(Aa)സത്യകഥ...(ഒന്നാം ഭാഗം)

114 6 0
                                    

തിരക്ക് പിടിച്ച യാത്രയിലാണ്.. ''ടിപ്പ് ടിപ്പോം '' പറഞ്ഞ് പാതി വഴിയില്‍ വച്ച് ഒരു വലിവ് അനുഭവപ്പെട്ടപ്പോഴാണ് ആ കാര്യം മനസ്സിലാക്കിയത്.. കുന്തം വീണ്ടും തകരാറിലായിരിക്കുന്നൂ.. ഒരാഴ്ച മുന്‍പ് സര്‍വ്വീസും കഴിഞ്ഞ് കാശ് കൊടുത്ത് നിക്കറും കീറി മയത്തിലൊന്ന് വരുകയായിരുന്നു ദേ വീണ്ടും. വര്‍ക്ക് ഷോപ്പുകാരനെ വായില്‍ തോന്നിയതൊക്കെ പറഞ്ഞ് അവന്റെ അച്ഛനേയും സ്മരിച്ച് കൊണ്ടാണ് ലുട്ടാപ്പി കുന്തം തഴോട്ടിറക്കിയത്..

ദൂരെയൊരു ആള്‍കൂട്ടം കാണാം . ചുവപ്പ് കൊടിപിടിച്ച് അണി നിരന്നവരൊക്കെയും സംസാരിക്കുന്നത് അനാചാരത്തിനെതിരെയാണ് , അക്രമണത്തിനെതിരെയാണ് , അഴിമതിക്കെതിരേയാണ്..
ഉഛഭാഷിണിയില്‍ നേതാവ് സംസാരിക്കുന്നതത്രയും ലുട്ടാപ്പിയുടെ മനസ്സിലാഴത്തില്‍ പതിഞ്ഞു. ചുവപ്പ് കൊടി പിടിച്ച് ചുവപ്പിനേ സ്നേഹിക്കുന്നവര്‍ സമൂഹത്തിലൊരുപാട് ഉത്തരവാദിത്തങ്ങള്‍ ചെയ്യ്ത് തീര്‍ക്കാനുണ്ടെന്നാണവര്‍ പറഞ്ഞത്..
ചുവപ്പിനോടുള്ള അവരുടെ സ്നേഹവും സമൂഹത്തിനോടുള്ള പ്രതിബദ്ധതയും ലുട്ടാപ്പിയുടെ ഉള്ളിന്റെയുള്ളിലൊരു  ബോധോദയമുണ്ടാക്കി..
ചുവപ്പ് കൊടിപിടിച്ച അവരിത്ര നല്ലവരാണെങ്കില്‍ ചുവപ്പ് നിറക്കാരനായി ജനിച്ച ഞാനെത്ര നല്ലവനാവേണ്ടവനാണ്..  ചെയ്യ്ത് പോയ തെറ്റുകളോര്‍ത്ത് ലുട്ടാപ്പിയുടെ മനസ്സില്‍ കുറ്റബോധമുണ്ടായി.. തനിക്ക് തന്നോട് തന്നെ ലജ്ജ തോന്നുന്നു..
''അല്ലെങ്കിലും ഞാനിതൊക്കെ ചെയ്യ്തതല്ലല്ലോ ?? ആ പരമ ദുഷ്ടന്മാര് ചെയ്യിപ്പിച്ചതല്ലേ ?? '' പക്ഷെ അതോക്കെ തലയാട്ടി സമ്മതിച്ചത്  എന്റെ തെറ്റാണ്.. ''
ലുട്ടാപ്പിയുടെ ഉള്ളില്‍ കുറ്റബോധത്തിന്റെ അണപൊട്ടികൊണ്ടിരുന്നു.. മായാവിയോട് സോറി പറയണം.. രാജുന്റേം രാധേടേം കട്ട ഫ്രണ്ടാവണം.. നന്നാവാന്‍ തന്നെ ലുട്ടാപ്പി തീരുമാനിച്ചൂ..
അതിന് മുന്‍പായി ആ ദുഷ്ടന്മാരുടെയടുത്ത് പോയി രണ്ട് വാര്‍ത്താനം പറയണം.. മുഖത്തേക്ക് തീയ്യൂതി പേടിപ്പിക്കണം..
കലിതുള്ളി , തള്ളി തള്ളി കേടായ കുന്തോം കൊണ്ട് എങ്ങനെയോ ലുട്ടാപ്പി കുട്ടുസന്റേം ഡാങ്കിനിയുടേയും വീട്ടിലെത്തി..

വള്ളി ട്രൗസര്‍Where stories live. Discover now