പാതി മയക്കത്തിലാണേലും കാത്തിരിപ്പിന്റെ സുഖം വേറെയാണ്.. നീണ്ട നാളായി പതിവൊന്നും തെറ്റാതെ കരിയിലയുടെ ആത്മാവ് മണ്ണക്കട്ടയിലേക്ക് ശുദ്ധമായ പ്രണയം കൊണ്ട് നന്നേ അത്ഭുതപ്പെടുത്താറുണ്ട്..
കരിയില മരിച്ചെന്നും ഇതൊക്കെ തോന്നലാണെന്നും അവള്‍ക്ക് നൊസ്സാണെന്നും പരക്കെ സംസാരമുണ്ട്..അതൊന്നും മണ്ണാക്കട്ടയ്ക്ക് ഒരു പ്രശ്നമല്ലായിരുന്നൂ.. അവനോടുള്ള തീര്‍ത്ത തീരാത്ത പ്രണയം അതൊന്നും അംഗീകരിക്കാന്‍ അവളെ അനുവദിച്ചില്ലാ..
എന്നത്തേയും പോലെ ഇന്നും ഒരിളം കാറ്റ് വരുമെന്നും അതിനോടൊപ്പം പതുക്കെ ഒന്ന് തഴുകി അവന്‍ ഞെട്ടിക്കുമെന്നും അവള്‍ക്കുറപ്പായിരുന്നു..അതേ സമയം കരിയിലയാവട്ടെ ദൂരെ ദൂരെ മണ്ണക്കട്ടയേ ഓര്‍ത്ത് കരയുകയായിരുന്നൂ..
പടുവൃക്ഷത്തില്‍ നിന്ന് പൊലുഞ്ഞ് വീണ അലസനായി പറന്ന് നടന്ന തന്നെ ഇതൊന്നുമല്ല ജീവിതമെന്നും ഞാനൊരു യാത്ര പോവുകയാണ് നിങ്ങളും കൂടെ വരണമെന്നും പറഞ്ഞ് എനിക്കൊരു ചരിത്രമുണ്ടാക്കിയവള്‍.. ഇന്നും എന്നത്തേയും പോലെ അവളുടെ അടുത്തെത്തണമെന്നും ചുംബിക്കണമെന്നും മതിയായ ആഗ്രഹമുണ്ട് .
എന്തു പറയാന്‍ തന്നേയും ഓര്‍ത്ത് അവളിങ്ങനെ ശിഷ്ടകാലം ജീവിച്ചാല്‍ ദുഃഖമല്ലാതെ മറ്റൊന്നുണ്ടാവില്ലാ...
രണ്ടും കല്പിച്ച് ഇനിയൊരിക്കലും വരാനാവില്ലെന്നും നിന്റെ കുടുംബത്തോടൊപ്പം തിരിച്ച് ചേരണമെന്നും പറയാന്‍ കരിയില തീരുമാനിച്ചു..കരിയില ഇളംകാറ്റിനൊപ്പം പറന്നെത്തി..
മണ്ണക്കട്ടയുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു ചോദിച്ചൂ..
''നിനക്ക് സുഖമല്ലേ ??'' ഇതെന്താണ് നിങ്ങളീ ചോദ്യം എന്നും ആവര്‍ത്തിക്കുന്നുണ്ടല്ലോ ??
അതിശയത്തോടെ മണ്ണക്കട്ട ചോദിച്ചു..ആ ചോദ്യത്തിന് അവളുടെ നെറ്റിയൊന്ന് തലോടി പതുക്കെ ചിരിച്ച് കൊണ്ട് കരിയില പറഞ്ഞു
'' നിന്നെ കണ്ടു കഴിഞ്ഞ് മടങ്ങി പോവുമ്പോഴുള്ള ഓരൊ നിമിഷങ്ങളും വര്‍ഷങ്ങളായി തോന്നാറുണ്ട്.. എപ്പോഴും നീ സന്തോഷത്തോടെയിരിക്കണം..ഒരല്പം നേരം അവളെ ചേര്‍ത്ത് പിടിച്ച്
ഇനി തനിക്കിത്പോലെ വരാനാവില്ലെന്നും ഇനിയിവിടന്നങ്ങോട്ട് ഞാന്‍ കൂടെയുണ്ടാവില്ലെന്നും മനസ്സിനെ കല്ലാക്കി കൊണ്ട് പറഞ്ഞ് തീര്‍ത്ത് അവളെ തിരിഞ്ഞ് നോക്കാതെ പറന്നകന്നു..
മണ്ണാക്കട്ടയാവട്ടെ കരിയിലയുടെ ആത്മാവിനെ നോക്കി ഉറക്കെ ഉറക്കെ കരഞ്ഞു...സ്വപ്നത്തില്‍ പോലും മണ്ണാക്കട്ട കരയുന്നത് കാണാനിഷ്ടപ്പെടാത്തത് കൊണ്ടാവാം കരിയില ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്... യാത്രക്കിടയിലുണ്ടായ ആ നശിച്ച നിമിഷങ്ങളെ ശപിച്ച് കൊണ്ട് കരിയില എഴുന്നേറ്റു ചെറു കാറ്റിനോടൊപ്പം മെല്ലെ മെല്ലെ പറന്ന് പോയി..
കൊടുകാറ്റും മഴയും ഒരുമിച്ച് വന്നപ്പോഴും മണ്ണാക്കട്ട കരിയിലയെ ചേര്‍ത്ത് പിടിച്ച് ജീവന്‍ ത്യജിച്ച് മണ്ണിലലിഞ്ഞ് പോയതാണ്. കരിയിലയാവട്ടെ ഓരോ പ്രാവിശ്യവും അവളലിഞ്ഞ് ചേര്‍ന്ന മണ്ണിലേക്ക് ചേര്‍ന്ന് വൃക്ഷത്തിന് വളമായി വീണ്ടും ഇലയായി പുനര്‍ജനിച്ച് അവന്‍ അവളിലേക്ക് തന്നെ അലിഞ്ഞ് ചേരുന്നു..
ശുഭം.... ശുഭം.... ശുഭം...!!
YOU ARE READING
വള്ളി ട്രൗസര്‍
Humorഎന്റെ വള്ളി ട്രൗസര്‍ വളരെ പഴയതാണ് .. ഓര്‍മകളൊക്കെ ചികഞ്ഞെടുത്ത് തുന്നികൂട്ടിയ ഒരു പഴയ ട്രൗസര്‍. കഥയെന്നോ അനുഭവങ്ങളെന്നോ പറയാം . അനുഭവങ്ങള്‍ തന്നെയാണ് കഥ. ഞങ്ങളിരട്ട സഹോദരങ്ങളാണ് .. കഥയിലെ കഥാപാത്രങ്ങളും ഞങ്ങള്‍ തന്നെ.. രസകരമായ അനുഭവങ്ങള്‍ രസകരമായി...