സ്കൂൾ..

324 46 15
                                    

വരുന്ന വഴിയേ ഞങ്ങൾ 2പേരും ഒന്നും സംസാരിച്ചില്ല...

ഒരേ സ്കൂളിൽ തന്നെയാണ് ഞങ്ങൾ പഠിക്കുന്നത്
അത് കൊണ്ട് എന്നും ഒന്നിച്ചു എന്തൊക്കയോ സംസാരിച്ചാണ് ഞങ്ങൾ പോയിരുന്നത് ...

ഇതൊക്കെ
ദൂരെ നിന്ന് തന്നെ ഫെബിന കാണുന്നുണ്ടായിരുന്നു..
"എന്ത് പറ്റിയെടാ 2 പേർക്കും'

എന്ന് പറഞ്ഞു നമ്മുടെ മുഖത്തേക്ക് മാറി മാറി നോക്കിയതും
ഷെഫി മൈന്റ് ചെയ്യാതെ അവളുടെ ക്ലാസ്സിലേക് പോയി....

"ഞാൻ പറയാം.. എന്ന് പറഞ്ഞു അവിടെ ഉള്ള സീറ്റിൽ ഇരിക്കാൻ നോക്കിയതും..
first ബെല്ല് അടിച്ചു..

"ഇപ്പോ ഇനി പറഞ്ഞാൽ തീരില്ലെടാ നമുക്ക് ഇന്റർവെൽ tyml പറയാം..
എന്ന് പറഞ്ഞു നമ്മൾ 2പേരും ക്ലാസ്സിലേക്ക് പോയി..

ടീച്ചർ ക്ലാസ്സ് എടുക്കുന്നത് ഒന്നും എനിക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ല

പെട്ടെന്ന്..

ശബാന.. എന്ന് വിളിച്ചു ടീച്ചർ എന്റെയടുത്തു വന്ന് എന്തൊക്കയോ ചോദിച്ചു ഒന്നും മനസ്സിലാവാതെ ഞാൻ നിന്നപ്പോൾ..

"എന്ത് പറ്റി കുട്ടി തനിക്ക് ..?.താൻ ഇങ്ങനെയൊന്നും അല്ലാലോ ക്ലാസ്സിൽ...?

"any prblm"??

' ഹേയ് ഒന്നുല്ല ടീച്ചർ..
എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി..

അപ്പോൾ fabi.. എന്നെനോക്കി ടെൻഷൻ ആവേണ്ട എന്ന് പറയുന്നുണ്ടായിരുന്നു..

എങ്കിലും എനിക്കു സമാധാനിക്കാൻ കഴിയുന്നില്ലായിരുന്നു

...... ........
"ഡാ തനിക്ക് എന്താ പറ്റിയെ എന്താണേലും എന്നോട് പറ.. '..

"ഫെബി.. എനിക്ക് അറീല്ലടാ.. എന്താ ചെയ്യേണ്ടത്.. എന്ന്.
അവൾക്ക് എന്തിനാടാ.. ഫോൺ
അതും എന്റെ വാപ്പച്ചിയിൽ നിന്നും മോഷ്ടിച്ചിട്ട്... "

"അവൾക് എന്തു ചെയ്യാൻ വേണ്ടിയാ'..

" എന്റെ ഉമ്മച്ചി ഇതറിഞ്ഞാൽ .. ശൊ..! എനിക്ക് ആലോചിക്കാൻ പോലുംപറ്റുന്നില്ലടാ...

" ഡാ തൻ വിഷമിക്കല്ലേ.. നമുക്ക് അത് അന്വേഷിച്ചു കണ്ട് പിടിക്കാം..

Facebook Internet... ബാല്യം പരിധിക്ക് പുറത്താണ്.. Nơi câu chuyện tồn tại. Hãy khám phá bây giờ