഞങ്ങളുടെ രണ്ട് പേരുടെയും അവസന കാലം വരെ നിങ്ങൾ ഞങ്ങളുടെ അടുത്ത് തന്നെ വേണം... "

മുത്തശ്ശൻ പറഞ്ഞു അവരെ നോക്കി......
അവർ നാലു പേരും പാറുവിനെ നോക്കി.......

മഹി: ഞങ്ങൾക്ക് എല്ലാം ഞങ്ങളുടെ പാറുട്ടി ആണ് അവൾക്ക് സമ്മതം ആണെങ്കിൽ ഞങ്ങൾക്ക് എതിർപ്പോന്നും ഇല്ല ...  

എല്ലാവരും ആകാംഷയോടെ അവളെ നോക്കി...
മുത്തശ്ശി അവളുടെ അടുത്തേക്ക്  ചെന്നു....
" ഈ മുത്തശ്ശിയുടെയും മുത്തശ്ശ ന്റെയും ആഗ്രഹം സാതിച്ചു തന്നൂടെ മോളെ നിങ്ങൾക്ക് വന്നൂടെ ഞങ്ങളുടെ കൂടെ മങ്കലത്തെക്ക്..... "

മുത്തശി  പ്രതീക്ഷയോടെ അവളെ നോക്കി....  അവൾ അവർ നാലു പേരെയും നോക്കി..  പിന്നെ അവൾ ഒരു പുഞ്ചിരിയോടെ തലയാട്ടി സമ്മതം അറിയിച്ചു...  അവർ അവളെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു......

മാധവ് : അച്ഛാ ഞാൻ എന്റെ ഒരു ആഗ്രഹം പറയട്ടെ സീതയോട് ചോദിച്ചു അവൾക്കും സമ്മതം ആണ് ..

ചന്ദ്രൻ (മുത്തശ്ശൻ ): നീ പറ മധു .........

മാധവ് : മഹി ,ശിവ , കിച്ചു, റിച്ചു നിങ്ങളുടെ പാറുവിനെ ഞങ്ങൾkk തന്നൂടെ എന്റെ ആദി യുടെ പെണ്ണായി ഞങ്ങളുടെ മോളായി....... തന്നൂടെ..
മാധവൻ അവരെ പ്രദീശയോടെ നോക്കി

ആദി ഞെട്ടി പാറുവിനെ നോക്കി അവളും അതെ അവസ്ഥയിൽ തന്നെയായിരുന്നു....

മഹി : മാധവൻ മാമ ഞങ്ങൾ എന്താ പറയാ....പാറു ചെറിയ കുഞ്ഞല്ലേ.... പിന്നെ ഒരുമിച്ചു ജീവിക്കേണ്ടത് അവരാണ് അവരുടെ സമ്മതം ആണ് വേണ്ടത്..... പിന്നെ മാമാ അറിയാലോ ഞങ്ങൾടെ പാറു  അവൾക്ക്..... മഹി അതും പറഞ്ഞു നിർത്തി...... അവന്റെ ശബ്ദം ഇടറിയിരുന്നു......

ഇത് കേട്ട് പാറുവും ആദിയും റിച്ചുവും ഒരുപോലെ ഞെട്ടി യിരിക്കായിരുന്നു.......

സീത പാറുവിന്റെ അടുത്ത് ചെന്ന് അവളുടെ കയ്യിൽ പിടിച്ചു...... അപ്പോഴാണ് പാറു സ്വപ്നലോകത്തിൽ നിന്നു പുറത്തേക്കു വന്നത്.....

🕊️ജീവനെ നിന്റെ മൗനം🦚Where stories live. Discover now