JNM🎭6

195 38 0
                                    

           

         🎭ജീവനെ നിന്റെ മൗനം🎭6

തോളിലൊരു കരസ്പർശം ഏറ്റു അവൾ ചിന്തയിൽ നിന്നും ഉണർന്നു.   ശിവയെ കണ്ടതും അവൾ അവന്റെ മാറിലെക്ക് ചാഞ്ഞു. 

ശിവ :  എന്തിനാടാ കരയുന്നെ ഇനിയും കരയാൻ കണ്ണുനീർ ഉണ്ടോ ഈ കണ്ണിൽ .  ഈ രണ്ട് വർഷം കരഞ്ഞ് തീർത്തത് പോരെ ..... 

ദച്ചു :  അന്നത്തെ ആ ആക്‌സിഡന്റിൽ നമ്മുക്ക് അവരെ നഷ്ട്ടപെട്ടത്.  നന്ദേട്ടനിൽ നിന്നും ഈ രണ്ട് വർഷം അകന്ന് ജീവിച്ചത്......  ദച്ചു കണ്ണീരോഴുക്കി.

ശിവ : അയ്യോ മതി കരഞ്ഞത്.  പിന്നെ  രണ്ടു വർഷത്തെ കടങ്ങൾ ഒക്കെ എനിക്ക് വീട്ടാൻ ഉള്ള സമയം നീ ഇങ്ങനെ കരഞ്ഞ് തീർക്കല്ലെ.  ശിവ ഒരു കള്ള ചിരിയോടെ ദച്ചു വിനോട് പറഞ്ഞു . 

ദച്ചു അവനെ കൂർപ്പിച്ചു  നോക്കി.  അവൻ അവളുടെ അടുത്തേക്ക് നടന്നു.  ദേ നന്ദേട്ട വേണ്ട അവിടെ നിന്നെ.  അവൻ അവളുടെ കൈ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു.  അവന്റെ മുഖം താഴ്ന്നു വരുന്നത് കണ്ട് അവൾ ഇരുമിഴികളും മുറുക്കി അടച്ചു.  അവൻ അവളുടെ മുഖത്തു നോക്കി നിന്നു.  പിന്നെ അവളുടെ സിന്ദൂരചുവപ്പിൽ ചുംബിച്ചു.  അവൾ പതിയെ കണ്ണുകൾതുറന്നു അവനെ നോക്കി.  പ്രണയം നിറഞ്ഞു നിൽക്കുന്ന അവന്റെ കണ്ണിൽ നോക്കി നിൽക്കെ അവൾക്ക് അവളെ തന്നെ നഷ്ടപെടുന്ന പോലെ തോന്നി .   അവൾ തന്റെ പെരുവിരൽ ഊന്നി അവന്റെ നെറ്റിയിൽ തന്റെ പ്രണയം ചാലിച്ച ഒരു മുത്തം നൽകി.   ശിവ ഇരുമിഴിയും അടച്ചു ആ ചുംബനതെ സ്വീകരിച്ചു.  പിന്നെ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ആ പൂച്ചകണ്ണുകളിലും
അവളുടെ ചുണ്ടുകൾ പതിഞ്ഞു. 

I LOVE YOU നന്ദേട്ടാ.. ❤️


I  LOVE YOU TWO DEAR ❤️

അവൻ അവളെ ഇറുക്കി പുണർന്നു.  ശിവയുടെ ചുണ്ടുകൾ അവളുടെ മുഖമാകെ  ഓടി നടന്നു.  പിന്നെ അവയുടെ ഇണയെ സ്വന്തമാക്കി.   അതിലെ തേൻ നുകർന്നു.  മെല്ലെ അവയെ സ്വാതന്ത്ര്യമാക്കി അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് പുഴ്ത്തി വെച്ചു.  അവന്റെ ദന്തങ്ങൾ അവളുടെ കഴുത്തിൽ മുദ്രണം പതിപ്പിച്ചു .  ദച്ചു ഒന്ന് പൊള്ളി പിടഞ്ഞു.  അവൾ അവന്റെ ഷോൾഡറിൽ മുറുകെ പിടിച്ചു.  ശിവ അവന്റെ മുഖമുയർത്തി ദച്ചുവിന്റെ മുഖം ഇരു കൈകളിലും എടുത്തു അവളുടെ നെറ്റിയിൽ ചുംബിച്ചു. 

🕊️ജീവനെ നിന്റെ മൗനം🦚Where stories live. Discover now