confession

193 20 16
                                        

ആഴ്ചകളും മാസങ്ങളും കടന്നു പോയി. അതിനിടയിൽ ഒരുപാട് കാര്യങ്ങളും സംഭവിച്ചു. അതിൽ ഒന്ന് കുട്ടന് ജോലി കിട്ടി എന്നതായിരുന്നു. ആൻ്റോ പഠിക്കുന്ന  കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസർ ആയിട്ടായിരുന്നു ആദ്യത്തെ പോസ്റ്റിംഗ്. ജോലി ഒക്കെ കിട്ടിയതോടെ അഭിയുടെയും കുട്ടൻ്റെയും കല്യാണ കാര്യവും ഒരു തീരുമാനം ആയി. കുട്ടൻ ജോലിക്ക് കയറി മൂന്നാം മാസം നിശ്ചയവും നടത്തി. അതും കഴിഞ്ഞ് മൂന്നോ നാലോ മാസത്തിൽ കല്യാണത്തിൻ്റെ ഡേറ്റും എടുത്തു.

പിന്നെ ഒന്ന് ആകാശ് ആൻ്റോ യെ കേറി അങ്ങ് propose ചെയ്തു എന്നതാണ്. As expected ആൻ്റോ reject ചെയ്തു. പക്ഷേ അവരിപ്പോഴും പഴയ ഫ്രണ്ട്ഷിപ്പ് maintain ചെയ്യുന്നുണ്ട്.

അവരുടെ കോളേജ് ഇപ്പൊ വളരെ queer friendly ആണ്. പ്രധാന കാരണം അവരുടെ ക്ലബ് തന്നെയാണ്. കമ്മ്യൂണിറ്റിയെ കുറിച്ചുള്ള ക്ലാസുകളും campaign - കളും queer റാലി പോലുള്ള പ്രവർത്തനങ്ങളും എല്ലാം ക്ലബ് നടത്തി. പിന്നെ എല്ലായിടത്തും കാണുമല്ലോ നായ്കളെ പോലെ എത്ര നാള് അതിൻ്റെ വാല് കുഴലിലിട്ടാലും അത് നിവരില്ല. അങ്ങനെയുള്ളവരെ ഒഴിച്ച് നിർത്തിയാൽ എല്ലാം നന്നായി തന്നെ പോകുന്നുണ്ട്.

ഇന്ന് കുട്ടൻ്റേയും അഭിയുടേയും കല്യാണത്തിൻ്റെ തലേ ദിവസമാണ്. പടകളെല്ലാം കുട്ടൻ്റെ വീട്ടിൽ തന്നെ പല പണികളും ആയി തിരക്കിലാണ്. ആമിക്ക് ഇത് 7 ആം മാസം ആണ്. അവളും വയറും താങ്ങി പിടിച്ച് കറിക്കുള്ള സാധനങ്ങൾ അരിയുന്ന ആൾകാരുടെ കൂടെ സംസാരിച്ച് ഇരിപ്പുണ്ട്. കുട്ടൻ്റെ കല്യാണം പ്രമാണിച്ച് അവരുടെ അമ്മയും നെതർലാൻഡ്സ് ൽ നിന്ന് land ആയിട്ടുണ്ട്. ആൻ്റോ പല പണികളുമായി തിരക്കിൽ ആണെങ്കിലും ഇടക്ക് ഇടക്ക് ആമി യുടെ കാര്യം വന്ന് തിരക്കി പോകുന്നുണ്ട്.

ഈ കഴിഞ്ഞ മാസങ്ങളെല്ലാം അങ്ങനെ തന്നെ ആയിരുന്നു. എന്തെല്ലാം തിരക്കുണ്ടെങ്കിലും ആൻ്റോ ആമിയുടെ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. സത്യത്തിൽ ആൻ്റോ ഉള്ളത് കൊണ്ട് ആൽബിക്ക് ഒരു ടെൻഷനും ഉണ്ടായിരുന്നില്ല. ആമിയുടെ വീട്ടുകാർ വിശേഷം അറിഞ്ഞിട്ട് പോലും അവളെ കാണാൻ വരാതിരുന്നത് ആമി ക്ക് വലിയ വിഷമം ആയിരുന്നു. അത് മാറ്റിയെടുത്തത് ആൻ്റോ തന്നെയാണ്.  കോളജിൽ നിന്ന് വന്നയുടൻ അവൻ പോയിരുന്നത് ആമിയുടെ അടുത്തേക്ക് ആണ്. അവിടെ അവളെ വീട്ട് ജോലികളിൽ സഹായിക്കുന്നതും ആൽബി ഇല്ലാത്തപ്പോൾ നടക്കാൻ കൊണ്ടു പോകുന്നതും കാല് തിരുമി കൊടുക്കുന്നതും എല്ലാം അവൻ തന്നെ ആയിരുന്നു.

FortKochi Boys (TK/YM) A malayalam FFWhere stories live. Discover now