🎭ജീവനെ നിന്റെ മൗനം🎭5
ദക്ഷിണ.... ദച്ചു......
ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അങ്കിളിന്റെ ശബ്ദം കേട്ടാണ് അവളിൽ നിന്നും എന്റെ നോട്ടം മാറ്റിയത്. പിന്നെ കേക്ക് കട്ട് ചെയ്തു അങ്കിളിനും ആന്റിക്കും ഗിഫ്റ്റ് കൊടുത്തു. അവർക്ക് രണ്ട് പേർക്കും അത് ഇഷ്ട്ടമായി. അങ്കിളിന്റെ ഫ്രണ്ടിനെ പരിചയപെട്ടു വീടിനെ പറ്റിയോക്കെ ചോദിച്ചു. അപ്പോഴാണ് ആന്റി അമ്മയെ പറ്റി ചോദിച്ചേ. അമ്മ മരിച്ചു എന്നു പറഞ്ഞപ്പോ അവർക്കൊക്കെ വിഷമമായി.വേഗം വിഷയം മാറ്റി പിന്നെ എല്ലാവരും ചേർന്ന് ഫുഡ് കഴിച്ചു ഇടക്കിടക്ക് ഒളിക്കണ്ണിട്ട് ദച്ചുവിനെ ഞാൻ നോക്കി. ഫുഡ് കൊള്ളാം ഏതായാലും ആൾക് പാചകം അറിയാം. കുറെ നേരം സംസാരിച്ചിരുന്നാണ് ഫ്ലാറ്റിലേക്ക് മടങ്ങിയത്. ഞാൻ വളരെ സന്തോഷത്തിൽ ആയിരുന്നു അവളെ കണ്ടു പേരറിഞ്ഞു. അവൾ എനിക്കുള്ളതണ്ണന്ന് എന്റെ ഹൃദയം എന്നോട് പറഞ്ഞു കൊണ്ടിരുന്നു. രാത്രി ഫുഡ് കഴിച്ചിട്ട് വീട്ടിലേക്ക് വിളിച്ചു.
ശിവ : ഹലോ അച്ഛാ... എല്ലാവരും എവിടെ ഫോൺ സ്പീക്കറിലാണോ... പാറുവോ "
എന്റെ സന്തോഷം വാക്കുകളിൽ പ്രകടമായിരുന്നു.ഹരി : എന്താ ശിവ നല്ല സന്തോഷത്തിൽ ആണല്ലോ എന്ത കാര്യം നീ പറ ഞങ്ങൾ കേൾക്കുന്നുണ്ട്.
ശിവ : ഞാൻ ഇന്ന് അവളെ കണ്ടു പേര് ദക്ഷിണ ദച്ചുന് വിളിക്കും.
മഹി : ഡാ നീ അവളെ പരിചയപെട്ടോ.....
ഗൗരി : വീടെവിടെയാ.......
കിച്ചു: എന്ത് ചെയ്യാ ചേച്ചി......
റിച്ചു: ചേട്ടൻ ഇഷ്ടം പറഞ്ഞോ.......
അച്ഛൻ: ഡാ നീ എന്താ ഒന്നും പറയാത്തെ....
ശിവ: പറയാൻ എനിക്ക് ഒരു അവസരം താന്നാൽ അല്ലെ ....
ശിവ ഇന്ന് നടന്നത് മുഴുവൻ അവർക്ക് വിവരിച്ചുകൊടുത്തു
മഹി: ഇനി എന്താ നിന്റെ ഉദ്ദേശം. അവളോട് ഇഷ്ടം പറയുന്നില്ലേ........
ശിവ : പറയണം പക്ഷെ ഇപ്പോഴല്ല കുറച്ചൂടി കഴിഞ്ഞു. പെട്ടന്ന് ഇഷ്ടം പറഞ്ഞാൽ അവൾ എന്ത് വിചാരിക്കും.
YOU ARE READING
🕊️ജീവനെ നിന്റെ മൗനം🦚
FanfictionJNM നാല് ഏട്ടമ്മാരുടെ കുഞ്ഞി പെങ്ങൾ.... അവരുടെ ജീവനും ജീവിതവുമായവൾ... അവളുടെ ശബ്ദമായി മാറിയവരുടെ കഥ.... ജീവനെ നിന്റെ മൗനം അത് സമ്മതമായി ഞാൻ എടുക്കുന്നു..... #VMIN #TAEKOOK #JIHOPE #YOONJIN #NAMJIN