ഒരു കാക്കയ്ക്ക് കൊക്കിനോട് വലിയ പ്രണയം.. പക്ഷെ ഇതെങ്ങനെ കൊക്കിനോട് പറയും..?? കറുത്തിരുണ്ട കാക്കയായ തന്നെ വെളുത്ത സുന്ദരിയായ കൊക്കിനിഷ്ടപെടുമോ ?? കൊക്കിനു ചുറ്റുമാണെങ്കില്‍ എന്നും ആണ്കൊക്കുകളുടെ ശല്യമാണ്. ഇവരെയൊക്കെ മറിക്കടന്ന് കൊക്കിനെയെങ്ങനെ സ്വന്തമാക്കുമെന്നാലോചിച്ച് കാക്കയ്ക്ക് നിരാശയായി.. തലങ്ങനും വിലങ്ങനും പറന്നും നടന്നും കാക്കയാലോചിച്ചു.. വെറുമൊരു കാക്കയായിരുന്നിട്ടും തന്നോട് സംസാരിക്കുകയ്യും കളിക്കുകയ്യും ചെയ്യുന്ന കൊക്കൊരിക്കലും തന്നോട് പിണങ്ങില്ലെന്നുറപ്പിച്ച് പ്രണയം പറയാന്‍ തന്നെ തീരുമാനിച്ചു. ഒരു മഴയുള്ള നേരത്ത് ഒരിലയിനടിയില് പകുതി നനഞ്ഞ് നില്ക്കുന്ന കാക്കയുടെയടുത്തേക്ക് കൊക്ക് പറന്ന് വന്നു..
കൊക്ക് സംസാരിച്ച് കൊണ്ടേയിരുന്നു. കാക്കയദാസ്വദിച്ചു. മഴ കഴിഞ്ഞ് ഇലയ്ക്കടിയില്‍ നിന്ന് കൊക്കു പോകാനൊരുങ്ങുമ്പോള്‍ കാക്ക വളരെ പേടിയോടെ തന്നെ ഇഷ്ടമാണെന്ന് ബോധ്യപ്പെടുത്തി.. ഇത് കേട്ട് കൊക്ക് കേട്ടപാതി കേള്‍ക്കാത്ത പാതി പറന്നകന്നു..നല്ലപോലെ ആലോചിച്ച് കൊക്ക് കാക്കയ്ക്ക് അടുത്ത് തന്നെ തിരിച്ചെത്തി. കാക്ക ആ നിമിഷം ലോകത്താരെക്കാളും സന്തോഷവാനായിരുന്നു.. കൊക്ക് പഴയത് പോലെ തന്നെ കാക്കയോട് കളിക്കാനും ചിരിക്കാനുമൊക്കെ തുടങ്ങി.. കൊക്കിനൊരിക്കലും കാക്കയുമായുള്ള സൗഹൃദം ഉപേക്ഷിക്കാന്‍ പറ്റില്ലായിരുന്നു... സമയം കിട്ടുമ്പോഴൊക്കെ കാക്കയോടവള് ഞാന്‍ കൊക്കാണെന്നും നീ കാക്കയാണെന്നും നമ്മുക്കൊരിക്കലും ഒന്നാവാന്‍ കഴിയില്ലെന്നും പറഞ്ഞ് കൊണ്ടെയിരുന്നു.... പ്രണയത്തിന്റെ അങ്ങേ തലക്കിലെത്തിയ കാക്കയിതൊന്നും ചെവികൊണ്ടില്ലാ... കൊക്കിന് തന്നോട് പ്രണയമാണെന്ന് തന്നെ കാക്ക വിശ്വസിച്ചു.
പതിയെ പതിയെ കാക്കയുടെ സംസാരവും, കരുതലുകളും , തന്നോടുള്ള ഒടുങ്ങാത്ത പ്രണയവും കൊക്കിനേയും മാറി ചിന്തിപ്പിക്കാന്‍ തുടങ്ങി.. അവളും അവന്റെ പ്രണയാമാസ്വദിക്കാന് തുടങ്ങി.. ഒരിക്കല്‍ കാക്കയുടെ ജന്മദിനത്തിന് അവളൊരു മോതിരം കൊടുത്തു.. കാക്കയ്ക്കുണ്ടായ സന്തോഷം വിചാരിച്ചതിലും വലുതായിരുന്നു.. ജീവിതത്തിലാദ്യമായാണ് അങ്ങനെയൊരു സമ്മാനം കാക്കയ്ക്ക് കിട്ടുന്നത് അതുകൊണ്ട് തന്നെ മുറിച്ച് മാറ്റാപ്പെടാനാവാത്ത വിധം ഒരു അവയവാമായി കാക്കയത് വിരലില്‍ അണിഞ്ഞ് നടന്നു..
YOU ARE READING
വള്ളി ട്രൗസര്‍
Humorഎന്റെ വള്ളി ട്രൗസര്‍ വളരെ പഴയതാണ് .. ഓര്‍മകളൊക്കെ ചികഞ്ഞെടുത്ത് തുന്നികൂട്ടിയ ഒരു പഴയ ട്രൗസര്‍. കഥയെന്നോ അനുഭവങ്ങളെന്നോ പറയാം . അനുഭവങ്ങള്‍ തന്നെയാണ് കഥ. ഞങ്ങളിരട്ട സഹോദരങ്ങളാണ് .. കഥയിലെ കഥാപാത്രങ്ങളും ഞങ്ങള്‍ തന്നെ.. രസകരമായ അനുഭവങ്ങള്‍ രസകരമായി...