തുടക്കം..

488 71 14
                                    

"ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ പടച്ചോനെ "
എന്ന ഉമ്മച്ചീടെ ദേഷ്യത്തോടെ ഉള്ള സംസാരം കേട്ടുകൊണ്ടാണ് ഞാൻ എന്റെ റൂമിൽനിന്നും ഇറങ്ങി വന്നത്..

ഇനി ഈ ഞാൻ ആരാണെന്ന് പറയാം
എന്റെ പേര് 'ശബാന ഷാൻ '
എനിക്ക് ആകെ ഒരു അനിയത്തി' ഷഫീല ഷാൻ'..
എന്റെ പ്രിയപ്പെട്ട ഉമ്മച്ചി സജീന വീട്ടമ്മയാണ്..

(എന്റെയും കുരുത്തക്കേടുകൾക് "ഡിഗ്രി" എടുത്ത അനിയത്തീടെയും കാര്യങ്ങൾ നോകി നടത്തൽ തന്നെയാണ് ഏറ്റവും വലിയ ജോലി എന്ന് എന്റെ ഉമ്മച്ചി എല്ലാരോടും പറയുന്നത് കേൾക്കാം.. )

പിന്നെ എന്റെ പ്രിയപ്പെട്ട ബാപ്പച്ചി ഷാനവാസ്
എന്റെ ഓർമ വെച്ച നാൾ മുതൽക് ഗൾഫിലാണ്
കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നത് എന്റെ കടമയാണ് എന്ന പോലെ വർഷത്തിൽ കിട്ടുന്ന ലീവിന് പോലും നാട്ടിൽ വരാതെ 2വർഷം കൂടുമ്പോൾ 1മാസത്തെ ലീവിന് നാട്ടിൽ വന്ന പോവുന്ന ഒരു പാവം പ്രവാസി..

കുടുംബത്തിന്റെ കാര്യങ്ങൾ നോകി നടത്താൻ എന്റെ ഉമ്മച്ചി ഉള്ളത് കൊണ്ട് എന്റെ വാപ്പച്ചി എന്നും ഹാപ്പി..

ഇനി രാവിലെ നടന്ന പ്രശ്നത്തെ പറ്റി പറയാം''

അനിയത്തി 10ക്ലാസ്സൽ പഠിക്കുന്നു
അവളുടെ പൈസക്ക് വേണ്ടിയുള്ള കരച്ചിൽ കേട്ടാണ് എന്റെ ഉമ്മ തലയിൽ കൈവെച്ചു നിലവിളിച്ചു പോയത്..

അവൾക് എന്തിനാ എന്നും ഇത്രയും കാശിനു ആവശ്യം...?
+2വിനു പഠിക്കുന്ന ഞാൻ എന്നും കാശിനു ചോദിച്ചു ഉമ്മച്ചിയെ ശല്യം ചെയ്യാറില്ലാലോ

(sry ഞാൻ പറയാൻ മറന്നു ഞാൻ +2 വിൽ പഠിക്കുന്നു ട്ടൊ ) ..

എന്നിലെ "പോലീസ് "ബുദ്ധി പ്രവർത്തിച്ചു..:)
അത് കണ്ടു പിടിച്ചിട്ട് തന്നെ കാര്യം
ഞാൻ തീരുമാനിച്ചു..
അവളുടെ ബാഗ് ഒന്ന് സേർച്ച് ചെയ്യാൻ തീരുമാനിച്ചു..

ഞാൻ പതുക്കെ അവളുടെ റൂമിലേക്കു കയറി..

(ഞങ്ങൾ ഒന്നിച്ചു ഒരു റൂമിൽ ആയിരുന്നു ഉറങ്ങിയിരുന്നത്
കഴിഞ്ഞ മാസം മുതൽ ആണ് ഉമ്മച്ചിയോട് വാശി പിടിച് കരഞ്ഞു അവൾ തനിയെ ഒരു റൂമിൽ കിടക്കാൻ തുടങ്ങിയത് അതിന് അവൾ കണ്ടുപിടിച്ച കാരണം ഞാൻ പഠിക്കുന്ന സൗണ്ട് കൊണ്ട് അവൾക് പഠിക്കാൻ പറ്റുന്നില്ല എന്ന് )

അങ്ങിനെ അവളുടെ റൂമിൽ കയറി സൗണ്ട് ഉണ്ടാക്കാതെ അവളുടെ ബാഗിന്റെ അകം ഒക്കെ സേർച്ച് ചെയ്യാൻ തുടങ്ങി..
" എന്തോ എന്റെ കയ്യിൽ തടഞ്ഞു ഒരു ബോക്സ് '
ആ ബോക്സ് തുറന്ന്നോക്കിയപ്പോൾ njan ഞെട്ടിപോയി....
തുടരും

(ചെറിയ chapter ആണെന്നറിയാം എങ്കിലും നിങ്ങൾ ഒക്കെ വായിച്ചു cmnds &Vote ചെയ്യാൻ മറക്കരുത്
എന്നാലേ next എഴുതാൻ ഒരു രസമുണ്ടാവുള്ളു... :)
Stry നന്നായിട്ടൊന്നുണ്ടാവില്ല എന്നാലും വെറുതേ ഓരോന്ന് എഴുതിനോക്കുന്നതാണ് തെറ്റുകൾ ക്ഷമിച്ചു വായിക്കാൻ ശ്രമിക്കണം..
എന്നാൽ പിന്നെ next chapl ... കാണാം ല്ലേ...... :)

By
Rash

Facebook Internet... ബാല്യം പരിധിക്ക് പുറത്താണ്.. Место, где живут истории. Откройте их для себя