പിറ്റേന്ന് ബസ് സമരം കാരണം കോളജിന് അവധി ദിവസം ആയിരുന്നു. ചുമ്മാ വീട്ടിൽ ഇരുന്നു മടുത്തപ്പോൾ പുറത്തേക്ക് ഇറങ്ങിയതാണ് ആൻ്റോ. വൈകുന്നേരം 4 മണി സമയത്തെ ഇളം വെയിലും കൊണ്ട് അവൻ കുറച്ച് ദൂരം നടന്നു. അപ്പോഴാണ് ദൂരെ നിന്നും ഒരു ബാഗും തൂക്കിപിടിച്ച് വരുന്ന കുട്ടനെ അവൻ കണ്ടത്.
"എവിടെ പോയിട്ട് വരുവാ കുട്ടേട്ടാ ???" അടുത്തെത്തിയതും ആൻ്റോ ചോദിച്ചു.
"ഒരു ഇൻ്റർവ്യൂവിന് പോയതാട.." അലസതയോടെ കുട്ടൻ പറഞ്ഞു.
"എന്നിട്ട് കിട്ടിയോ? അല്ലാ കുട്ടേട്ടൻ്റെ പേര് റാങ്ക് ലിസ്റ്റിൽ ഒക്കെ ഉള്ളതല്ലേ? അപ്പോ ഇൻ്റർവ്യൂ ഒക്കെ ഉണ്ടോ??"
"ആഹ്ഡാ.. ചെറിയ പോസ്റ്റിനു ആയിരുന്നെങ്കിൽ ഇൻ്റർവ്യൂ ഒന്നും എണ്ടാവില്ല.. ഞാനിപ്പോ lecture പോസ്റ്റിന് അല്ലേ നോക്കുന്നെ.. അതിനു ഇൻ്റർവ്യൂ ഉണ്ട്. കിട്ടും എന്നാ തോന്നുന്നത്. അവർ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്."
"Ohh.. കുട്ടേട്ടന് കിട്ടും. ഞാൻ പ്രാർത്ഥിക്കാം." ചിരിയോടെ അവൻ പറഞ്ഞു.
"അല്ലാ നീ ഇതേങ്ങോട്ടാ??"
"ഞാൻ ഗ്രൗണ്ട് വരെ.. ഇന്ന് ക്ലാസില്ലാഞ്ഞത് കൊണ്ട് വീട്ടിലിരുന്ന് മടുത്തു. അത്കൊണ്ട് ചുമ്മാ നടക്കാന്നു വെച്ചു."
"അത് ശെരി.. എന്നാല് വാ.. ഞാനും വരാം."
അവർ രണ്ട് പേരും കൂടി ഗ്രൗണ്ടിലേക്ക് നടന്നു. അവിടെ ഒരു തണൽ നോക്കി ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളെയും നോക്കി കുറച്ച് നേരം അവരിരുന്നു.
"കുട്ടേട്ട.. അതേയ്.. അന്ന് പറഞ്ഞില്ലേ എന്തുണ്ടെങ്കിലും കുട്ടേട്ടനോട് പറയാം എന്ന്?" ആൻ്റോ ചോദിച്ചു.
"Mm.. പറഞ്ഞു.. ഇപ്പഴും അത് തന്നെയാ എനിക്ക് പറയാനുള്ളത്.. I won't judge you."
"എനിക്കറിയാം ഞാൻ ഗേ ആണെന്ന് കുട്ടേട്ടന് അറിയാന്നു. കുട്ടേട്ടന് എന്നോട് വെറുപ്പോന്നും ഇല്ലേ??"
കുട്ടൻ അവനെ ഒന്ന് നോക്കി. "എന്തിന്? ആൻ്റോ ഇതെല്ലാം normal ആയിട്ടുള്ള കാര്യങ്ങളാണ്. ഞാൻ എന്തിനാ നിന്നെ വെറുക്കുന്നെ?" കുട്ടൻ്റെ ചോദ്യം കേട്ട് ആൻ്റോ തല കുനിച്ചു.

ESTÁS LEYENDO
FortKochi Boys (TK/YM) A malayalam FF
Fanfic"ഈ നാട്ടിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റോന്ന് കൊച്ചേട്ടന് തോന്നണെണ്ടാ.? ഞാൻ പോവാ. ഇവിടെ നിന്നാ ഞാൻ എന്തേലും ചെയ്ത് പോകും.. കൊച്ചേട്ടൻ ലീസ ചേച്ചി നെ കെട്ടി സന്തോഷായിട്ട് ജീവിക്ക്.. ഞാൻ.... നിങ്ങടെ life ൽ ഞാൻ ഇനി ഉണ്ടാകില്ല." . . . . . . "ഡി മദാമേ...