അനിയന്റെ കാലില്‍ പാമ്പ് മുത്തമ്മിട്ട കഥയെ കുറിച്ച് ഈ ഇടക്കാണ് ഓര്‍ക്കാനിടയായത്. പ്രായം ഓര്‍മ്മയില്ല എന്നാലും ഇരുപത്തഞ്ച് പൈസക്ക് വിലയുള്ള കാലമായിരുന്നു..
പത്ത് പൈസക്ക് പോലും വായില്‍ വെള്ളമൂറുന്ന മിഠായികള്‍ ലഭിച്ചിരുന്നു.
അന്നുള്ള അയല്‍വാസികളത്രയും കൈയ്യകലമുള്ള കടയില്‍ പോവാന്‍ മടിച്ച് ഞങ്ങളോടൊക്കെ ''ബാക്കിക്ക് മിഠായി മേടിച്ചോ'' പറഞ്ഞ് പ്രതിഫലം തന്ന് പണിയെടുപ്പിച്ചിരുന്നു.
അങ്ങനെയുള്ള കാലത്താണ് സംഭവം നടന്നത്..
അങ്ങനെ ഒരു ദിവസം
മുന്‍പ് പറഞ്ഞത് പോലെ മടിയനായ ഒരയല്‍വാസി വന്ന് ഞങ്ങളോട് കടയിലേക്ക് പോവാനാവിശ്യപ്പെട്ടത്.
ആവിശ്യം വളരെ പെട്ടെന്ന് സ്വീകരിച്ചത് അനിയനായിരുന്നു. പൈസ നീട്ടിയത് എന്റെ നേരേക്കാണെങ്കിലും ഫസ്റ്റ് , സെക്കന്റ് , പോസ്റ്റ് തത്ത്വം( അന്ന് അങ്ങനെ ആയിരുന്നു ആദ്യം പറഞ്ഞവനാരൊ അവനാണ് വിജയി ) പറഞ്ഞ് കടയിലേക്കോടി.
പിന്നെ ''ഉമ്മാാാാ'' എന്നലമുറയിട്ട് കൊണ്ടാണ് വീട്ടിലേക്കോടികയറിയത്.. എന്താണന്നറിയാതെ എല്ലാവരും കാര്യം തിരക്കി.. ആകെ കരഞ്ഞ് കൊണ്ട് അവന്‍ പറഞ്ഞു ഞാന്‍ പാമ്പിനെ ചവിട്ടി അതെന്നെ തിരിച്ച് കൊത്തി..
'' പാമ്പോ നിയ്യതിന് പാമ്പിനേ കണ്ടോ ?? ഉമ്മയുടെ ചോദ്യത്തിന് വെപ്രാളത്തോടെ '' ഇല്ല പക്ഷെ അതിനെ ചവിട്ടിയപ്പോള്‍ എന്റെ കാല് നന്നേ തണുത്തു '' എന്ന മറുപടി നല്‍കി.. കാലു തണുത്തോ എന്നാല്‍ തവളയായിരിക്കുമെന്ന് അയല്‍വാസിയുടെ അഭിപ്രായം..
കൂട്ടത്തില്‍ ഒരഭിപ്രായവും പറയാതെ ഉപ്പ അതിനിടയില്‍ ഒരു കാര്യം കണ്ടു പിടിച്ചു. കാലിന്റെ ഭാഗത്തുള്ള പാട് നോക്കി ഉപ്പ പറഞ്ഞു അതെ ഇത് പാമ്പ് തന്നെ..
പിന്നീട് അങ്ങോട് ഒരു വെപ്രാളമായിരുന്നു ..
ഉമ്മയും ഉപ്പയും കുടി ആശുപത്രിയിലേക്ക് പോയി.. ഇപ്പോഴും നടന്നതെന്തെന്ന് പോലും മനസ്സിലാവാതെ അന്തം വിട്ട് നില്‍ക്കുന്ന ഒരാളുണ്ടായിരുന്നു.
ഭക്ഷണം കഴിക്കാന്‍ കൈകഴുകി ഉരുളയെടുത്ത് വായിലിടാന്‍ പോവുന്ന സമയത്തായിരുന്നു ഈ ഒച്ചപ്പാടൊക്കെ നടന്നത്.. സംഗതി അറിഞ്ഞതില്‍ പിന്നെ മൊത്തതില്‍ കരച്ചിലായിരുന്നു.. വേഗം ഖുര്‍ആന്‍ എടുത്ത് ഓതലും ( വായിക്കുക ) പ്രാര്‍ത്ഥനുമൊക്കെ ആയിരുന്നു. ഉറക്കമില്ലാതെ എന്തൊക്കെയോ ആലോചിച്ച് കൂട്ടി.. ഞാന്‍ പോവാന്ന് പറഞ്ഞ് പോയവന് ഈ ഗതി വന്നല്ലോ??.. അങ്ങനെ വിവരങ്ങളൊന്നും തന്നെയറിയാതെ അടുത്ത ദിവസമായി..
പിറ്റേ ദിവസം വീട്ടിന് മുന്നിന്‍ ചര്‍ച്ചകളായിരുന്നു. കൂട്ട്ക്കാരൊക്കെയും ആശ്വാസിപ്പിക്കുന്നുണ്ട്..
അവരോടൊക്കെ 'എനിക്കറിയാം ഒന്നും സംഭവിക്കില്ലെന്ന്' പക്വതയില്ലാത്ത പ്രായത്തില്‍ പക്വതയോടെ ഞാനവര്‍ക്ക് മറുപടി നന്‍കി..
അങ്ങനെ വിഷാദങ്ങള്‍ക്ക് വിരാമം കുറിച്ച് കൊണ്ട് ഒരൂ കൂട്ട്ക്കാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു '' അതാ ഹുസ്സന്‍ വരുന്നു'.. ഉമ്മയുടെ മുഖത്ത് നോക്കിയപ്പോള്‍ ഉമ്മ പറഞ്ഞു 'കുഴപ്പമൊന്നുമില്ല
പാമ്പ് വെള്ളപാമ്പായിരുന്നു ''. അവനെ കണ്ടതും ഒാടി സന്തോഷത്തോടെ കെട്ടി പിടിച്ച് കൊണ്ട് ഞാന്‍ ചോദിച്ചു ''സുഖമാണോടാ''. ഇന്നലെ ഒന്നും കഴിച്ചിട്ടില്ല വിശക്കുന്നുടാ എന്ന് മറുപടി..
അപ്പോള്‍ തന്നെയാണ് ഇന്നലെ വയറിലെത്താതെ പോയ ചോറുരുളയെ കുറിച്ചോര്‍ത്തത്..
വളരെ സന്തോഷത്തോടെ തന്നെയാണ് വലിയ ഉരുളകളാക്കി ഇന്നലെ മുടങ്ങിയ അത്താഴം ആര്‍ത്തിയോടെ ഇരുവരും കഴിച്ചത്..
ഇങ്ങനെ ഒക്കെ തന്നെയാവാം നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടങ്ങുന്നത്....
YOU ARE READING
വള്ളി ട്രൗസര്‍
Humorഎന്റെ വള്ളി ട്രൗസര്‍ വളരെ പഴയതാണ് .. ഓര്‍മകളൊക്കെ ചികഞ്ഞെടുത്ത് തുന്നികൂട്ടിയ ഒരു പഴയ ട്രൗസര്‍. കഥയെന്നോ അനുഭവങ്ങളെന്നോ പറയാം . അനുഭവങ്ങള്‍ തന്നെയാണ് കഥ. ഞങ്ങളിരട്ട സഹോദരങ്ങളാണ് .. കഥയിലെ കഥാപാത്രങ്ങളും ഞങ്ങള്‍ തന്നെ.. രസകരമായ അനുഭവങ്ങള്‍ രസകരമായി...