JNM🎭8

240 48 6
                                    


          🎭ജീവനെ നിന്റെ മൗനം🎭8



അവനെ ശ്രെദ്ധിച്ചു നിൽക്കുന്ന മഹിയെയും ശിവനെയും കിച്ചുവിനെയും കണ്ടത്. റിച്ചു അവർക്ക് ഒരു വളിച്ച ചിരി പാസാക്കി.

റിച്ചു :  എന്താ ഏട്ടാ നിങ്ങളെന്താ ഇങ്ങനെ നോക്കുന്നെ.

കിച്ചു :  എന്താ മോനെ റിച്ചു നിന്റെ കണ്ണിന് എന്തെങ്കിലും പറ്റിയോ

കിച്ചു അവന്റെ തോളിൽ കയ്യിട്ട് കൊണ്ട് ചോദിച്ചു.

റിച്ചു :  എന്റെ കണ്ണിന് ഒന്നും പറ്റിയില്ല എന്തെ.

കിച്ചു :  സത്യം പറഞ്ഞോ നീ ഇപ്പൊ നന്ദുനെ നോക്കി സൈറ്റ് അടിച്ചില്ലേ.

അവന്റെ തോളിലിട്ട  കൈ മടക്കി കഴുത്തിലെക്ക് പിടി മുറുക്കി കൊണ്ട് കിച്ചു ചോദിച്ചു.

" ഡാ പിടിവിടടാ എനിക്ക് വേദനിക്കുന്നു." കഴുത്തിൽ നിന്നും കൈ വിടീച്ചു കൊണ്ട് റിച്ചു പറഞ്ഞു.

റിച്ചു :  ഞാൻ അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു അതിന് ഇപ്പൊ എന്താ മ്മ്.

മഹി :  അപ്പോൾ നീ നിന്റെ ഉണ്ടക്കണ്ണിയെ മറന്നോ. 

റിച്ചു : അവളെ ഞാൻ മറക്കാനോ. അവൾ ദാ ഇവിടെയാ കയറിയിരിക്കുന്നെ.  തന്റെ ഇട നെഞ്ച് തൊട്ട് കൊണ്ട് പറഞ്ഞു.

മഹി : ഡാ അപ്പൊ നന്ദുനോട്‌ തമാശക്ക് ചെയ്യുന്നതാണോ.  തമാശക്ക് പോലും നീ അവൾക്ക് ഒരു മോഹം കൊടുക്കരുത്.  അവളുടെ കണ്ണുകളിൽ നിന്നോട് ഒരു ഫീലിംഗ്സ് കാണം. ഒരിക്കലും അവരുടെ ഫീലിംഗ് വെച്ച് കളിക്കരുത്.

മഹി തെല്ല് ഗൗരവത്തിൽ പറഞ്ഞു.

റിച്ചു :  അവൾക്ക് എന്നോട് ഫീലിംഗ്സ് തോന്നണം അപ്പോഴല്ലേ എനിക്ക് അവളെ സ്വന്തമാക്കാൻ കഴിയൂ.

ശിവ :  നീ എന്തക്കയാടാ പറയുന്നേ അപ്പൊ

റിച്ചു :  എന്റെ  ഏട്ടാ ഞാൻ ഒന്ന് പറയട്ടെ. അളകനന്ദ എന്ന നന്ദുവും എന്റെ ഹൃദയത്തിൽ കയറിയ ഉണ്ടക്കണ്ണിയും ഒരാളാണ്.  നന്ദുവാണ് എന്റെ ഉണ്ടക്കണ്ണി.

മഹി :  അപ്പൊ നന്ദുവാണോ നിന്റെ ഉണ്ടക്കണ്ണി.

റിച്ചു :  മ്മ്

🕊️ജീവനെ നിന്റെ മൗനം🦚Where stories live. Discover now