JNM🎭7

188 37 1
                                    

      

       🎭ജീവനെ നിന്റെ മൗനം🎭7


റിച്ചുവിനെ കണ്ട നന്ദു ഒന്ന് ഞെട്ടി.

അവനെ മറികടന്നു പോവാൻ നോക്കി  പക്ഷെ റിച്ചു അവളുടെ കൈ പിടിച്ചു ചുമരിനോട്‌ ചേർത്ത് നിർത്തിയിരുന്നു,നന്ദു ഒന്ന് ഞെട്ടി.

നന്ദു : എ..... എന്താ കാണിക്കുന്നേ എന്നെ വീട്.

ഋഷി : അങ്ങനെ കറങ്ങി തിരിഞ്ഞു നീ എന്റെ അടുത്ത് തന്നെ എത്തിയല്ലേ.

നന്ദു :  പ്ലീസ് എന്നെ വിട്...... അന്ന് അറിയാതെ സംഭവിച്ചത

റിച്ചു : അറിയാതെ........ നിനക്ക് ഓർമ ഉണ്ടോ ആാ ദിവസം കുറെ ആളുകളുടെ ഇടയിൽ വെച്ച നീ എന്നെ അടിച്ചത്. അതും ചെയ്യാത്ത തെറ്റിന്. ആ അടി ഇപ്പോഴും എന്റെ മനസ്സിൽ കിടക്കുന്നുണ്ട്. ഇന്ന് ഞാൻ അതിന് പ്രതികാരം വീട്ടിയിരിക്കും.

നന്ദു ഒന്ന് ഞെട്ടി പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു.

നന്ദു :  എന്നെ അടിച്ച ഏട്ടന്റെ പ്രശ്നം തീരോ എന്ന എന്നെ അടിച്ചോ.

ഇടത്തെ കവിൾ കാണിച് കൊണ്ട് നന്ദു പറഞ്ഞു.

എന്റെ ദൈവമേ ഞാൻ ഒരു ആവേശത്തിന് പറഞ്ഞതാ പക്ഷെ ആള് കാര്യമാക്കി എടുത്തന്നാ തോന്നുന്നേ ഇതാ എന്റെ അടുത്തേക്ക് വരുന്നു. നന്ദു കണ്ണുകൾ അടച്ചു നിന്നു അത്മിച്ചു .

റിച്ചു അവളുടെ മുഖത്ത്‌ നോക്കി നിന്നു. അവൻ മെല്ലെ മുഖം കുനിച്ചു അവളുടെ ഇടത്തെ കവിളിൽ അവന്റെ ചുണ്ട് പതിപ്പിച്ചു. അവൾ ഞെട്ടി കണ്ണ് തുറന്ന് അവനെ നോക്കി.

റിച്ചു :  എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്. പിന്നെ അന്നത്തെ ആ അടി എനിക്ക് ഇഷ്ട്ടപെട്ടു നിന്റെ ശരീരത്തിൽ തൊട്ടാൽ നിന്റെ സമ്മതം ഇല്ലാതെ തൊട്ടവന്നോട് അത് ചോദിക്കാൻ കാണിച്ച തന്റേടം ഉണ്ടല്ലോ അത് എനിക്ക് ഇഷ്ടപ്പെട്ടത്.  പിന്നെ എന്റെ പ്രതികാരം അങ്ങനെ അങ്ങോട്ട്‌ തീരില്ല നിന്നെ കെട്ടി എന്റെ നാലഞ്ചു മക്കളെ തന്നു ഞാൻ എന്റെ പ്രതികാരം വീട്ടും.  എന്ന ചേട്ടനാങ്ങോട്ട്‌.

നല്ല രസമുണ്ട് അവളുടെ ആ കിളിപോയ നിൽപ്പ് കാണാൻ. അല്ല നിങ്ങൾക്ക് ഒന്നും മനസിലായില്ലല്ലേ. നമുക്ക് ഒരു ആറു മാസം പിറകിലേക്ക് പോവാം.

🕊️ജീവനെ നിന്റെ മൗനം🦚Where stories live. Discover now