വഴിതെറ്റുന്നുവോ..

324 52 8
                                    

ആ ബോക്സ് തുറന്ന് നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി..

കഴിഞ്ഞ മാസം വാപ്പച്ചി നാട്ടിൽ വന്നപ്പോൾ

"തിരിച്ചു പോവാൻ നേരം വാപ്പച്ചിയുടെ ഫോൺ കാണാതായ വിവരം" ആദ്യം എന്റെ അടുത്ത വന്ന പറഞ്ഞത് ഷെഫി എന്ന എന്റെ ഈ അനിയത്തി തന്നെ അല്ലെ...?

ദേ ആ ഫോൺ തന്നെയാണ് ബാഗിൽ അവൾ ആരും കാണാതെ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്..

എന്റെ കണ്ണുകളെ എനിക്ക്
വിശ്വസിക്കാൻ കഴിഞ്ഞില്ല..

എന്നാലും എന്തിനിവൾ ഇങ്ങനെ okke...?

എന്തൊക്കയോ ചിന്തിച്ചു കൊണ്ടിരിക്കുമ്പോളാണ് ഉമ്മച്ചി.

"shabu ദേ tym എത്ര ആയി എന്നറിയുമോ "..

എന്നുവിളിച്ചു പറഞ്ഞത്..

ഉടനെ ഞാൻ ആ ഫോൺ അവളുടെ ബാഗിൽ തന്നെ തിരികെ വെച്ചു അടുക്കളയിലോട്ട് പോയി..

എന്റെ മനസ്സ് ആകെ തകിടം മറഞ്ഞത് പോലെ ആയി..

എന്റെ അനിയത്തി എന്താ ചെയ്തേ ഞങ്ങളോടൊക്കെ ... ?

പാവം എന്റെ ഉമ്മച്ചിയേം വാപ്പച്ചിയേം cheat ചെയ്യുന്നുണ്ടോ..?

അല്ലാതെ എന്തിനാ അവൾക്ക് ഫോൺ..?

ഫ്രണ്ട്സിനും cznsinum ഒക്കെ call ചെയ്യാനും പിന്നെ whatspp, whattpad, imo അങ്ങനെ ഉള്ള എല്ലാ ആപ്പും.. Use ചെയ്യാൻ ഉമ്മച്ചീടെ ഫോണും vtl ലാൻഡ്‌ലൈൻ കണക്ഷനും ഉണ്ടല്ലോ..?

പിന്നെ എന്തിനാ അവൾക് മാത്രമായിട്ട് ഒരു ഫോൺ "..?

അതും വാപ്പച്ചിയുടെ ഫോൺ മോഷ്ടിച്ചിട്ട് ... ?

എനിക്ക് ആലോചിച്ചിട്ട് ഒരു വഴിയും കിട്ടിയില്ല..

ഉമ്മച്ചിയോട് പറഞ്ഞാലോ???..
ഹേയ് വേണ്ട ഉമ്മച്ചിക് അത് താങ്ങാൻ പറ്റിയെന്ന് വരില്ല..

പെണ്മക്കൾ ആയത്കൊണ്ട് അത്രയും കാര്യമായിട്ടാണ് ഞങ്ങളെ നോക്കിവളർത്തുന്നത്..

എന്നിട്ടിപ്പോൾ അവൾ ഇങ്ങനെ ഒക്കെ ചെയ്തു എന്നറിഞ്ഞാൽ ഉമ്മച്ചിക്ക് സഹിക്കാൻ പറ്റില്ല..

ഇങ്ങനെ ഒക്കെ ചിന്തിച്ചിരിക്കെ ആണ് എന്റെ പിന്നാലെ വന്ന എന്റെ കണ്ണ് പൊത്തിപിടിച്ചു "മോൾ "ആരെയോ കാര്യമായിട്ട് ആലോചിക്കുവാണല്ലോ എന്ന് പറഞ്ഞു അവൾ എന്റെ മുടിയും പിടിച് വലിച്ചു ഉമ്മാന്റെ അടുത്തേക്ക് ഓടിപ്പോയത്...

"ദേഷ്യത്തോടെ അവിടെ ഇരുന്ന ഒരു തവി എടുത്തു അവളെ അടിക്കാൻ പിന്നാലെ ഓടി
അവൾ വേഗം ഉമ്മച്ചീടെ പിന്നിൽ പോയി ഒളിച്ചു ..

എന്റെ അടികിട്ടില്ല ചുമ്മാ എന്നെ പേടിപ്പിക്കാൻ മാത്രമാണ് എന്ന് കരുതിയ ഉമ്മച്ചിയേം അവളേമ് ഞെട്ടിച്ചു കൊണ്ട് ഞാൻ എന്റെ വേദന മുഴുവൻ അവളുടെ പുറത്തു തീർത്തു...:

അത്രയും ദേഷ്യം വന്നിരുന്നു എനിക്ക്....

"എന്റെ പാവം വാപ്പച്ചിയെ തിരിച്ചുപോകാൻ നേരത്തു ഫോൺ കാണുന്നില്ല എന്ന് പറഞ്ഞു തിരയാൻ kuretym കളഞ്ഞതിന്..

ഫോൺ കാണാത്തതിൽ അല്ലായിരുന്നു വാപ്പച്ചിക് സങ്കടം..:(
അതിൽ പല "contactum' വാപ്പച്ചിക്ക് വിലപ്പെട്ടതായിരുന്നു ആ ദേഷ്യം ഒക്കെ അവളിൽ തീർത്തപ്പോൾ..

ഉമ്മച്ചി എന്നെ പിടിച് വെച്ചുകൊണ്ട് ചോദിച്ചു

"നിനക്ക് എന്തപറ്റിയെ shabu....

" ഇങ്ങനെ ഒന്നും ചെയ്യാറില്ലാലോ നീ..

" എന്തിനാ ഇത്രേം തല്ലിയെ..?

അപ്പോഴാണ് ഞാൻ ഓർത്തത്..
ഇതേ വരെ തമാശയ്ക്ക് വേണ്ടി അവളെ മുടിപിടിച്ചു വലിക്കുക ഒക്കെ ചെയ്തത് അല്ലാതെ
ഞാൻ ഇങ്ങനെ തല്ലാറില്ലാർന്നു..

അവളുടെ സങ്കടം കണ്ടപ്പോൾ എനിക്ക് കണ്ണനിറഞ്ഞു.. :(

"പോട്ടെ ഷെഫി sry എന്നോട് പിണങ്ങല്ലേ..
എന്ന് പറഞ്ഞു അവളെ ചേർത്ത് പിടിച്ചു കൂടെ ഞാനും കരഞ്ഞുപോയി..

എങ്കിലും എന്റെ മനസ്സ് ചോദിച്ചുകൊണ്ട് ഇരുന്നു എന്തിനിവൾ അങ്ങനെ ചെയ്‌തു ആരോട് പറയും ഈ കാര്യങ്ങൾ....
.................
എന്റെ നേര്പകുതി എന്ന് കൂട്ടുകാരും ടീച്ചേഴ്സും വിശേഷിപ്പിക്കുന്ന ഫബീനയോട് പറയാം അവൾ എന്തേലും സൊല്യൂഷൻ പറഞ്ഞു തരാതിരിക്കില്ല..

എന്ന സമാധാനത്തിൽ ഉമ്മച്ചിയോട് സലാം പറഞ്ഞു വീട്ടിൽനിന്നും ഞാനും ഷെഫിയും ഇറങ്ങി.....

തുടരും

(Vote &Cmnts പ്രതീക്ഷിക്കുന്നു എന്ന് പറയേണ്ടലോ ല്ലേ.. )

By
Rashhhhh.....

Facebook Internet... ബാല്യം പരിധിക്ക് പുറത്താണ്.. Où les histoires vivent. Découvrez maintenant